KhaleelRM

മദനിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .. ചീകി വെക്കാതെ അലസമായി അങ്ങുമിങ്ങും പറന്നു നിക്കുന്ന തലമുടി , ചുളുക്ക് വീണ വസ്ത്രങ്ങള്‍ , ക്ഷീണിതമായ മുഖം .. ചത്ത മനസ്സും ഇനിയും ജീവന്‍ അറ്റു പോകാതൊരു ദേഹവുമായി അവന്‍ കടക്കകത്ത് ഇരുന്നു .. സഹീര്‍ ഇതൊക്കെ കണ്ടോണ്ടിരിക്കുക ആണ് . എന്നും കുളിച്ചു മുടി വശത്തേക് ചീകി , ടിപ് ടോപ്‌ ഇല്‍ , അത്തറും

സാധാരണ നിസ്കാരത്തിനു മൗലവി കൈ കെട്ടി ' അള്ളാഹു അക്ബര്‍ ' എന്ന് പറയുമ്പോഴാണ് പള്ളിയില്‍ എത്താറ് .. വുളു എടുത്ത് ഓടി സഫ്ഫില്‍ നിക്കുംപോഴേക്കും മൗലവി ' അള്ളാഹു അക്ബര്‍ ' എന്നും പറഞ്ഞു ' രുകൂഹിലേക്ക്'  പോയിരിക്കും ജീവിതത്തില്‍ ആദ്യായിട്ടാണ്‌ ജുമുഅക്ക് ഇത്ര നേരത്തെ എത്തുന്നത് ! ' മദ്രസയില്‍ പോയിരുന്ന കാലത്ത് പോലും വീട്ടില്‍ ചെന്ന് ഊണു കഴിച്ചു , അവിടെയും

അഖിലിനു വരണമെന്നേ ഇല്ലായിരുന്നു , ' സ്കൂള്‍ ഇല്‍ ചെന്ന് എന്തുണ്ടാക്കാനാ ??'   .. പല വര്‍ണ്ണങ്ങള്‍ അണിഞ്ഞ കുട്ടികളുടെ ഇടയില്‍,  സ്കൂള്‍ ബസിന് വേണ്ടി കാത്തു നിന്നപ്പോള്‍ അവന്‍ ഓര്‍ത്തത് അതാണ്‌ . കുറച്ചു മുമ്പ് അമ്മ നിറച്ചു തന്ന ടിഫ്ഫിന്‍ ബോക്സും ബാഗിലേന്തി ബസ്‌ സ്റ്റോപ്പ്‌ലേക്ക് നടന്നു പോയപ്പോഴും അവന്റെ ഉള്ളില്‍ അത് തന്നെ ആയിരുന്നു ചിന്ത  .. ' കര്‍ത്താവേ ഇന്ന്

" എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം നീയാണ് ബബീ .. " ഇത് കേള്‍കുമ്പോള്‍ ബബിതയുടെ മുഖത്ത്  നിറഞ്ഞു കാണുന്ന സന്തോഷവും , നാണവും കാണാന്‍ വേണ്ടി മാത്രം അല്ല വരുണ്‍ ഇതൊക്കെ പറയാറ് .. അതൊരു വല്യ സത്യമാണ് . വരുണ്‍  നെഞ്ചോട്‌ ചേര്‍ത്തു  വെക്കുന്ന സത്യം ..   എന്നായിരുന്നു പ്രണയം തുടങ്ങിയത് .. ഇന്നും ഉത്തരം ഇല്ലാത്ത ഒരു ചോദ്യം ആയി അത്

" ജിത്തേട്ടനെ പരിച്ചയപെട്ടില്ലായിരുന്നെങ്കില്‍ തന്റെ ജീവിതം എങ്ങനെ ആവുമായിരുന്നു?" , ആദര്‍ശ് പലപ്പോഴും തന്നോട് തന്നെ ചോദിക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണത് .. ' ഒന്നും ആവില്ലായിരുന്നു , ഇക്കാണുന്ന പ്രശസ്തിയും സൌഭാഗ്യങ്ങളും ഒന്നും തന്നെ ഉണ്ടാവില്ലായിരുന്നു ' എന്നും ഇതേ ഉത്തരത്തില്‍ ആണ് അവന്‍ എത്തിച്ചേരുക. മറ്റൊരു തലത്തിലും അവനു ചിന്തിക്കാന്‍ ആവില്ല. പഠിച്ചത് ഫൈന്‍ ആര്‍ട്സ് ആണെങ്കിലും, ജീവിക്കാന്‍ വേണ്ടി കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍

ചുട്ടുപൊള്ളുന്ന ഒരു വേനലില്‍ ആണ് 'സോമനെ' ആദ്യായിട്ടു കാണുന്നത് . വേനല്‍ ചൂട് അകറ്റാന്‍ , പുഴയില്‍ കുളിക്കുക , ഒരു ബിയര്‍ അടിക്കുക എന്നാ ഉദ്ദേശത്തില്‍ ഒത്തു കൂടിയതായിരുന്നു ഞങ്ങള്‍ , ഞാന്‍ എത്തിയപ്പോഴേക്കും ഒരു റൌണ്ട് പൊട്ടിച്ചു കഴിഞ്ഞിരുന്നു .. കുടമടക്കി വെച്ചതുപോലെ മരത്തില്‍ ചാരി ഇരിക്കുകയായിരുന്നു അവന്‍ , അയഞ്ഞ കറുത്ത ഷര്‍ട്ട്‌ അവന്റെ മെലിഞ്ഞ ശരീരത്തെ കൂടുതല്‍ എടുത്തു

'അവള് പോയി ചേട്ടാ .. എന്നെ ഇട്ടെറിഞ്ഞു മറ്റൊരുത്തന്റെ കൂടെ അവള്‍ പോയി ' അവന്റെ കണ്ഠം ഇടറി .. വാക്കുകള്‍ മുറിഞ്ഞു . ഒരു വിങ്ങിപോട്ടലിന്റെ തുടക്കം ആണ് അതെന്നു തോന്നി ! തനികൊന്നും പറയാന്‍ തോന്നിയില്ല , താന്‍ പറഞ്ഞതും സംശയിച്ചതുമെല്ലാം നേരാണെന്ന് ശ്രീയും മനസ്സിലാക്കിയ ഈ നിമിഷം അവനോടു എന്ത് തിരിച്ചു പറയാന്‍ !! ഒരു ആശ്വാസ വാക്കു

" ഈ കമ്മ്യൂണിസ്റ്റ്‌കാര്‍ എന്ന വര്‍ഗ്ഗം ഇവിടെ ഇല്ലായിരുന്നെങ്കില്‍ എത്ര നന്നായേനെ ' !! ജേക്കബ്‌ നെടുവീര്‍പ്പിട്ടു ! വരുണ്‍ അതു വളരെ ശരിയാണെന്ന അര്‍ത്ഥത്തില്‍ തല കുലുക്കി .. ' എന്താ വരുണിനു അങ്ങനെയൊന്നും തോന്നിയിട്ടില്ലേ ? അല്ല നിങ്ങള്‍ കണ്ണൂര്കാരെല്ലാം കമ്മ്യൂണിസ്റ്റ്‌കാര്‍ ആണോ ? " വരുണ്‍ കുറച്ചു നേരം മിണ്ടാതിരുന്നു .. ഒരു പിരിയന്‍ ഗോവണി ഇറങ്ങി വരികയായിരുന്നു അവര്‍ .

// // എയര്‍പോര്‍ട്ട് റോഡില്‍ , ഗോള്‍ഫ് ക്ലബ്‌ നു മുന്നില്‍ റോഡിനു ഇരുവശവുമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടത് കണ്ടപ്പോള്‍ ആദ്യം കരുതിയത്‌ എല്ലാം ഗോള്‍ഫ് കളിക്കാന്‍ വന്ന കൂട്ടങ്ങള്‍ ആണെന്നാ .ഗോള്‍ഫ് ക്ലബും കടന്നു വാഹനങ്ങളുടെ നിര നീണ്ടപ്പോള്‍ , തെങ്ങിന്‍ തോപ്പുകള്‍ പോലും വാഹനങ്ങളും ആളുകളും നിറഞ്ഞു കണ്ടപ്പോള്‍ വല്ല അത്യാഹിതാമോ മറ്റോ നടന്നോ എന്നാ ഭയമായി . തിരക്കിനടയിലൂടെ കടന്നു

Share via
Copy link
Powered by Social Snap