Blog

The END

ഞാന്‍  മരിച്ചു

പത്രങ്ങളില്‍

വാര്‍ത്ത ആകാതെ

കോളിളക്കങ്ങള്‍  ഉണ്ടാക്കാതെ

ആരെയും  ഉപദ്രവിക്കാതെ

ഞാന്‍  അങ്ങട്  മരിച്ചു

 

ഫാന്‍ ഇല്‍  കുരുക്കിട്ടു

തൂങ്ങിയില്ല

പാഷാണം  കുടിച്ചു

നുര  വരുത്തിയില്ല

 

ട്രെയിന്‍  നു  മുന്നില്‍

വീണു  ചിതറിയില്ല

ഉയരവും  , ആഴവും

ഒന്നും  അറിയാന്‍  മെനകെട്ടില്ല

 

ഞാനൊന്നു  ഉറങ്ങി

ഉറക്കത്തില്‍  തന്നെ  മരിച്ചു

 

ഒരുത്തനും  , ഒരുത്തിയും

വന്നേക്കരുത്

എന്നെ  കാണാന്‍

 

വെള്ള  പുതപിച്ചു

എന്നെ  കിടത്തുമ്പോ

വിതുമ്പി  കരയരുത്

 

എന്റെ  ശവമഞ്ചം

എടുക്കുമ്പോള്‍

വാവിട്ട്   അലറരുത്

 

കൂട്ടം  കൂടിയിരുന്നു

ഞാന്‍  പോയപ്പോള്‍   ഉണ്ടായ

നഷ്ടത്തെ  പറ്റി

വാചാലര്‍  ആവരുത്

 

ആരെങ്കിലും  ചോദിച്ചാല്‍

പറയുക

” ചിരിച്ചു  കൊണ്ടാണ്  മരിച്ചതെന്ന്  ”

 

Comments

  • valare nannayitundu …

    July 22, 2012
  • nice=)

    July 22, 2012
  • “kullu nafsin daayikkathul mowth” – Quran
    ;means, Every soul shall taste the sour of death

    Accepting the reality is a great thing. If this post reminds u the scene of your death/anybody’s death, then mark it as a count. Nobody knows your death, but be prepared to face it. prepare in the sense, make your deeds in lieu for it.

    May everyone’s soul rest in peace after your death.

    July 22, 2012
  • sandy

    അവസാനം എത്ര മനോഹരം!!

    August 2, 2012
Share via
Copy link
Powered by Social Snap