KhaleelRM

ഒരു ബേബിച്ചായന്‍   ഉണ്ടാര്‍ന്നു , കോളേജ് ഇല്‍  സീനിയര്‍ ആയിട്ട് , ഒരു തിരുവല്ലാക്കാരന്‍ അച്ചായന്‍ , ബിയര്‍ അടിച്ചു വീരത വയറും , അമിതാബ് ബച്ചന്റെ പൊക്കവും , ലാലേട്ടന്റെ മീശയും ഒക്കെ ആയിട്ട് ഒരു അജാര് സാധനം !!   കോളേജ് ഇല്‍ കുറെ തെക്കന്മാര്‍ ഉണ്ടായിരുന്നെങ്കിലും അങ്ങേരെ ഞാന്‍ തെക്കന്‍ ഗ്രൂപ്പ്‌ ഇല്‍ ചേര്‍ത്തില്ല , ഇച്ചിരി വെള്ളമടിയും പെണ്ണ് പിടിയും ഉണ്ടെങ്കിലും

മറന്നു തുടങ്ങിയതാര്‍ന്നു നിന്നെയും നിന്നോട് തോന്നിയ പ്രണയത്തെയും   പക്ഷെ എന്റെ ഉറക്കങ്ങളെ ആലോസരപെടുതാന്‍ വീണ്ടും ഒരു - ദുസ്വപ്നം ആയി നീ വന്നതെന്തിന് ?

ലോക്കല്‍  കമ്മിറ്റിയും സ്റ്റേറ്റ്  കമ്മിറ്റിയും PB യും കഴിഞ്ഞു പ്രിയ സഖാവേ പറഞ്ഞാലും അങ്ങ് വേലിക്കകത്തോ ? പുറത്തോ ?

3 നേരം ഭക്ഷണവും ചായയും സിഗരെറ്റ്‌   ഉം എന്നതില്‍  നിന്ന്   നോയമ്പ് നിസ്കാരം ദിക്ര്‍ സലാത്ത് എന്നീ മാറ്റവും ആയി നിക്കണ  അനസിനോട്   "എന്താണ്ടാ  സുബഹി  ഇല്ലാത്തെ  ??"   പുലര്‍ച്ചെ  ഉണര്‍ന്നു  ശീലമില്ല എല്ലാം കാണുന്ന പടച്ചോന് അറിഞ്ഞൂടേ  അതിന്റെ practical difficulty  !!!

ഓര്‍മ്മതന്‍ പുസ്തകതിനെത്ര  പഴക്കം  ! ചില  താളുകള്‍ നശിച്ചു  പോയിരിക്കുന്നു മറവിയുടെ  ചിതലുകള്‍ ഒരിടത്ത്  നിന്നും കാര്‍ന്നു  തിന്നു തുടങ്ങിയിരിക്കുന്നു  ! താളുകള്‍ക്കിടയില്‍ വാടിക്കരിഞ്ഞൊരു റോസാപ്പൂ  ഞാന്‍  കണ്ടു എന്ന്  , എങ്ങനെ  , എപ്പോള്‍  എന്നൊന്നും  അറിയില്ല വെന്ത  ദേഹത്തിന്റെ  ഗന്ധം - ഉയരുന്നുണ്ടായിരുന്നു അരികിലായി  ഇച്ചിരി  ചോര തളം  കെട്ടി  നില്കുന്നുണ്ട്

ഞാന്‍ ഇഷ്ടപെട്ടത് മുല്ലവള്ളിയെ , പെട്ടെന്നാണ് അവളെന്നില്‍ പടര്‍ന്നത് എന്റെ നിശ്വസങ്ങളാല്‍ മുല്ല മൊട്ടുകള്‍ വിരിയുന്നത് ഞാന്‍ കണ്ടിരുന്നു പക്ഷെ മാറ്റം പെട്ടെന്നായിരുന്നു വള്ളികളില്‍ രൂപന്തരമുണ്ടായി ഇലകള്‍  വളര്‍ന്നു വികൃതമായി മുള്ളുകളും ! അന്ന് വെട്ടിമാട്ടിയതാണ് പക്ഷെ ചൊറിച്ചില്‍ ഇന്നും മാറിയിട്ടില്ല

  ശീലം ആയിരിക്കുന്നു - മലയാളിക്ക് ആഴ്ചയില്‍ - ഒരു ഹര്‍ത്താല്‍ ഓണം , വിഷു പോലെ മറ്റൊരു ആഘോഷം !! അച്ചനും അമ്മയും മക്കളും ഒത്തോരുമിച്ചൊരു ഊണ് ഹര്‍ത്താല്‍ സ്പെഷ്യല്‍ മൂവി പറ്റിയാല്‍ ഒരു ഹര്‍ത്താല്‍ സ്പെഷ്യല്‍ വെള്ളമടി ! പക്ഷെ ഇത്തവണ പണി കിട്ടി 1 നു BEVCO* അവധി 2 നു ഹര്‍ത്താലും !! കൈ വിറച്ചു തൊണ്ട വരണ്ടപ്പോള്‍ ഒരു കുടിയന്‍ അലറി !! അവന്റമ്മേടെ ഹര്‍ത്താല്‍ !!  

ഉണ്ടായതെല്ലാം പ്രണയമോ ? ആകര്‍ഷകത്വമോ ? അറിയില്ല ഇന്നും ! പക്ഷെ - ഒന്നറിയാം ജീവിതം മുഴുവന്‍ കരഞ്ഞു തീര്‍ക്കാന്‍ ഉള്ളത്ര , മുറിവുകള്‍ നെഞ്ചിലുണ്ട് !

Share via
Copy link
Powered by Social Snap