കറുത്ത സായാഹ്നങ്ങള്‍
പ്രിയപ്പെട്ട ആമീ ..
നിന്നെ അല്ലാതെ വേറെ ആരെയാ ഞാന്‍ അങ്ങനെ വിളിക്കുക . സമ്മര്‍ ഹോളിടയ്സ് ലും ഇരുന്നു പഠിക്കേണ്ടി വന്ന നിന്നെ ഓര്‍ക്കുമ്പോള്‍ ദുഃഖം നിഴലിക്കുന്നുണ്ട് എന്റെ കണ്ണില്‍ . പക്ഷെ അവിടെ നിന്നും നിന്നെ രക്ഷിക്കാന്‍ ആകുമാറു ശക്തമല്ലെന്‍ കൈകള്‍ .
ഇവിടെ എന്റെ ജോലി കഠിനവും വിരസവും ആയി തീര്‍ന്നിരിക്കുന്നു . ഏകാന്തത നിഴല്‍ വീഴുത്തുന്ന സായാഹ്നങ്ങള്‍ തന്നെ ആണ് എനിക്ക് ഇപ്പോഴും കൂട്ട് . വിരഹവും ഏകാന്തതയും ഇടയ്ക്കിടെ വിരുന്നു വരുന്നു . ഞാന്‍ അടുത്ത ബന്ദുക്കളെ പോലെ അവരെ സ്വാഗതം ചെയ്യുന്നു . കിടക്കാന്‍ ഇടം കൊടുക്കുന്നു . കുടിക്കാന്‍ എന്റെ കണ്ണീര്‍ കൊടുക്കുന്നു .
ജോലിസ്ഥലത്ത് രാഷ്ട്രീയം കൂടുതല്‍ ആയിരിക്കുന്നു . എല്ലാര്‍ക്കും മറ്റുള്ളവരുടെ തോളില്‍ ചവിട്ടി ഉയരാന്‍ ആണ് താല്പര്യം . എനിക്ക് മടുത്തെടോ .. വന്നു വന്നു മാനേജറെ സഹിക്കാന്‍ വയ്യാണ്ട് ആയിരിക്കുന്നു .
നെനക്ക് നേരത്തെ എഴുതിയിരുന്നത് പോലെ മനോഹരമായ കത്തുകള്‍ എഴുതണമെന്നുണ്ട് ഇപ്പോഴും . പക്ഷെ എന്റെ സാഹചര്യങ്ങള്‍ അങ്ങനെ ഉള്ളതല്ല .
അവള്‍ , സാദിയ ഇന്നലെ വിളിച്ചിരുന്നു . എന്റെ നെഞ്ചിലേക്ക് തീ കോരി ഇടാന്‍ അവള്‍ ഇടയ്ക്കിടെ ചെയ്യുന്നതാണ് അത് . പക്ഷെ ഇന്നലെ അവള്‍ എന്നെ വല്ലാണ്ട് വിഷമിപിചു .
നീ നന്നായി പഠിക്കണം എന്ന് തന്നെയാണ് ആമീ എനിക്കും ആഗ്രഹം . നീ എന്ട്രന്‍സ് റിപീറ്റ് ചെയ്യാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ പ്രോല്‍സാഹിപിച്ചതും ഞാനാണെന്ന് നീ ഓര്‍ക്കണം . പക്ഷെ ഇപ്പൊ നിന്റെ നഗരത്തില്‍ നീ ഇല്ലാതെ സായാഹ്നങ്ങളെ കരിതേച്ചു ഉറക്കുമ്പോള്‍ സങ്കടം മാത്രം !!
സാദിയ പറഞ്ഞു നീ കാരണം ആണ് ഞങ്ങളുടെ ബന്ധം അറ്റ് പോയതെന്ന് . അവള്‍ക് ഓരോ കാലത്തും ഓരോ കാരണങ്ങള്‍ ആണ് ആമീ .. ഒരു ആണിനും പെണ്ണിനും തമ്മില്‍ പ്രണയ ബന്ധം മാത്രമേ സാധ്യം ആകൂ എന്ന് വിശ്വസിക്കുന്ന വിഡ്ഢി ആണവള്‍ !! അവള്‍ക് ഒരിക്കലും എന്നെയും നിന്നെയും ഒന്നും മനസ്സിലാക്കാന്‍ പറ്റില്ല ..
നെനക്ക് ഈ എഴുത്ത് കിട്ടുമ്പോഴേക്കും എന്റെ അവസ്ഥ എന്താകുമെന്നു എനിക്ക് അറിയില്ല . എങ്കിലും നിനക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ ഉണ്ട് എന്നും .