love Tag

" എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം നീയാണ് ബബീ .. " ഇത് കേള്‍കുമ്പോള്‍ ബബിതയുടെ മുഖത്ത്  നിറഞ്ഞു കാണുന്ന സന്തോഷവും , നാണവും കാണാന്‍ വേണ്ടി മാത്രം അല്ല വരുണ്‍ ഇതൊക്കെ പറയാറ് .. അതൊരു വല്യ സത്യമാണ് . വരുണ്‍  നെഞ്ചോട്‌ ചേര്‍ത്തു  വെക്കുന്ന സത്യം ..   എന്നായിരുന്നു പ്രണയം തുടങ്ങിയത് .. ഇന്നും ഉത്തരം ഇല്ലാത്ത ഒരു ചോദ്യം ആയി അത്

ആദ്യ പ്രണയത്തിന്‍ വിറയലില്‍ ഹൃദയം തകര്‍ന്നപ്പോള്‍ പകരമൊരു ചില്ലിന്‍ ഹൃദയം തന്നു ജീവന്‍ നിലനിര്‍ത്തി പിന്നെയും പ്രണയവും പ്രണയ തകര്‍ച്ചയും ഉണ്ടായി അപ്പോഴൊക്കെ സര്‍വീസ് ചെയ്തു നന്നാക്കി വീണ്ടും തകര്‍ന്നു എന്നറിയിച്ചപ്പോള്‍ വാരന്ടീ പീരീഡ്‌ തീര്‍നെന്നും പറഞ്ഞു ദൈവവും കൈമലര്‍ത്തി

വന്നു വന്നു ഇപ്പോള്‍ നാട്ടിലേക് വരാറേ ഇല്ല  !! വന്നാല്‍ അന്ന് തുടങ്ങും വിവാഹ ദല്ലാളന്മാരുടെ ഒരു ഘോഷയാത്ര !! ‘ ഹമീദ് ഹാജിക്കാടെ മോളുണ്ട് , ഡിഗ്രി പഠിക്കുവാ , നല്ല മോന്ജാ , നോക്കട്ടെ ? ‘ ‘ അല്ലെങ്കില്‍ വേണ്ട നമ്മുടെ കാനത്തിലെ നാസര്‍കാടെ മോള്‍ടെ മോള് ? അവളും നിന്നെ പോലെ എഞ്ചിനീയര്‍ ആ ‘ പിന്നെ ഒന്നോ രണ്ടോ  പെണ്ണ് കാണലും , അതും ഇതും !! കാര്യം ഉമ്മാക്ക് ആധി ആയി തുടങ്ങി , ഞാന്‍ കല്യാണം ഒന്നും കഴിക്കാതെ സന്യസിക്കാന്‍ ഉള്ള പരുപാടി ആണോ എന്ന് ! നമ്മടെ കാര്യം നമുക്കല്ലേ അറിയൂ …

———————————————————————————————————————————————
ഒന്ന്‌
‘ കലൂ.. നീ എന്താ ഇവിടെ ?’ തിരിഞ്ഞു നോക്കിയപ്പോള്‍ നീല സാരിയില്‍ മെലിഞ്ഞു വെളുത്തൊരു പെണ്ണ് !! രണ്ടു പാതിയായി ചീകി വെച്ച മുടിയിഴകള്‍ തട്ടതിന്‍ ഉള്ളില്‍ നിന്ന് രക്ഷപെട്ടു നെറ്റിയിലും കവിളിലും ഒക്കെ വീണു കിടക്കുന്നു …
‘ ആരാപ്പ ഇത് ? എന്നെ കലു  എന്നൊക്കെ വിളിക്കാന്‍  ?? ചിന്നു അല്ല !! അവള്‍ ഒരിക്കലും കലു എന്ന് വിളിച്ചിട്ടില്ല !! പിരിയുന്ന നാളുകളില്‍ പോലും ഇക്ക എന്നല്ലാതെ വേറൊന്നും അവളുടെ നാവില്‍ നിന്നും ഉതിര്‍ന്നിട്ടില്ല ! എന്നിട്ടാണ് ഇതുവരെ ഞാന്‍ കണ്ടിട്ടും കൂടി ഇല്ലാത്ത ഒരു സ്ത്രീ എന്നെ ‘ കലു ‘ എന്ന് വിളിക്കുന്നത്‌ !!

>> മൂന്നാം ഭാഗം ഇവിടെ വായിക്കുക 

ഇവിടെ നിന്നാല്‍ അവള്‍ടെ വീട് ശരിക്കും കാണാം , ആ വരാന്തയും , മുന്നിലെ പൂന്തോട്ടവും ഒക്കെ , ആല്‍വിന്‍ താഴെ വണ്ടിയില്‍ ഇരിക്കുകയാണ് ,  പറഞ്ഞ സമയത്ത് തന്നെ എത്തിയാര്‍ന്നു  അവന്‍  വീട്ടിലേക് വരില്ലെന്ന് കണ്ടപ്പോഴേ ഉറപ്പിച്ചതാണ് , ഞാന്‍ പറഞ്ഞു ‘ നീ വീട്ടിലെക്കൊന്നും വരണ്ട , എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ മാത്രം വന്നാ മതി .. ടൂള്‍സ് ഒക്കെ എടുത്തിട്ടില്ലേ ‘

ഇത് വായിക്കുന്നതിനു മുമ്പ് രണ്ടാം ഭാഗം ഇവിടെ വായിക്കുക 

 

സോഫയില്‍ ഇരുന്നു പത്രം വായിക്കുകയാണ് ഞാന്‍ , അരികിലെ ടേബിള്‍ ഇല്‍ ആവി പറത്തുന്ന ചായയും , കുഴലപ്പം , ജിലേബി തുടങ്ങിയ പലഹാരങ്ങളും.. നാളെ ‘ഐ എ സ് ‘ എക്സാം ആണെന്നപോലെ ഭയങ്കര കാര്യായിട്റ്റ് വായിക്കുകയാണ് ഞാന്‍ 

 
ക്യാമറ പെട്ടെന്ന് ഒരു 180 ഡിഗ്രി തിരിഞ്ഞു ഒരു ‘ഗ്ലാസ്‌ നേം കട്ടി മീശയെയും’ ഫോക്കസ് ചെയ്തു അങ്ങനെ നിന്നു , ‘ ഹിടലെര്‍ കുരൈഷി ‘ !!! അവള്‍ടെ ബാപ്പ !! ഹാ വെറുതെ അല്ല ഞാന്‍ പത്രത്തില്‍ തന്നെ ശ്രദ്ധിച്ചു ഇരിക്കുന്നത്. എന്റെ പുറകിലൂടെ അടുക്കളയിലേക്കു എന്നവണ്ണം പോയിരുന്ന അവള്‍ടെ കൈ പിന്നിലൂടെ പിടിച്ചു എന്റെ മടിയിലേക് വലിച്ചിട്ടു ഒരു ചുംബനം കൊടുക്കാന്‍ ഉള്ള ശ്രമത്തിലാണ് ഞാന്‍.. !
 
എന്റെ മുന്നിലൂടെ പത്രവും ചായ കോപ്പയും വിപരീത ദിശകളിലേക്ക് സ്ലോ മോഷന്‍ ഇല്‍  പറക്കുകയാണ് .. ചായ കോപ്പ താഴെ വീണു ചിതറി നൂറു കഷണമായി ഒരു തുള്ളി ചായ എന്റെ കവിളില്‍ വന്നു കൊണ്ടു ..
 
ഒരു ഇരട്ടക്കുഴല്‍ തോക്കിന്റെ മുന്‍വശം മാത്രം കണ്ടു ! എന്റുമ്മോ !! അങ്ങേരു എന്റെ നെഞ്ചത്തെക്ക് ഉന്നം പിടിച്ചു നിക്കുകയാണ് 
 
ടിഷ്യൂം ടിഷ്യൂം ടിഷ്യൂം 
 
‘ പടച്ചോനേ ഞമ്മളെ കാത്തോളീന്‍’ 

 

നീണ്ട 3 മണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷമാണ് കോഴിക്കോട് എത്തിയത് , ചൂടുള്ള പകല്‍ .. കുളിരുള്ള  ഒരു കാര്യം ആണല്ലോ ചെയാന്‍ പോകുന്നതെന്ന് ഓര്‍ത്തപ്പോള്‍ തെറി പറയണ്ടാന്ന്  വെച്ചു.  തലേന്ന് രാത്രി പെയ്ത മഴയുടെ അവശിഷ്ടങ്ങള്‍ റോഡ്‌ ഇല്‍ തളം കെട്ടി നിക്കുന്നു !!

 

ബസ്‌ സ്റ്റാന്റ് ന്റെ അടുത്ത് കെട്ടികിടന്ന ചളിവെള്ളത്തില്‍ എന്നെ തന്നെ നോക്കി നില്‍ക്കുകയാണ് ഞാന്‍ .. നീല ജീന്‍ ഉം നീലയില്‍ കള്ളികളുള്ള നീളങ്കയ്യാന്‍ കുപ്പായവും ഒരു ചെറു കാറ്റിന്റെ ഗതികൊത്തു വെള്ളത്തില്‍ ഇളകി മാഞ്ഞു. കൈ തെറുത്ത് വെച്ചിട്ടുണ്ടാര്‍ന്നു . കാറ്റു ഏറ്റു പറന്നു അലങ്കോലമായ തലമുടി ചീകി ഒതുക്കി ‘വീണ്ടും’ സുന്ദരനായി

 

ബസ്സുകള്‍ ആളുകളെ കയറ്റിയും ഇറക്കിയും പോയ്‌ കൊണ്ടിരുന്നു .. അവള്‍ മാത്രം വന്നില്ല ! കീശയില്‍ കിടന്നു വിറച്ചു ഒച്ച വെക്കണ നോക്കിയ കുട്ടനെ എടുത്ത് ചെവിയില്‍ വെച്ചു .