അറ്റസ്റ്റേഷന്
ME യും M Tech ഉം ഒന്നാണെന്ന് അറ്റസ്റ്റ് ചെയ്യിക്കാന്‍ ആണ് മനു ജോസഫ് MGR യുണിവേര്സിറ്റിയില്‍ എത്തിയത് . നീണ്ട ക്യു വില്‍ വിയര്‍ത്തൊലിച്ചു ക്ലാര്‍ക്കിന്റെ മുന്നിലെത്തിയപ്പോഴേക്കും അവന്‍ ഏറെ വലഞ്ഞിരുന്നു !! പോയ ഉടനെ തന്നെ യുണിവേര്സിറ്റി പ്രസിദ്ധീകരിച്ച ' അംഗീകൃത കോളേജ് ലിസ്റ്റ് ' എടുത്തു കയ്യില്‍ കൊടുത്തു ക്ലാര്‍ക്ക, അതില്‍ നിന്നും കോളേജ് കണ്ടുപിടിച്ചെടുക്കാന്‍ പറഞ്ഞു . കനലെടുത്തു വായിലിട്ടവനെ പോലെ ആയി മനു !