KhaleelRM

ഇത് ഭ്രാന്തു തന്നെ മുഴുത്ത ഭ്രാന്ത് അല്ലെങ്കില്‍ മരീചിക തീര്‍ത്തൊരു ചങ്ങല കുരുക്കില്‍ തട്ടി വീഴുമോ ഈ ഞാന്‍ ? ബന്ധങ്ങള്‍ ബന്ധനങ്ങലെന്ന് കരുതുമോ ? ശിപ്ര കോപത്താല്‍ സ്വന്തം സുഹൃത്തിനെ- കൊന്നു തള്ളുമോ ? ഈ ഭാന്തില്‍ ഇല്ലാണ്ടാവുന്നത് ഞാന്‍ തന്നെ ! എന്റെ ജീവിതവും

വന്നു വന്നു ഇപ്പോള്‍ നാട്ടിലേക് വരാറേ ഇല്ല  !! വന്നാല്‍ അന്ന് തുടങ്ങും വിവാഹ ദല്ലാളന്മാരുടെ ഒരു ഘോഷയാത്ര !! ‘ ഹമീദ് ഹാജിക്കാടെ മോളുണ്ട് , ഡിഗ്രി പഠിക്കുവാ , നല്ല മോന്ജാ , നോക്കട്ടെ ? ‘ ‘ അല്ലെങ്കില്‍ വേണ്ട നമ്മുടെ കാനത്തിലെ നാസര്‍കാടെ മോള്‍ടെ മോള് ? അവളും നിന്നെ പോലെ എഞ്ചിനീയര്‍ ആ ‘ പിന്നെ ഒന്നോ രണ്ടോ  പെണ്ണ് കാണലും , അതും ഇതും !! കാര്യം ഉമ്മാക്ക് ആധി ആയി തുടങ്ങി , ഞാന്‍ കല്യാണം ഒന്നും കഴിക്കാതെ സന്യസിക്കാന്‍ ഉള്ള പരുപാടി ആണോ എന്ന് ! നമ്മടെ കാര്യം നമുക്കല്ലേ അറിയൂ …

———————————————————————————————————————————————
ഒന്ന്‌
‘ കലൂ.. നീ എന്താ ഇവിടെ ?’ തിരിഞ്ഞു നോക്കിയപ്പോള്‍ നീല സാരിയില്‍ മെലിഞ്ഞു വെളുത്തൊരു പെണ്ണ് !! രണ്ടു പാതിയായി ചീകി വെച്ച മുടിയിഴകള്‍ തട്ടതിന്‍ ഉള്ളില്‍ നിന്ന് രക്ഷപെട്ടു നെറ്റിയിലും കവിളിലും ഒക്കെ വീണു കിടക്കുന്നു …
‘ ആരാപ്പ ഇത് ? എന്നെ കലു  എന്നൊക്കെ വിളിക്കാന്‍  ?? ചിന്നു അല്ല !! അവള്‍ ഒരിക്കലും കലു എന്ന് വിളിച്ചിട്ടില്ല !! പിരിയുന്ന നാളുകളില്‍ പോലും ഇക്ക എന്നല്ലാതെ വേറൊന്നും അവളുടെ നാവില്‍ നിന്നും ഉതിര്‍ന്നിട്ടില്ല ! എന്നിട്ടാണ് ഇതുവരെ ഞാന്‍ കണ്ടിട്ടും കൂടി ഇല്ലാത്ത ഒരു സ്ത്രീ എന്നെ ‘ കലു ‘ എന്ന് വിളിക്കുന്നത്‌ !!

ചിരി മങ്ങിയതാണ് നീ പോയ അന്നു മുതല്‍ അന്നായിരുന്നു - ഞാന്‍ അവസാനമായി സൂര്യാസ്തമയം കണ്ടത് എന്റെ ചുറ്റും -കറുത്ത് ഇരുണ്ടു പരന്നത് നിന്റെ ഓര്‍മ്മകളോ ? ഒന്നറിയുക നിന്റെ ഓര്‍മ്മകള്‍ തീര്‍ത്ത ഇരുട്ടറയില്‍ ഞാന്‍ ഇന്നും തനിച്ചാണ്

ഒരിക്കല്‍ നീ ചോദിച്ചു ഈ പുഴ എങ്ങോട്ടാണ് ഒഴുകുന്നതെന്ന് ? നിന്റെ പ്രണയത്തെ മുഴുവനായി  ഉള്‍കൊള്ളാന്‍ ആവാതെ വലഞ്ഞോരെന്‍ - നെഞ്ചിനു ഉത്തരമില്ലായിരുന്നു പിന്നീട് അറിഞ്ഞു ആ പുഴ ഞാന്‍ ആണെന്നും നിന്നിലേക്കാണ് എന്റെ ഒഴുകെന്നും

ദൈവങ്ങളാണ് തുടങ്ങിയത് മനുഷ്യന്‍ പിന്തുടര്‍ന്നു കാണിക്ക ആയും ദക്ഷിണ ആയും നേര്‍ച്ച ആയും ദൈവങ്ങള്‍ വാങ്ങി ഭണ്ടാരങ്ങള്‍ നിറയുന്നത് മനുഷ്യനും കണ്ടു അവനും കീശ നിറച്ചു .

>> മൂന്നാം ഭാഗം ഇവിടെ വായിക്കുക 

ഇവിടെ നിന്നാല്‍ അവള്‍ടെ വീട് ശരിക്കും കാണാം , ആ വരാന്തയും , മുന്നിലെ പൂന്തോട്ടവും ഒക്കെ , ആല്‍വിന്‍ താഴെ വണ്ടിയില്‍ ഇരിക്കുകയാണ് ,  പറഞ്ഞ സമയത്ത് തന്നെ എത്തിയാര്‍ന്നു  അവന്‍  വീട്ടിലേക് വരില്ലെന്ന് കണ്ടപ്പോഴേ ഉറപ്പിച്ചതാണ് , ഞാന്‍ പറഞ്ഞു ‘ നീ വീട്ടിലെക്കൊന്നും വരണ്ട , എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ മാത്രം വന്നാ മതി .. ടൂള്‍സ് ഒക്കെ എടുത്തിട്ടില്ലേ ‘

    ‘മണിച്ചിത്രതാഴില്‍ ‘ ചിലങ്കയുടെ രൗദ്രം കണ്ടു കവിതയില്‍ - ഗോവണി ഇറങ്ങിപ്പോയ - കൊലുസുകളെയും , പ്രണയ ലേഖനത്തില്‍ അത് ഹൃദയ താളമായി സ്വപ്നത്തില്‍ പക്ഷെ അത് കിലുങ്ങിയില്ല കൊലുസണിഞ്ഞ പാദങ്ങള്‍ നിശ്ചലമായിരുന്നു ആ കണ്ണുകളുടെ തിളക്കം മങ്ങിയിരുന്നു ചുണ്ടില്‍ ചിരി മാഞ്ഞിരുന്നു

Share via
Copy link
Powered by Social Snap