#project365

ഞാന്‍ കണ്ട ഓരോരുത്തര്‍ക്കും എന്നോട് പറയാന്‍ ഒരു കഥ ഉണ്ടായിരുന്നു 

365 days , 365 persons , 365 different lives

‘ നമ്മള്‍ അനുഭവിക്കാത്ത ജീവിതം നമുക്കെപ്പോഴും കെട്ടു കഥകള്‍ ആണ് ‘ – ബെന്യാമിന്‍ , ആടുജീവിതം.

ഇത് ഒരു  യാത്രയാണ് .. മറ്റുള്ളവരുടെ ജീവിതത്തിലൂടെ ഉള്ള , മനസ്സുകളിലൂടെ ഉള്ള എന്റെ യാത്ര ..  എന്റെ ജീവിതത്തില്‍ ഏറിയ ഭാഗവും ഞാന്‍ ചിലവഴിക്കുന്നത് യാത്രയില്‍ തന്നെയാണ് .. അനേകം ആളുകളെ ദിനവും കാണുന്നു .. അനേകം സന്ദര്‍ഭങ്ങളിലേക്ക് അറിഞ്ഞും അറിയാതെയും എത്തി ചേരുന്നു .. ഒരു ദിനം തരുന്ന അനുഭവങ്ങള്‍ എത്രയാണ് ..

ഇങ്ങനെ ഒന്ന് എന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല   .. ജിഷ്ണു വെടിയൂര്‍ ആണ് എഴുതാന്‍ പറഞ്ഞത് .. ‘ മറ്റുള്ളവരുടെ ജീവിതം എന്റെ കാഴ്ചയിലൂടെ ‘ . പ്രചോദനവും അവന്‍ തന്നെ .

ഇതില്‍ പലതും ഒരു കഥയുടെ ചട്ടകൂട്ടില്‍ ഒരുക്കി എടുക്കാന്‍ ശ്രമിച്ചിട്ടുണ്ട് .. പലയിടങ്ങളിലും അമ്പേ പരാചയം ആണ് , പക്ഷെ ചെലയിടങ്ങളില്‍ നേരിയ വിജയം കണ്ടു . ചിലതൊക്കെ ഓര്‍മ്മകള്‍ ആയും .. പലപ്പോഴും ആശയങ്ങള്‍ കിട്ടാതെ വലഞ്ഞു .. യാത്രകള്‍ , ഏകാന്തത പലപ്പോഴും രക്ഷക്കെത്തി .

ട്വിറ്റെര്‍ ലെ കൂട്ടുകാര്‍ ആണ് ഏറെ സഹായങ്ങള്‍ ചെയ്തത് .. RT ചെയ്തു ചെയ്ത് എല്ലാവരിലും എത്തിച്ചത് അവരാണ് .. ആല്‍വിന്‍ , അജ്ജുസ് , ശ്രാവന്‍ , അഴികോടന്‍ , ജയന്‍ ചേട്ടന്‍ ഇങ്ങനെ പലപേര്‍ .. ഞാന്‍ എഴുതിയതെല്ലാം പ്രൂഫ്‌ റീഡ് നടത്തി ഈ കാണുന്ന കോലത്തില്‍ എത്തിച്ചത് കാര്‍ത്തി ആണ് ..

അകമഴിഞ്ഞ നന്ദി ..

ഇനി #പ്രൊജക്റ്റ്‌ 365 ലേക്ക് :

Leave a comment