KhaleelRM

തലേ ദിവസം ഒപ്പിട്ടു കൈപറ്റാന്‍ ആരെയും കണ്ടില്ലെന്നും പറഞ്ഞു ബ്ലൂ ഡാര്‍ട്ട്കാര്‍ മടങ്ങിപോയെന്നും അറിഞ്ഞാണ് ഇല്ലാത്ത സമയം ഉണ്ടാക്കി കൊച്ചിയില്‍ നിന്നും തിരുവനന്തപുരം വരെ പോയത് . പറഞ്ഞ സമയത്ത് തന്നെ ബ്ലൂ ഡാര്‍ട്ടിന്റെ വണ്ടി വന്നു . ബാംഗ്ലൂര്‍ ഇല്‍ നിന്നും കയറ്റി വിട്ട 15 പെട്ടി സാധനങ്ങള്‍ സൈറ്റ് ന്റെ ഒരു മൂലക്ക് ഇറക്കി വെച്ച് , ഡെലിവറി റിപ്പോര്‍ട്ടില്‍

വിളിച്ചുണര്‍ത്തിയത് തോമാച്ചന്‍ ആണ് .. കൂടെ ഓടാന്‍ പറഞ്ഞു . താന്‍ കരുതി വല്ല ഭൂമി കുലുക്കമോ തീ പിടുത്തമോ മറ്റോ ആണെന്ന് . വലിയൊരു കൂട്ടം ഞങ്ങളുടെ മുന്നിലൂടെ പോകുന്നുണ്ടായിരുന്നു . ഞങ്ങളും കൂടെ ചേര്‍ന്നു .പെട്രോമക്സ് വെളിച്ചങ്ങളും പന്തങ്ങളും നിറഞ്ഞ വഴികള്‍ ! ശാസ്ത്രം എത്ര പുരോഗമിച്ചിട്ടും നാട്ടുകാര്‍ക്ക് ഇന്നും പ്രിയം ഇതിനോടൊക്കെ തന്നെ ! നടത്തം പള്ളിയുടെ മുന്നില്‍ ചെന്ന്

മൂത്രം ഒഴിച്ചാല്‍ കഴുകി കളയാന്‍ പോലും വെള്ളം ഇല്ലാണ്ടായപ്പോള്‍ ആണ് , പ്ലസ്‌ ടു വിദ്യാര്‍ഥികള്‍ സമരത്തിന്‌ ഇറങ്ങി തിരിച്ചത് . സ്കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നും അവര്‍ മുദ്രാവാക്യം വിളിച്ചു പുറത്തേക്കിറങ്ങി , കോണിപടിയില്‍ കുത്തിരിപു സമരം ചെയ്യാന്‍ തുടങ്ങി . ഫിസിക്സ്‌ പഠിപ്പിക്കുന്ന രാജേഷ്‌ സര്‍ വന്നു വഴിമാറാന്‍ പറഞ്ഞു , പിള്ളേര്‍ അനങ്ങിയില്ല . ഇലെക്ട്രോണിക്സ്‌ എടുക്കുന്ന രമാദേവി ടീച്ചര്‍

വോഡ്ക തലക്ക് പിടിച്ചു തുടങ്ങിയപ്പോ തനൂഫ് തന്റെ കഥ പറയാന്‍ തുടങ്ങി കുഞ്ഞു മോനേ , നെനക്ക് ഇപ്പൊ തോന്നും ഇതാണ് നീ ജീവിക്കാന്‍ പോകുന്ന ജീവിതം എന്ന് . ഒരു പെണ്ണ് ആയാല്‍ എല്ലാം ആയെന്നു ! പ്രണയം ആണ് എല്ലാം എന്ന് . സ്നേഹമാണ് ജീവിതമെന്നു ആരാണ് നിന്നെ പഠിപ്പിച്ചത് ? എനിക്കും ഉണ്ടായിരുന്നെടാ ഇതൊക്കെ . നീ ഇപ്പൊ പറഞ്ഞില്ലേ അവളെക്കാള്‍

കുളക്കടവില്‍ ഇരുന്നു അവന്‍ പുലമ്പി കൊണ്ടിരുന്നു . " അവളെ എത്ര സ്നേഹിച്ചതാ .. എന്തൊക്കെ സ്വപ്‌നങ്ങള്‍ കണ്ടതാ .. എന്നിട്ടും ആ നായിന്റെ മോള്‍ !! അവക്ക് വേണ്ടിയാ കൊല്കതയില്‍ കിട്ടിയ ജോലി വേണ്ടെന്നു വെച്ചത് .. അവളെ ഇപ്പോഴും ഇപ്പോഴും കണ്ടോണ്ടിരിക്കാനാ തുച്ച ശമ്പളം ആണേലും കോഴിക്കോട് തന്നെ ഒരു ജോലി നോക്കിയത് .. എന്നിട്ടും ആ ഡാഷ് മോള്‍

നബീസു നെ അബ്ദു റസാക്ക്നു കല്യാണം കഴിച്ചു കൊടുത്തത് വല്ലാത്ത അബദ്ധം ആയെന്നു കരീമ്കാക്ക് തോന്നി . ഊരും പേരും അറിയാതോനെല്ലാം പെണ്ണ് കൊടുക്കണ്ടാന്ന് കദീസു അന്നേ പറഞ്ഞതാ . കേട്ടില്ല .. !! മോഹബ്ബത് നടക്കട്ടെന്നു വെച്ചു . മോള്‍ടെ സന്തോഷം ആണ് വലുതെന്നു കരുതി . എന്നിട്ടോ ? കല്യാണം കഴിഞ്ഞു ഒരു കൊല്ലം ആവുന്നതിനു മുന്നേ തുടങ്ങി വഴക്കും വക്കാണവും !

ഖാലിദ്‌ റൂമില്‍ ചെന്നപ്പോള്‍ അവിടെ ഒരു ആണും പെണ്ണും ഇരിക്കുന്നുണ്ടായിരുന്നു . മെലിഞ്ഞു അസ്ഥി പഞ്ഞരം പോലൊരു പെണ്ണും ഉയരം ഉള്ള മീസയുള്ള ഒരു ആണും .

എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ രഞ്ജിത്ത് വന്നു പറഞ്ഞു

” മച്ചാ , ഊരില്‍ ഇരുന്ത് വന്തത്‌ , ലവ് പണ്രാന്കലാമാ .. നാമ താന്‍ സെര്‍ത്തു വെക്കണം ”

  ഇനി ഒരു കഥ പറയാം .. ഇത് ഉണ്ടാക്കിയ കഥ :)   കഥ നടക്കുന്നത് തിരുവനന്തപുരത്താണ് .. ഓര്‍ക്കാ പുറത്തു കിട്ടിയ സ്ഥലം മാറ്റവും .. ഒറ്റക് രണ്ടു സൈറ്റുകള്‍ മാനേജ് ചെയ്യേണ്ട കാര്യങ്ങളും കൊണ്ട് , നിന്ന് തിരിയാന്‍ പോലും സമയം ഇല്ലാണ്ട് നിക്കണ കാലം .. സമയക്കുറവിന്റെ പേരില്‍ ട്വിട്ടെരില്‍ നിന്ന് പോലും 'ലീവ് ' എടുത്ത് ജോലി ജോലി എന്നും പറഞ്ഞു

അയാള്‍ ആശുപത്രിയിലേക്ക് ധൃതിയില്‍ നടന്നു . കയ്യിലെ കൂടയില്‍ മരുന്നുകളും ആപ്പിളും കറുത്ത മുന്തിരിയും മധുര നാരങ്ങയും ഉണ്ടായിരുന്നു . അവള്‍ക് അതൊക്കെ ആണ് ഇഷ്ടം , അയാള്‍ പോകുന്നതിനിടെ പറഞ്ഞു .

എവിടെ പ്രസവമുറി ?

Share via
Copy link
Powered by Social Snap