viraham Tag

ആദ്യ പ്രണയത്തിന്‍ വിറയലില്‍ ഹൃദയം തകര്‍ന്നപ്പോള്‍ പകരമൊരു ചില്ലിന്‍ ഹൃദയം തന്നു ജീവന്‍ നിലനിര്‍ത്തി പിന്നെയും പ്രണയവും പ്രണയ തകര്‍ച്ചയും ഉണ്ടായി അപ്പോഴൊക്കെ സര്‍വീസ് ചെയ്തു നന്നാക്കി വീണ്ടും തകര്‍ന്നു എന്നറിയിച്ചപ്പോള്‍ വാരന്ടീ പീരീഡ്‌ തീര്‍നെന്നും പറഞ്ഞു ദൈവവും കൈമലര്‍ത്തി

ചിരി മങ്ങിയതാണ് നീ പോയ അന്നു മുതല്‍ അന്നായിരുന്നു - ഞാന്‍ അവസാനമായി സൂര്യാസ്തമയം കണ്ടത് എന്റെ ചുറ്റും -കറുത്ത് ഇരുണ്ടു പരന്നത് നിന്റെ ഓര്‍മ്മകളോ ? ഒന്നറിയുക നിന്റെ ഓര്‍മ്മകള്‍ തീര്‍ത്ത ഇരുട്ടറയില്‍ ഞാന്‍ ഇന്നും തനിച്ചാണ്

ഉണ്ടായതെല്ലാം പ്രണയമോ ? ആകര്‍ഷകത്വമോ ? അറിയില്ല ഇന്നും ! പക്ഷെ - ഒന്നറിയാം ജീവിതം മുഴുവന്‍ കരഞ്ഞു തീര്‍ക്കാന്‍ ഉള്ളത്ര , മുറിവുകള്‍ നെഞ്ചിലുണ്ട് !