project 365 Tag

പ്രിയപ്പെട്ട ആമീ .. നിന്നെ അല്ലാതെ വേറെ ആരെയാ ഞാന്‍ അങ്ങനെ വിളിക്കുക . സമ്മര്‍ ഹോളിടയ്സ് ലും ഇരുന്നു പഠിക്കേണ്ടി വന്ന നിന്നെ ഓര്‍ക്കുമ്പോള്‍ ദുഃഖം നിഴലിക്കുന്നുണ്ട് എന്റെ കണ്ണില്‍ . പക്ഷെ അവിടെ നിന്നും നിന്നെ രക്ഷിക്കാന്‍ ആകുമാറു ശക്തമല്ലെന്‍ കൈകള്‍ . ഇവിടെ എന്റെ ജോലി കഠിനവും വിരസവും ആയി തീര്‍ന്നിരിക്കുന്നു . ഏകാന്തത നിഴല്‍ വീഴുത്തുന്ന സായാഹ്നങ്ങള്‍ തന്നെ ആണ്

പൊതു നിരത്തില്‍ മദ്യപിച്ചു ബഹളം വെച്ച് എന്നാ കുറ്റത്തിന് വാറണ്ട് ഉം ആയാണ് പോലീസെ കാരന്‍ ആ വീട്ടിലേക് വന്നത് . ആ വീട് കണ്ടു പിടിക്കാന്‍ വഴി മൊത്തം അന്വേഷിച്ചു വരേണ്ടി വന്നു അയാള്‍ക് . ബെല്‍ അടിച്ചു . വാതില്‍ തുറന്നത് ഒരു തട്ടം ഇട്ട മധ്യ വയസ്ക . ആഗമന ഉദ്ദേശം അറിയിച്ചപ്പോള്‍ അവര്‍ തെല്ലൊന്നു ഞെട്ടി .. " പോലീസോ

സ്ഥിരം വിളിച്ചാല്‍ കിട്ടുന്ന നമ്പരുകളില്‍ ഒന്നും വിളിച്ചു കിട്ടാഞ്ഞായപ്പോള്‍ ആണ് സൈമണ് ഫേസ്ബുക്കില്‍ നമ്പര്‍ ഉം ചോദിച്ചു മെസ്സേജ് ഇട്ടതു . ഉടനെ തന്നെ വന്ന മറുപടിയില്‍ കോര്‍ത്തിട്ട നമ്പറിലേക്ക് വിളിച്ചപ്പോള്‍ അപ്പുറത്ത് പ്രസിദ്ധമായ അവന്റെ ചിരി . " ഇത് കൂട്ടുകാരന്റെ നമ്പര്‍ ആ .. ഒരാഴ്ചത്തേക്ക് ഇതില്‍ വിളിച്ചാല്‍ കിട്ടും " " അപ്പൊ നിന്റെ പഴയ നമ്പര്‍ എന്തായെടാ ?? " "

// // '' നിങ്ങള്‍ ഒരു ജോലി തേടുന്നുവോ ? ഫ്രീ രെജിസ്ട്രേഷന്‍ " മനോരമ പത്രത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ഈ നോട്ടീസ് ലെ നമ്പറില്‍ വിളിക്കുമ്പോള്‍ രാജന് അറിയില്ലായിരുന്നു ഇത് ശെരിക്കും തനിക് ജോലി നേടി തരുമെന്ന് . രെജിസ്റ്റെര്‌ ചെയ്തു മൂന്നാം ദിവസം ആദ്യ ഇന്റര്‍വ്യൂ കാള്‍ വന്നു .. അത് പോലെ മൂന്നു നാലെണ്ണം .. അവസാനം അറ്റന്‍ഡ് ചെയ്തതില്‍

തലേ ദിവസം ഒപ്പിട്ടു കൈപറ്റാന്‍ ആരെയും കണ്ടില്ലെന്നും പറഞ്ഞു ബ്ലൂ ഡാര്‍ട്ട്കാര്‍ മടങ്ങിപോയെന്നും അറിഞ്ഞാണ് ഇല്ലാത്ത സമയം ഉണ്ടാക്കി കൊച്ചിയില്‍ നിന്നും തിരുവനന്തപുരം വരെ പോയത് . പറഞ്ഞ സമയത്ത് തന്നെ ബ്ലൂ ഡാര്‍ട്ടിന്റെ വണ്ടി വന്നു . ബാംഗ്ലൂര്‍ ഇല്‍ നിന്നും കയറ്റി വിട്ട 15 പെട്ടി സാധനങ്ങള്‍ സൈറ്റ് ന്റെ ഒരു മൂലക്ക് ഇറക്കി വെച്ച് , ഡെലിവറി റിപ്പോര്‍ട്ടില്‍

വിളിച്ചുണര്‍ത്തിയത് തോമാച്ചന്‍ ആണ് .. കൂടെ ഓടാന്‍ പറഞ്ഞു . താന്‍ കരുതി വല്ല ഭൂമി കുലുക്കമോ തീ പിടുത്തമോ മറ്റോ ആണെന്ന് . വലിയൊരു കൂട്ടം ഞങ്ങളുടെ മുന്നിലൂടെ പോകുന്നുണ്ടായിരുന്നു . ഞങ്ങളും കൂടെ ചേര്‍ന്നു .പെട്രോമക്സ് വെളിച്ചങ്ങളും പന്തങ്ങളും നിറഞ്ഞ വഴികള്‍ ! ശാസ്ത്രം എത്ര പുരോഗമിച്ചിട്ടും നാട്ടുകാര്‍ക്ക് ഇന്നും പ്രിയം ഇതിനോടൊക്കെ തന്നെ ! നടത്തം പള്ളിയുടെ മുന്നില്‍ ചെന്ന്

മൂത്രം ഒഴിച്ചാല്‍ കഴുകി കളയാന്‍ പോലും വെള്ളം ഇല്ലാണ്ടായപ്പോള്‍ ആണ് , പ്ലസ്‌ ടു വിദ്യാര്‍ഥികള്‍ സമരത്തിന്‌ ഇറങ്ങി തിരിച്ചത് . സ്കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നും അവര്‍ മുദ്രാവാക്യം വിളിച്ചു പുറത്തേക്കിറങ്ങി , കോണിപടിയില്‍ കുത്തിരിപു സമരം ചെയ്യാന്‍ തുടങ്ങി . ഫിസിക്സ്‌ പഠിപ്പിക്കുന്ന രാജേഷ്‌ സര്‍ വന്നു വഴിമാറാന്‍ പറഞ്ഞു , പിള്ളേര്‍ അനങ്ങിയില്ല . ഇലെക്ട്രോണിക്സ്‌ എടുക്കുന്ന രമാദേവി ടീച്ചര്‍

വോഡ്ക തലക്ക് പിടിച്ചു തുടങ്ങിയപ്പോ തനൂഫ് തന്റെ കഥ പറയാന്‍ തുടങ്ങി കുഞ്ഞു മോനേ , നെനക്ക് ഇപ്പൊ തോന്നും ഇതാണ് നീ ജീവിക്കാന്‍ പോകുന്ന ജീവിതം എന്ന് . ഒരു പെണ്ണ് ആയാല്‍ എല്ലാം ആയെന്നു ! പ്രണയം ആണ് എല്ലാം എന്ന് . സ്നേഹമാണ് ജീവിതമെന്നു ആരാണ് നിന്നെ പഠിപ്പിച്ചത് ? എനിക്കും ഉണ്ടായിരുന്നെടാ ഇതൊക്കെ . നീ ഇപ്പൊ പറഞ്ഞില്ലേ അവളെക്കാള്‍

കുളക്കടവില്‍ ഇരുന്നു അവന്‍ പുലമ്പി കൊണ്ടിരുന്നു . " അവളെ എത്ര സ്നേഹിച്ചതാ .. എന്തൊക്കെ സ്വപ്‌നങ്ങള്‍ കണ്ടതാ .. എന്നിട്ടും ആ നായിന്റെ മോള്‍ !! അവക്ക് വേണ്ടിയാ കൊല്കതയില്‍ കിട്ടിയ ജോലി വേണ്ടെന്നു വെച്ചത് .. അവളെ ഇപ്പോഴും ഇപ്പോഴും കണ്ടോണ്ടിരിക്കാനാ തുച്ച ശമ്പളം ആണേലും കോഴിക്കോട് തന്നെ ഒരു ജോലി നോക്കിയത് .. എന്നിട്ടും ആ ഡാഷ് മോള്‍

നബീസു നെ അബ്ദു റസാക്ക്നു കല്യാണം കഴിച്ചു കൊടുത്തത് വല്ലാത്ത അബദ്ധം ആയെന്നു കരീമ്കാക്ക് തോന്നി . ഊരും പേരും അറിയാതോനെല്ലാം പെണ്ണ് കൊടുക്കണ്ടാന്ന് കദീസു അന്നേ പറഞ്ഞതാ . കേട്ടില്ല .. !! മോഹബ്ബത് നടക്കട്ടെന്നു വെച്ചു . മോള്‍ടെ സന്തോഷം ആണ് വലുതെന്നു കരുതി . എന്നിട്ടോ ? കല്യാണം കഴിഞ്ഞു ഒരു കൊല്ലം ആവുന്നതിനു മുന്നേ തുടങ്ങി വഴക്കും വക്കാണവും !