ഉറക്കച്ചടവ്
വിളി കേട്ടാണ് ഉണര്‍ന്നത് തിരിഞ്ഞു നോക്കിയപ്പോള്‍ എനിക്കരികില്‍ സുധയുടെ തല !! ഇന്നലെ പരസ്പരം ബെര്ത്തുകള്‍ കൈമാറി ശുഭരാത്രി നേര്‍ന്നു ഉറങ്ങിയതാണ് താഴെ ഇറങ്ങി വാതില്‍ തുറന്നു നോക്കി എന്റെ നഗരം അകന്നു പോയി മഞ്ഞില്‍ മറഞ്ഞു
വിളി കേട്ടാണ് ഉണര്‍ന്നത് തിരിഞ്ഞു നോക്കിയപ്പോള്‍ എനിക്കരികില്‍ സുധയുടെ തല !! ഇന്നലെ പരസ്പരം ബെര്ത്തുകള്‍ കൈമാറി ശുഭരാത്രി നേര്‍ന്നു ഉറങ്ങിയതാണ് താഴെ ഇറങ്ങി വാതില്‍ തുറന്നു നോക്കി എന്റെ നഗരം അകന്നു പോയി മഞ്ഞില്‍ മറഞ്ഞു
പോകുന്നതിനു മുമ്പ് - എന്നെ ഒന്ന് വിളിക്കുക , എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ എനിക്കാ ശബ്ദം വേണം , ഇനിയൊരു കൂടിക്കാഴ്ച - എന്ന് ? അറിയില്ല !! വേണം എനിക്കാ വാക്കുക്കള്‍ ഏകാന്തത മടുപ്പിക്കുന്ന ചൊറിച്ചില്‍ ഉണ്ടാക്കുന്ന ഉറക്കമില്ലാത്ത രാത്രികളില്‍ താരാട്ട് പാട്ടായി എന്നെ ഉറക്കുവാന്‍ , ദുഃഖം എന്‍ വാനില്‍ പെയ്തൊഴിയാത്തൊരു മേഘമായ് കാഴ്ച മറക്കുമ്പോള്‍ തളരാതെ നിര്‍ത്തുവാന്‍ ഉണര്‍ത്തു പാട്ടായ് എന്നെ വിളിക്കുമോ ഒരിക്കല്‍ കൂടി ?
നീണ്ട 3 മണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷമാണ് കോഴിക്കോട് എത്തിയത് , ചൂടുള്ള പകല്‍ .. കുളിരുള്ള ഒരു കാര്യം ആണല്ലോ ചെയാന്‍ പോകുന്നതെന്ന് ഓര്‍ത്തപ്പോള്‍ തെറി പറയണ്ടാന്ന് വെച്ചു. തലേന്ന് രാത്രി പെയ്ത മഴയുടെ അവശിഷ്ടങ്ങള്‍ റോഡ് ഇല്‍ തളം കെട്ടി നിക്കുന്നു !!
ബസ് സ്റ്റാന്റ് ന്റെ അടുത്ത് കെട്ടികിടന്ന ചളിവെള്ളത്തില്‍ എന്നെ തന്നെ നോക്കി നില്‍ക്കുകയാണ് ഞാന്‍ .. നീല ജീന്‍ ഉം നീലയില്‍ കള്ളികളുള്ള നീളങ്കയ്യാന്‍ കുപ്പായവും ഒരു ചെറു കാറ്റിന്റെ ഗതികൊത്തു വെള്ളത്തില്‍ ഇളകി മാഞ്ഞു. കൈ തെറുത്ത് വെച്ചിട്ടുണ്ടാര്‍ന്നു . കാറ്റു ഏറ്റു പറന്നു അലങ്കോലമായ തലമുടി ചീകി ഒതുക്കി ‘വീണ്ടും’ സുന്ദരനായി
ബസ്സുകള്‍ ആളുകളെ കയറ്റിയും ഇറക്കിയും പോയ് കൊണ്ടിരുന്നു .. അവള്‍ മാത്രം വന്നില്ല ! കീശയില്‍ കിടന്നു വിറച്ചു ഒച്ച വെക്കണ നോക്കിയ കുട്ടനെ എടുത്ത് ചെവിയില്‍ വെച്ചു .
ഒരു ബേബിച്ചായന്‍ ഉണ്ടാര്‍ന്നു , കോളേജ് ഇല്‍ സീനിയര്‍ ആയിട്ട് , ഒരു തിരുവല്ലാക്കാരന്‍ അച്ചായന്‍ , ബിയര്‍ അടിച്ചു വീരത വയറും , അമിതാബ് ബച്ചന്റെ പൊക്കവും , ലാലേട്ടന്റെ മീശയും ഒക്കെ ആയിട്ട് ഒരു അജാര് സാധനം !! കോളേജ് ഇല്‍ കുറെ തെക്കന്മാര്‍ ഉണ്ടായിരുന്നെങ്കിലും അങ്ങേരെ ഞാന്‍ തെക്കന്‍ ഗ്രൂപ്പ് ഇല്‍ ചേര്‍ത്തില്ല , ഇച്ചിരി വെള്ളമടിയും പെണ്ണ് പിടിയും ഉണ്ടെങ്കിലും
മറന്നു തുടങ്ങിയതാര്‍ന്നു നിന്നെയും നിന്നോട് തോന്നിയ പ്രണയത്തെയും പക്ഷെ എന്റെ ഉറക്കങ്ങളെ ആലോസരപെടുതാന്‍ വീണ്ടും ഒരു - ദുസ്വപ്നം ആയി നീ വന്നതെന്തിന് ?
ലോക്കല്‍ കമ്മിറ്റിയും സ്റ്റേറ്റ് കമ്മിറ്റിയും PB യും കഴിഞ്ഞു പ്രിയ സഖാവേ പറഞ്ഞാലും അങ്ങ് വേലിക്കകത്തോ ? പുറത്തോ ?
3 നേരം ഭക്ഷണവും ചായയും സിഗരെറ്റ് ഉം എന്നതില്‍ നിന്ന് നോയമ്പ് നിസ്കാരം ദിക്ര്‍ സലാത്ത് എന്നീ മാറ്റവും ആയി നിക്കണ അനസിനോട് "എന്താണ്ടാ സുബഹി ഇല്ലാത്തെ ??" പുലര്‍ച്ചെ ഉണര്‍ന്നു ശീലമില്ല എല്ലാം കാണുന്ന പടച്ചോന് അറിഞ്ഞൂടേ അതിന്റെ practical difficulty !!!
ഓര്‍മ്മതന്‍ പുസ്തകതിനെത്ര പഴക്കം ! ചില താളുകള്‍ നശിച്ചു പോയിരിക്കുന്നു മറവിയുടെ ചിതലുകള്‍ ഒരിടത്ത് നിന്നും കാര്‍ന്നു തിന്നു തുടങ്ങിയിരിക്കുന്നു ! താളുകള്‍ക്കിടയില്‍ വാടിക്കരിഞ്ഞൊരു റോസാപ്പൂ ഞാന്‍ കണ്ടു എന്ന് , എങ്ങനെ , എപ്പോള്‍ എന്നൊന്നും അറിയില്ല വെന്ത ദേഹത്തിന്റെ ഗന്ധം - ഉയരുന്നുണ്ടായിരുന്നു അരികിലായി ഇച്ചിരി ചോര തളം കെട്ടി നില്കുന്നുണ്ട്
ഞാന്‍ ഇഷ്ടപെട്ടത് മുല്ലവള്ളിയെ , പെട്ടെന്നാണ് അവളെന്നില്‍ പടര്‍ന്നത് എന്റെ നിശ്വസങ്ങളാല്‍ മുല്ല മൊട്ടുകള്‍ വിരിയുന്നത് ഞാന്‍ കണ്ടിരുന്നു പക്ഷെ മാറ്റം പെട്ടെന്നായിരുന്നു വള്ളികളില്‍ രൂപന്തരമുണ്ടായി ഇലകള്‍ വളര്‍ന്നു വികൃതമായി മുള്ളുകളും ! അന്ന് വെട്ടിമാട്ടിയതാണ് പക്ഷെ ചൊറിച്ചില്‍ ഇന്നും മാറിയിട്ടില്ല
ശീലം ആയിരിക്കുന്നു - മലയാളിക്ക് ആഴ്ചയില്‍ - ഒരു ഹര്‍ത്താല്‍ ഓണം , വിഷു പോലെ മറ്റൊരു ആഘോഷം !! അച്ചനും അമ്മയും മക്കളും ഒത്തോരുമിച്ചൊരു ഊണ് ഹര്‍ത്താല്‍ സ്പെഷ്യല്‍ മൂവി പറ്റിയാല്‍ ഒരു ഹര്‍ത്താല്‍ സ്പെഷ്യല്‍ വെള്ളമടി ! പക്ഷെ ഇത്തവണ പണി കിട്ടി 1 നു BEVCO* അവധി 2 നു ഹര്‍ത്താലും !! കൈ വിറച്ചു തൊണ്ട വരണ്ടപ്പോള്‍ ഒരു കുടിയന്‍ അലറി !! അവന്റമ്മേടെ ഹര്‍ത്താല്‍ !!