project 365 Tag

മോര്‍ച്ചറിക്ക് മുന്നിലെ ബള്‍ബ്‌ അണഞ്ഞും തെളിഞ്ഞും ഇരുന്നു .. പകല്‍ ആയിരുന്നിട്ടും അവിടം ആകെ ഇരുണ്ടു കിടന്നു .. ഗോവിന്ദ് വാച്ചില്‍ നോക്കി .. സമയം മൂന്ന് ആയതേ ഉള്ളൂ .. കറുത്തിരുണ്ട മേഘങ്ങള്‍ പകലിന്‍ ഒരു രാത്രി തീര്‍ത്തിരിക്കുന്നു .. ചുറ്റും അലിഞ്ഞു ചേര്‍ന്നിരിക്കുന്ന നിശബ്ദതയും , ഇരുട്ടും രംഗത്തിനു കൂടുതല്‍ ഭീകരത കൊടുക്കുന്നതായ് അവനു തോന്നി .. അവന്‍ കൈകളില്‍ ഭാരം

മുറിയില്‍ തളം കെട്ടി നിന്ന കനത്ത നിശബ്ദത അവിടമാകെ ഭീകരത സൃഷ്ടിച്ചു .. ജനല്‍ കമ്പികള്‍കിടയിലൂടെ അരിച്ചിറങ്ങിയ കാറ്റ് സാബിറയുടെ മുടിയില്‍ തട്ടി മറഞ്ഞു പോയി .. മജീദ്‌ അവളുടെ കണ്ണുകളില്‍ നോക്കി . അത് ചുവന്നു, ഒരു കണ്ണുനീര്‍ തുള്ളിയെ പുറത്തേക്കു വിടാന്‍ പാകത്തില്‍ നിറഞ്ഞു നില്‍കുകയാണ്‌ , അവളുടെ തൊട്ടടുത് തന്നെ മുഷിഞ്ഞു കൊണ്ട് തുറിച്ചു നോക്കി നില്‍കുന്ന കട്ടി

ജൂറിയുടെ നാളുകളില്‍ അവന്‍ ഒരു പുകച്ചുരുളിനുള്ളില്‍ അലിഞ്ഞു ചേരാറാണ് പതിവ് .. ഇടിച്ചു പൊടിച്ചു അരിചെടുത്തൊരു കടലാസിന്‍ നിറച്ചു ചുരുട്ടി എടുത്തു ഒരറ്റത്ത് തീ കൊടുക്കുമ്പോള്‍ അവന്‍ സ്വന്തം ദേഹം വെടിഞ്ഞു ഭാരമില്ലാത്തതായി ഒരു അപ്പൂപ്പന്‍ താടിപോലെ മുകളിലോട്ടു പറന്നു പറന്നു പോകും .. അവിടെ നക്ഷത്രങ്ങളോട് കൂട്ട് കൂടി , ചന്ദ്രികയില്‍ ഊഞ്ഞാലാടി രസിക്കും , അത്തിബള്ളിയിലെ താടി വെച്ച കന്നടക്കാരന്‍ ആണ്

ഇടിവെട്ടി മഴ പെയ്ത ഒരു നവംബര്‍ രാത്രിയില്‍ ആണ് അവരെ ആദ്യമായി കാണുന്നത് .. ETC യുടെ വരാന്തയില്‍ ഇടയ്ക്കിടെ വന്നു പോകുന്ന ഇടിയെ പേടിച്ചു ചുരുണ്ട് കൂടിയ നിലയില്‍ .. മുന്നിലെ തെരുവ് വിളക്കില്‍ നിന്നുള്ള വെളിച്ചം അവരുടെ മുഖത്ത് ചെന്ന് വീഴുകയും അവരത് കണ്ണില്‍ പെടാണ്ടിരിക്കാന്‍ കയ്യെടുത്ത് കണ്ണിനു മുകളില്‍ വെക്കുകയും ചെയ്തിരുന്നു .. മുഷിഞ്ഞൊരു സാരിയില്‍ ശരീരത്തെ കുത്തി

ഇത് അഷ്‌റഫ്‌ ഇക്കാന്റെ കഥ ആണ് , മോയ്തൂക്കാന്റെ ഒറ്റ മോന്‍ ടെലികോം എഞ്ചിനീയര്‍ അഷ്‌റഫ്‌ക്കാന്റെ കഥ അഷ്‌റഫ്‌ക്ക പഞ്ച പാവവും , ദയാലുവും , ' സ്ത്രീ വിരോധിയും ' ആയിരുന്നു , സ്ത്രീ വിരോധം എന്ത് കൊണ്ടാണെന്ന് ഒരിക്കലും അങ്ങേരു ആരോടും പറഞ്ഞിട്ടില്ല . ഞങ്ങളു ചോദിക്കുമ്പോ ഒക്കെ പറയും '' അതൊക്കെ ബെടക്ക്‌ ജാതിയാടോ '' കോളേജില്‍ പഠിക്കണ കാലത്ത് ഞങ്ങളൊക്കെ

മദനിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .. ചീകി വെക്കാതെ അലസമായി അങ്ങുമിങ്ങും പറന്നു നിക്കുന്ന തലമുടി , ചുളുക്ക് വീണ വസ്ത്രങ്ങള്‍ , ക്ഷീണിതമായ മുഖം .. ചത്ത മനസ്സും ഇനിയും ജീവന്‍ അറ്റു പോകാതൊരു ദേഹവുമായി അവന്‍ കടക്കകത്ത് ഇരുന്നു .. സഹീര്‍ ഇതൊക്കെ കണ്ടോണ്ടിരിക്കുക ആണ് . എന്നും കുളിച്ചു മുടി വശത്തേക് ചീകി , ടിപ് ടോപ്‌ ഇല്‍ , അത്തറും

സാധാരണ നിസ്കാരത്തിനു മൗലവി കൈ കെട്ടി ' അള്ളാഹു അക്ബര്‍ ' എന്ന് പറയുമ്പോഴാണ് പള്ളിയില്‍ എത്താറ് .. വുളു എടുത്ത് ഓടി സഫ്ഫില്‍ നിക്കുംപോഴേക്കും മൗലവി ' അള്ളാഹു അക്ബര്‍ ' എന്നും പറഞ്ഞു ' രുകൂഹിലേക്ക്'  പോയിരിക്കും ജീവിതത്തില്‍ ആദ്യായിട്ടാണ്‌ ജുമുഅക്ക് ഇത്ര നേരത്തെ എത്തുന്നത് ! ' മദ്രസയില്‍ പോയിരുന്ന കാലത്ത് പോലും വീട്ടില്‍ ചെന്ന് ഊണു കഴിച്ചു , അവിടെയും

അഖിലിനു വരണമെന്നേ ഇല്ലായിരുന്നു , ' സ്കൂള്‍ ഇല്‍ ചെന്ന് എന്തുണ്ടാക്കാനാ ??'   .. പല വര്‍ണ്ണങ്ങള്‍ അണിഞ്ഞ കുട്ടികളുടെ ഇടയില്‍,  സ്കൂള്‍ ബസിന് വേണ്ടി കാത്തു നിന്നപ്പോള്‍ അവന്‍ ഓര്‍ത്തത് അതാണ്‌ . കുറച്ചു മുമ്പ് അമ്മ നിറച്ചു തന്ന ടിഫ്ഫിന്‍ ബോക്സും ബാഗിലേന്തി ബസ്‌ സ്റ്റോപ്പ്‌ലേക്ക് നടന്നു പോയപ്പോഴും അവന്റെ ഉള്ളില്‍ അത് തന്നെ ആയിരുന്നു ചിന്ത  .. ' കര്‍ത്താവേ ഇന്ന്