KhaleelRM

എല്ലാര്‍ക്കും - എന്തോ പേടിയാണ് - എന്നെ എന്നെ കണ്ടാല്‍ ചിലര്‍ ഓടി ഒളിക്കും കച്ചവടക്കാര്‍ കടക്കു ഷട്ടറിടും സര്‍ക്കാരാപ്പീസ് അന്ന് അവധി ആയിരിക്കും ഗൃഹനാഥന്‍ പുറത്താനെന്ന - കള്ളം തനിമയില്‍ പറഞ്ഞരിയിക്കും- ഗൃഹനാഥ നില്‍ക്കൂ , സുഹൃത്തേ ഞാന്‍ ഒന്നും ചെയ്യില്ല!! ' പേടി നിന്നെയല്ല നിന്നില്‍ വീഴ്ത്തേണ്ട രൂപയെ ഓര്‍ത്താണ് '

തത്തകള്‍ ഉണ്ട് FCI* ഗോഡൌന്‍  കളില്‍ പ്രാവുകളുടെ മുറുമുറുപ്പിനു മറുപടി കൊടുക്കാതെ ചാക്കില്‍ നിന്ന് ഉതിര്‍ന്നു  വീഴുന്ന അരിമണികളും കാത്തു ------------------------------------------- *FCI : food corporation of india

  പൊരിയുന്ന  വെയിലാണ് തിരക്കുള്ള  നഗരവും കൂടെ  ട്രാഫിക്‌  നെ പെടിയുള്ളൊരു പെണ്ണും  !!   വണ്ടി  വരുന്നു കുട്ടി  നിക്കുന്നു വണ്ടി  പോകുന്നു കുട്ടി  നടക്കുന്നു വീണ്ടും  വണ്ടി - കുട്ടി  റോഡിന്‍റെ   നടുവില്‍ പകക്കുന്നു തിരിഞ്ഞോടുന്നു കിതക്കുന്നു ചിരിക്കുന്നു  !!   കറുത്ത്  ചുരുണ്ട മുടിയിഴകള്‍ കാറ്റില്‍  പറക്കുന്നു കുഞ്ഞു  കണ്ണിനു തിളക്കമേറുന്നു   ഞാന്‍ കുട്ടിയെ ഒന്ന്  പാളി  നോക്കി നല്ല  കണ്ണ് നല്ല  ചിരിയും   പെട്ടെന്ന്  ഓര്‍മ്മ  വന്നു നോയമ്പാണ്  ! :D

ഞാന്‍  മരിച്ചു പത്രങ്ങളില്‍ വാര്‍ത്ത ആകാതെ കോളിളക്കങ്ങള്‍  ഉണ്ടാക്കാതെ ആരെയും  ഉപദ്രവിക്കാതെ ഞാന്‍  അങ്ങട്  മരിച്ചു   ഫാന്‍ ഇല്‍  കുരുക്കിട്ടു തൂങ്ങിയില്ല പാഷാണം  കുടിച്ചു നുര  വരുത്തിയില്ല   ട്രെയിന്‍  നു  മുന്നില്‍ വീണു  ചിതറിയില്ല ഉയരവും  , ആഴവും ഒന്നും  അറിയാന്‍  മെനകെട്ടില്ല   ഞാനൊന്നു  ഉറങ്ങി ഉറക്കത്തില്‍  തന്നെ  മരിച്ചു   ഒരുത്തനും  , ഒരുത്തിയും വന്നേക്കരുത് എന്നെ  കാണാന്‍   വെള്ള  പുതപിച്ചു എന്നെ  കിടത്തുമ്പോ വിതുമ്പി  കരയരുത്   എന്റെ  ശവമഞ്ചം എടുക്കുമ്പോള്‍ വാവിട്ട്   അലറരുത്   കൂട്ടം  കൂടിയിരുന്നു ഞാന്‍  പോയപ്പോള്‍   ഉണ്ടായ നഷ്ടത്തെ  പറ്റി വാചാലര്‍  ആവരുത്   ആരെങ്കിലും  ചോദിച്ചാല്‍ പറയുക " ചിരിച്ചു  കൊണ്ടാണ്  മരിച്ചതെന്ന്  "  

  കോഴിക്കോട് ഇറങ്ങിയാല്‍ കല്ലായിയില്‍ ഒന്ന് പോകണം റെയില്‍വേ ഗേറ്റ് ഉം കടന്നു പോയാല്‍ ഇടവഴികളാല്‍ തീര്‍ത്തൊരു ചോദ്യത്തിന്റെ അവസാനം നിറയെ ജനാലകള്‍ ഉള്ള ഒരു പുരയുണ്ട് അവിടെ shaz ഉണ്ട് അവന്റെ ഉമ്മ ഉണ്ടാക്കുന്ന കടുക്ക ഫ്രൈ ഉണ്ട് മേശ നിറയെ ഭക്ഷണവും കഴിച്ചു കഴിച്ചു നിറഞ്ഞ തൃപ്തിയുടെ  ഏമ്പക്കവും ഉണ്ട്

Share via
Copy link
Powered by Social Snap