project 365 Tag

ഖാലിദ്‌ റൂമില്‍ ചെന്നപ്പോള്‍ അവിടെ ഒരു ആണും പെണ്ണും ഇരിക്കുന്നുണ്ടായിരുന്നു . മെലിഞ്ഞു അസ്ഥി പഞ്ഞരം പോലൊരു പെണ്ണും ഉയരം ഉള്ള മീസയുള്ള ഒരു ആണും .

എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ രഞ്ജിത്ത് വന്നു പറഞ്ഞു

” മച്ചാ , ഊരില്‍ ഇരുന്ത് വന്തത്‌ , ലവ് പണ്രാന്കലാമാ .. നാമ താന്‍ സെര്‍ത്തു വെക്കണം ”

ചൈനക്കാരെ അഭിക്ക് വല്ലാണ്ട് ഇഷ്ടമായിരുന്നു , എന്നും പറയും തനികൊരു ചൈനക്കാരി മകള്‍ വേണമെന്ന് . പക്ഷെ ഒരു ചൈനക്കാരനെ കല്യാണം കഴിച്ചാലേ അത് നടക്കൂ എന്നും അവള്‍ക് അറിയാം . പാവകളുടെതു പോലെ കുഞ്ഞി കണ്ണുള്ള മക്കള്‍ , കറുത്ത കുഞ്ഞു കണ്ണുകളില്‍ വിരിയുന്ന നിഷ്കളങ്കത , ഇതൊക്കെ ഒരു ചൈനീസ് കുട്ടിയില്‍ മാത്രേ ഉള്ളൂ .

രെമ്യ ഒരു കുഞ്ഞിനു ജന്മം കൊടുത്തു എന്നറിഞ്ഞത് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് . 11 മണിക്ക് വെച്ച മീറ്റിംഗ് കഴിഞ്ഞ പാടെ അവളെ ചെന്ന് കാണാം എന്ന് തീരുമാനിച്ചത് അപ്പോഴാണ്‌ . വിളിച്ചു അന്വേഷിച്ചപ്പോ ആകെ 2 കിലോമീറ്ററെ പോകാന്‍ ഉള്ളൂ താന്‍  നില്‍കുന്ന ഇടതു നിന്നും ആശുപത്രിയിലേക്ക് ..

തലേന്ന് ബസ്സില്‍  വന്ന ക്ഷീണം മുഴുവന്‍ ശ്യാമിന്റെ റൂമില്‍ ഉറങ്ങി തീര്‍ത്തു , കുളിച്ചൊരുങ്ങിയാണ് ഒബെരോണില്‍  പോയത് .. അവള്‍ തന്നെ കാത്തു അവിടെ നില്പുണ്ടായിരുന്നു .. എന്റെ പെണ്ണ് !! ത്ഫൂ .. അതൊക്കെ എപ്പോഴാണ് ഉണ്ടായത് ?? ജീവിതത്തില്‍ ഇതുവരെ പ്രണയം ഉണ്ടായിട്ടില്ലാ .. സ്ത്രീകളെ എന്നും ഒഴിവാക്കി നടന്നിട്ടേ ഉള്ളൂ .. റൂമില്‍ ഓരോരുത്തരും ഓരോ പെണ്ണിനേം സെറ്റ് ചെയ്തു മൊബൈലിന്റെ ചാര്‍ജ്

ജാതകങ്ങള്‍ ചൊവ്വയും ശുക്രനും വ്യാഴവും ഒക്കെ ആയി ജീവിതത്തില്‍ ശനിദശ തീര്‍ത്തപ്പോള്‍ വിവാഹ ആലോചനകള്‍ ജാതകത്തിലെ ചോവ്വയില്‍  തട്ടി വീണു കൊണ്ടിരുന്നപ്പോള്‍ ഒരു ദിവസം അമ്മ വന്നു ചോദിച്ചു " മോള്‍ക്ക് ആരെയെങ്കിലും ഇഷ്ടമാണോ ? എങ്കില്‍ നമുക്ക് അത് നടത്താം " വീണയുടെ മനസ്സില്‍ സിനിമാകൊട്ടകയില്‍ തെളിയുന്നതുപോലെ ഒരു പാട് മുഖങ്ങള്‍ തെളിഞ്ഞു വന്നു .. തന്റെ കറുത്ത കണ്ണുകള്‍ ഇഷ്ടമാണെന്നു പറഞ്ഞു വന്ന രമേശ്‌ ..

കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കാന്‍ ആയിരുന്നു അവനിഷ്ടം .. അച്ഛന്‍ വാങ്ങികൊടുത്ത കളിപ്പാട്ടങ്ങള്‍ തന്റെ മനോധര്‍മ്മം അനുസരിച്ച് തച്ചുടച്ചു അവയില്‍ നിന്നും പുതിയതുണ്ടാക്കിയാണ് അവന്റെ തുടക്കം . അവന്റെ ഇഷ്ടതിനോത് ഓരോന്ന് ഉണ്ടാക്കി കളിച്ചു കൊണ്ടിരുന്നു

ME യും M Tech ഉം ഒന്നാണെന്ന് അറ്റസ്റ്റ് ചെയ്യിക്കാന്‍ ആണ് മനു ജോസഫ്‌ MGR യുണിവേര്സിറ്റിയില്‍ എത്തിയത് . നീണ്ട ക്യു വില്‍ വിയര്‍ത്തൊലിച്ചു ക്ലാര്‍ക്കിന്റെ മുന്നിലെത്തിയപ്പോഴേക്കും അവന്‍ ഏറെ വലഞ്ഞിരുന്നു !! പോയ ഉടനെ തന്നെ യുണിവേര്സിറ്റി പ്രസിദ്ധീകരിച്ച ' അംഗീകൃത കോളേജ് ലിസ്റ്റ് ' എടുത്തു കയ്യില്‍ കൊടുത്തു  ക്ലാര്‍ക്ക,  അതില്‍ നിന്നും കോളേജ് കണ്ടുപിടിച്ചെടുക്കാന്‍ പറഞ്ഞു . കനലെടുത്തു വായിലിട്ടവനെ പോലെ ആയി  മനു !

സരസ്വതിയെ വിളിച്ചു സെറ്റ് ചെയ്താണ് ചെന്നൈയിലേക്ക് രെമ്യ ട്രെയിന്‍ കയറിയത്. ട്രെയിന്‍ ചെന്നൈ സെന്‍ട്രല്‍ എത്തുമ്പോഴെകും സൂര്യന്‍ തലയ്ക്കു മുകളില്‍ കത്തി നില്‍കുന്നുണ്ടായിരുന്നു.. യാത്രക്കാര്‍ എല്ലാം ഓരോ വശങ്ങളിലെക് നടന്നു  നീങ്ങിയപ്പോള്‍   അപരിചിതമായ ചെന്നൈ നഗരവും അവളും ഒരു ചുവന്ന ബാഗ്‌ ഉം മാത്രമായി ചുരുങ്ങി !! സരസ്വതിയെ ഡയല്‍ ചെയ്തു നോക്കി .. " നീങ്ക  തുടര്‍വ് കൊള്ള ഇരിക്കും വാടക്കിയാലര്‍ തര്‍പോഴുത് ബിസിയാക ഇരുപ്പതാല്‍

വലിച്ചു കെട്ടി വെച്ച ഭീമന്‍ കല്ല്‌ ! പ്രകാശ്‌ പലപ്പോഴും തന്റെ സ്വഭാവത്തെ പറ്റി അങ്ങനെയാണ് വിലയിരുത്തുക .. പിടി വിട്ടാല്‍ തന്റെ കോപം ഏതെങ്കിലും ഒരുവന്റെ തലയുമെടുത്തെ തിരിച്ചു വരൂ എന്ന് അയാള്‍ക് നന്നായിട്ട് അറിയാം .. എന്നും ഇങ്ങനെയൊക്കെ ആണ് സംഭവിക്കുക , തനിക് ഇഷ്ടമില്ലാത്തത് എന്തെങ്കിലും ആരെങ്കിലും ചെയ്തു കൂട്ടും താന്‍ ചൂടാകും , ഒച്ചയിടും , പിന്നെ മറ്റുള്ളവര്‍ക്ക്

അപ്പന്‍ ബാംഗ്ലൂര്‍ക്ക് വരുന്നുണ്ടെന്നു കേട്ടപ്പോ തന്നെ സോജന്റെ നെഞ്ചൊന്നു കാളി ! അപ്പന്‍ വന്നാല്‍ ഇന്നത്തോടെ തന്റെ ഇവിടത്തെ പഠിത്തവും നിര്‍ത്തി വീട്ടിലേക് വണ്ടി കയറ്റുമെന്നു അവനു ഉറപ്പായിരുന്നു .. സോജന്‍ അപ്പന്റെ നമ്പര്‍ ഡയല്‍ ചെയ്തു . " നീ ടൌണിലേക്ക് വരികയോന്നും വേണ്ട , കണ്ഫ്യൂഷന്‍ ആകും , അതോണ്ട് ഞാന്‍ നിന്നെ അവിടെ വന്നു കണ്ടോളാം . " ഇനി ഹൌസ്‌