KhaleelRM

ഇത് വായിക്കുന്നതിനു മുമ്പ് രണ്ടാം ഭാഗം ഇവിടെ വായിക്കുക 

 

സോഫയില്‍ ഇരുന്നു പത്രം വായിക്കുകയാണ് ഞാന്‍ , അരികിലെ ടേബിള്‍ ഇല്‍ ആവി പറത്തുന്ന ചായയും , കുഴലപ്പം , ജിലേബി തുടങ്ങിയ പലഹാരങ്ങളും.. നാളെ ‘ഐ എ സ് ‘ എക്സാം ആണെന്നപോലെ ഭയങ്കര കാര്യായിട്റ്റ് വായിക്കുകയാണ് ഞാന്‍ 

 
ക്യാമറ പെട്ടെന്ന് ഒരു 180 ഡിഗ്രി തിരിഞ്ഞു ഒരു ‘ഗ്ലാസ്‌ നേം കട്ടി മീശയെയും’ ഫോക്കസ് ചെയ്തു അങ്ങനെ നിന്നു , ‘ ഹിടലെര്‍ കുരൈഷി ‘ !!! അവള്‍ടെ ബാപ്പ !! ഹാ വെറുതെ അല്ല ഞാന്‍ പത്രത്തില്‍ തന്നെ ശ്രദ്ധിച്ചു ഇരിക്കുന്നത്. എന്റെ പുറകിലൂടെ അടുക്കളയിലേക്കു എന്നവണ്ണം പോയിരുന്ന അവള്‍ടെ കൈ പിന്നിലൂടെ പിടിച്ചു എന്റെ മടിയിലേക് വലിച്ചിട്ടു ഒരു ചുംബനം കൊടുക്കാന്‍ ഉള്ള ശ്രമത്തിലാണ് ഞാന്‍.. !
 
എന്റെ മുന്നിലൂടെ പത്രവും ചായ കോപ്പയും വിപരീത ദിശകളിലേക്ക് സ്ലോ മോഷന്‍ ഇല്‍  പറക്കുകയാണ് .. ചായ കോപ്പ താഴെ വീണു ചിതറി നൂറു കഷണമായി ഒരു തുള്ളി ചായ എന്റെ കവിളില്‍ വന്നു കൊണ്ടു ..
 
ഒരു ഇരട്ടക്കുഴല്‍ തോക്കിന്റെ മുന്‍വശം മാത്രം കണ്ടു ! എന്റുമ്മോ !! അങ്ങേരു എന്റെ നെഞ്ചത്തെക്ക് ഉന്നം പിടിച്ചു നിക്കുകയാണ് 
 
ടിഷ്യൂം ടിഷ്യൂം ടിഷ്യൂം 
 
‘ പടച്ചോനേ ഞമ്മളെ കാത്തോളീന്‍’ 

എന്റെ പേനയില്‍ വിഷം പുരണ്ടിരിക്കുന്നു ഞാന്‍ എഴുതുന്നതെന്‍ മരണ പത്രം നിങ്ങള്‍ മുമ്പ് വായിച്ചു തീര്തതെന്‍ വിരഹ കഥ കണ്ണീര്‍ ഇല്‍ കുതിര്‍ന്നത്‌ കൊണ്ടാകാം മറവിയുടെ ചിതലുകള്‍ ഒരറ്റത്ത് നിന്നും അരിച്ചച്ചരിച്ചു ഇങ്ങേത്താരായി അതിനു മുന്നേ തീര്‍ത്തേക്കാം പൊയ്മുഖങ്ങള്‍ കൊണ്ടുള്ള ഈ നാടകം നിന്റെ ഓര്‍മ്മകള്‍ മായുന്നതിനു മുന്നേ മറവിയുടെ നീരാളിപിടുത്തത്തില്‍ അകപ്പെടും മുന്നേ നിന്റെ വിഷം പുരണ്ട ചുണ്ടുകളാല്‍ തരില്ലേ അന്ത്യ ചുംബനം ?

മുസല്‍മാന്‍ തന്നെ ആണ് അതില്‍ അഭിമാനവും ഉണ്ട് പക്ഷെ - നീ എന്നെ ആഗോളവല്‍കരിക്കരുത് ഗുജറാത്തില്‍ - അസ്സമില്‍ - അഫ്ഗാനില്‍ - പലസ്തീന്‍ ഇല്‍ നടന്നതൊന്നും എനിക്ക് അറിയേണ്ട അതിനു എതിരെ ജിഹാദ് നു നീ ഒരുങ്ങുമ്പോള്‍ എന്നെ കൂട്ടിനു വിളിക്കുകയും വേണ്ട ആദ്യം പുരയിലെ വിശപ്പ്‌  മാറ്റ് പിന്നെ സ്വന്തം നാട്ടിലും ഇവിടങ്ങളില്‍ ഒക്കെ പരാജയപെട്ട നിന്നെ ഞാന്‍ എങ്ങനെ വിശ്വസിക്കും ?

ആസ്സാമില്‍ കിട്ടിയതിനു മുംബൈ ഇല്‍ പകരം കൊടുത്തു മുംബൈ ഇല്‍ കിട്ടിയതിനു ഇനി ഡല്‍ഹിയോ കാശ്മിരോ ?? എന്റെ രാജ്യം ചെയ്ത തെറ്റാണ് നിനക്ക് ആധിത്യമരുളിയത് നിന്നെ ഞങ്ങളില്‍ ഒരാളായി കണ്ടത് കിഴക്കും പടിഞ്ഞാറുമായി കീറി മുറിച്ചു തന്നില്ലേ എന്നിട്ടും അടങ്ങിയോ ? നിന്റെ സഹോദരന്‍ പടിഞ്ഞാറ് നിന്നും ഞങ്ങടെ മുടി പറിക്കുന്നു നീ കിഴക്ക് നിന്നും ചെവി കടിക്കുന്നു

എന്തിനാണ് പെണ്ണേ നീ വീണ്ടും വിളിച്ചത് ? നഷ്ടബോധത്താല്‍ വെന്തുരുകുന്നോരെന്‍ നെഞ്ചില്‍ പെട്രോള്‍ കോരി ഒഴിക്കാണോ ? വെള്ളി നഖങ്ങളാല്‍ നീ കോറിയിട്ട മുറിവുകളില്‍ മുളക് പുരട്ടാനോ ? അതോ പരാചയ ഭാരത്താല്‍ കുനിഞ്ഞോരെന്‍ ശിരസ്സില്‍ കാര്‍ക്കിച്ചു തുപ്പാനോ ??

നന്ദി മൊബൈലിലേക്ക് ഒഴുകിയെത്തിയ സന്ദേശങ്ങള്‍ക്ക് ചാറ്റ് ബോക്സ്‌ ഇല്‍ മിന്നിത്തെളിഞ്ഞ - പച്ച വെളിച്ചങ്ങള്‍ക് ഇന്‍ബോക്സില്‍ കാവ്യം ഉണര്‍ത്തിയ മറുപടികള്‍ക്ക് ഒരു നല്ല പകലിനും ഒരു നല്ല നടതതിനും പിന്നെ മനസ്സില്‍ ഇന്നും പുതുമഴ പോലോരോര്‍മ്മയായ് നില്‍കുന്ന ചിരിക്കും നല്ല വാക്കുകള്‍ക്കും

വിളി കേട്ടാണ് ഉണര്‍ന്നത് തിരിഞ്ഞു നോക്കിയപ്പോള്‍ എനിക്കരികില്‍ സുധയുടെ തല !! ഇന്നലെ പരസ്പരം ബെര്ത്തുകള്‍ കൈമാറി ശുഭരാത്രി നേര്‍ന്നു ഉറങ്ങിയതാണ് താഴെ ഇറങ്ങി വാതില്‍ തുറന്നു നോക്കി എന്റെ നഗരം അകന്നു പോയി മഞ്ഞില്‍ മറഞ്ഞു

പോകുന്നതിനു  മുമ്പ് - എന്നെ ഒന്ന് വിളിക്കുക  , എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ എനിക്കാ ശബ്ദം വേണം , ഇനിയൊരു കൂടിക്കാഴ്ച - എന്ന് ? അറിയില്ല !!   വേണം എനിക്കാ വാക്കുക്കള്‍   ഏകാന്തത മടുപ്പിക്കുന്ന ചൊറിച്ചില്‍ ഉണ്ടാക്കുന്ന ഉറക്കമില്ലാത്ത രാത്രികളില്‍ താരാട്ട് പാട്ടായി എന്നെ ഉറക്കുവാന്‍  ,   ദുഃഖം എന്‍ വാനില്‍ പെയ്തൊഴിയാത്തൊരു മേഘമായ് കാഴ്ച മറക്കുമ്പോള്‍ തളരാതെ നിര്‍ത്തുവാന്‍ ഉണര്‍ത്തു പാട്ടായ്   എന്നെ വിളിക്കുമോ ഒരിക്കല്‍ കൂടി ?

 

നീണ്ട 3 മണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷമാണ് കോഴിക്കോട് എത്തിയത് , ചൂടുള്ള പകല്‍ .. കുളിരുള്ള  ഒരു കാര്യം ആണല്ലോ ചെയാന്‍ പോകുന്നതെന്ന് ഓര്‍ത്തപ്പോള്‍ തെറി പറയണ്ടാന്ന്  വെച്ചു.  തലേന്ന് രാത്രി പെയ്ത മഴയുടെ അവശിഷ്ടങ്ങള്‍ റോഡ്‌ ഇല്‍ തളം കെട്ടി നിക്കുന്നു !!

 

ബസ്‌ സ്റ്റാന്റ് ന്റെ അടുത്ത് കെട്ടികിടന്ന ചളിവെള്ളത്തില്‍ എന്നെ തന്നെ നോക്കി നില്‍ക്കുകയാണ് ഞാന്‍ .. നീല ജീന്‍ ഉം നീലയില്‍ കള്ളികളുള്ള നീളങ്കയ്യാന്‍ കുപ്പായവും ഒരു ചെറു കാറ്റിന്റെ ഗതികൊത്തു വെള്ളത്തില്‍ ഇളകി മാഞ്ഞു. കൈ തെറുത്ത് വെച്ചിട്ടുണ്ടാര്‍ന്നു . കാറ്റു ഏറ്റു പറന്നു അലങ്കോലമായ തലമുടി ചീകി ഒതുക്കി ‘വീണ്ടും’ സുന്ദരനായി

 

ബസ്സുകള്‍ ആളുകളെ കയറ്റിയും ഇറക്കിയും പോയ്‌ കൊണ്ടിരുന്നു .. അവള്‍ മാത്രം വന്നില്ല ! കീശയില്‍ കിടന്നു വിറച്ചു ഒച്ച വെക്കണ നോക്കിയ കുട്ടനെ എടുത്ത് ചെവിയില്‍ വെച്ചു .

Share via
Copy link
Powered by Social Snap