Blog

Girl Reading ‘ God of small things ‘ : Paper Craft

15012013360

 

ഇനി ഒരു കഥ പറയാം .. ഇത് ഉണ്ടാക്കിയ കഥ 🙂

 

കഥ നടക്കുന്നത് തിരുവനന്തപുരത്താണ് .. ഓര്‍ക്കാ പുറത്തു കിട്ടിയ സ്ഥലം മാറ്റവും .. ഒറ്റക് രണ്ടു സൈറ്റുകള്‍ മാനേജ് ചെയ്യേണ്ട കാര്യങ്ങളും കൊണ്ട് , നിന്ന് തിരിയാന്‍ പോലും സമയം ഇല്ലാണ്ട് നിക്കണ കാലം ..

സമയക്കുറവിന്റെ പേരില്‍ ട്വിട്ടെരില്‍ നിന്ന് പോലും ‘ലീവ് ‘ എടുത്ത് ജോലി ജോലി എന്നും പറഞ്ഞു നടക്കുമ്പോഴാണ് .. എന്റെ നെഞ്ചിനെ നടുക്കി കൊണ്ട് ഐപോടില്‍ രിമൈണ്ടെര്‍ മണി മുഴക്കിയത് …

 

ഉറ്റ സുഹൃത്തിന്റെ ജന്മ ദിനം ..അതും അടുത്ത 12 മണിക്കൂറിനുള്ളില്‍ .. സുഹൃത്ത് ആണെങ്കില്‍ എന്നില്‍ നിന്നും 13,915.7188805 കിലോമീറ്റര്‍ അകലെ !!  എന്തെങ്കിലും വാങ്ങിച്ചു കൊടുക്കുന്ന പതിവ് പണ്ടേ ഇല്ല .. സ്വന്തം ജന്മദിനങ്ങള്‍ തന്നെ കോളേജില്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് ആഘോഷിക്കാന്‍ തുടങ്ങിയത് തന്നെ !! എന്ത് ചെയ്യും ?? വല്ലതും വാങ്ങി അയക്കാം എന്ന് വെച്ചാ തന്നെ അവിടെ എത്തുമ്പോഴേക്കും 2 ആഴ്ച കഴിയും !!

ഹാപ്പി ബര്ത്ഡേ എല്ലാരും പറയും .. ചിലര്‍ കുറെ വാചാലമായി സുന്ദര വാക്കുകളാലും .. നമ്മളെ കൊണ്ട് അതും പറ്റില്ല .. അവസാനം ‘പേപ്പര്‍ ‘ തന്നെ രക്ഷക്കെത്തി .. കഴിഞ്ഞ ദിവസം പെന്‍സില്‍ സ്കെട്ച് ആയി ചെയ്ത അവള്‍ടെ പിക് പേപ്പര്‍ ക്രാഫ്റ്റ് ആക്കാം എന്ന് ആ നിമിഷം തീരുമാനിച്ചു .

പിന്നെ കയ്യും കാലും എല്ലാം ” ചീര  കഴിച്ച പോപായിയെ” പോലെ കുതിച്ചു പാഞ്ഞു .. പുളിമൂട് ചെന്ന് ഉള്ള കടകള്‍ മുഴുവന്‍ അരിച്ചു പെറുക്കി അവശ്യം വേണ്ട ചാര്‍ട്ടും കളര്‍ പേപ്പര്‍ ഉം പശയും എല്ലാം വാങ്ങി കൊട്നു വന്നു !!

ആദ്യം അവള്‍ടെ കണ്ണട ഉണ്ടാക്കി ..

15012013357

കണ്ണട ഉണ്ടാക്കിയത് മറ്റൊന്നും കൊണ്ടല്ല .. ഇത് പോലും ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ ഈ പണിക് പോകേണ്ടല്ലോ എന്ന് ഓര്‍ത്താ ..

കണ്ണട നല്ല കിടിലമായി വന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം .. ജെസ്സിയെ കണ്ട കാര്‍ത്തിക് നെ പോലെ നെഞ്ചിലേക്ക് കൂടുതല്‍ കൂടുതല്‍ ഓക്സിജന്‍ ഒഴുകിയെത്തി ..

മീഡിയ പ്ലയെര്‍ ഇല്‍ വിന്നൈതാണ്ടി വരുവായ പാട്ടുകള്‍ ഒന്നിന് പിറകെ ഒന്നായി പാടി കൊണ്ടിരുന്നു .. പാട്ടുകള്‍ക്ക് പുറകെ ബാക്ക്ഗ്രൌണ്ട് സ്കോറും ..

 

വൈറ്റ് ചാര്‍ട്ട് പേപ്പറില്‍ ഒരു ബേസിക് ഫേസ് ഉണ്ടാക്കി  അതില്‍ നേരത്തെ ഉണ്ടാക്കിയ കണ്ണട വെച്ചു നോക്കി .. കുഴപ്പമില്ല .. വര്‍ക്ക്‌ തുടരാം .. 🙂

15012013356

ചുമരിനു വേറെ ഒരു ശേടും ബ്ലാന്കെറ്റ് ഉം മറ്റും ചെയ്തപ്പോള്‍ പകുതി രൂപമായി ..

അരുന്തതി റോയിയുടെ ‘ God of small things ‘ വായിക്കുകയാണ് ഒറിജിനല്‍ പിക്കില്‍ .. അതോണ്ട് തന്നെ പുസ്തകത്തിന്റെ ചട്ടയില്‍ താമരയിതളുകള്‍ വരച്ചു ചേര്‍ത്തു ..

താമരയിതളുകള്‍ പച്ചയും ഇളം പച്ചയും കളര്‍ പേപ്പറില്‍ ചെയ്താല്ലോ എന്ന് ഒരാലോചന അപ്പൊ വന്നു .. സമയം അര്‍ദ്ധരാത്രി ഒന്നിനോട് അടുത്തത് കൊണ്ടും പകല്‍ നേരത്തെ ജോലിക്ക് പോകണം എന്നുള്ളത് കൊണ്ടും ആ ശ്രമം ഉപേക്ഷിച്ചു ..

ലാപ്ടോപ് സ്ക്രീനില്‍ ‘ ഹാപ്പി ബെര്‍ത്ത്‌ഡേ ‘ എന്നും എഴുതി വെച്ചു ഒരു കറുത്ത ബോര്ടെരും ഒട്ടിച്ചു അന്നത്തെ ദിവസം അവസാനിപിച്ചു .. ആ ക്രാഫ്റ്റും 🙂

ചില ചിത്രങ്ങള്‍ :

1 .
16012013366

രണ്ടു കളറുകളില്‍ ചെയ്ത ബ്ലാന്കെറ്റ് , ബെടിന്റെ ശേട്‌ കിട്ടാന്‍ ചുരുട്ടി കൂട്ടി പിന്നീടു നിവര്‍ത്തി ഒട്ടിച്ച വൈറ്റ് ഷീറ്റും കാണാം .. ലാപ്ടോപ് സ്ക്രീനില്‍ എഴുതിയ ‘ happy B’day To U ‘ ഉം 🙂

 

2 .

16012013365

 

ചുവരില്‍ തൂക്കിയിട്ട കുഞ്ഞു നക്ഷത്ര ബള്‍ബുകള്‍ ഉണ്ടാക്കാന്‍ ഉള്ള ഒരു വിഫല ശ്രമം ആണിത് .. ആദ്യം ഞാന്‍ ഇത് സ്വര്‍ണ്ണ നിറത്തിലുള്ള നൂലില്‍ ചെയ്യാം എന്നാണ് കരുതിയത്‌ .. പക്ഷെ അത് കിട്ടിയില്ല .. അതിനാല്‍ വരച്ചു ചേര്‍ത്തു.

3.

16012013363

കണ്ണുകളും 3D യില്‍ ചെയ്യണം എന്നാ ആഗ്രഹം സമയക്കുറവിന്റെ നീരാളി പിടുത്തത്തില്‍ ഇല്ലാണ്ടായി .. പുരികങ്ങള്‍ , കണ്‍ പീലികള്‍ കാണുന്ന 2 കണ്ണുകള്‍ , കണ്ണട .

ഇനി വേറെ ഒരു കാര്യം .. 2011 ചെയ്ത ‘ പ്രോപോസിംഗ് ഗയ് ‘ ക്ക് ശേഷം ഇത്രയും ആസ്വദിച്ചു ചെയ്ത വേറെ ഒരു പേപ്പര്‍ ക്രാഫ്റ്റും ഉണ്ടാവില്ല ..

 

ക്രാഫ്റ്റിന്റെ അവസാന രൂപം ചുവടെ ..

16012013368

 

 

:))

 

 

Comments

  • sufzil

    nice work.. weldone

    February 4, 2013
  • you’re awesone:)))

    February 5, 2013
  • Kidu.

    February 5, 2013
Share via
Copy link
Powered by Social Snap