നെഞ്ചോടു ചേര്‍ത്ത്
" എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം നീയാണ് ബബീ .. " ഇത് കേള്‍കുമ്പോള്‍ ബബിതയുടെ മുഖത്ത് നിറഞ്ഞു കാണുന്ന സന്തോഷവും , നാണവും കാണാന്‍ വേണ്ടി മാത്രം അല്ല വരുണ്‍ ഇതൊക്കെ പറയാറ് .. അതൊരു വല്യ സത്യമാണ് . വരുണ്‍ നെഞ്ചോട് ചേര്‍ത്തു വെക്കുന്ന സത്യം .. എന്നായിരുന്നു പ്രണയം തുടങ്ങിയത് .. ഇന്നും ഉത്തരം ഇല്ലാത്ത ഒരു ചോദ്യം ആയി അത്