Blog

anything can happen over a coffee – part 2

 

 

>> ഇത് വായിക്കുന്നതിനു മുമ്പ് ആദ്യഭാഗം ഇവിടെ വായിക്കുക :

‘ഐ ലവ് യു ‘

”അയ്യേ ഇതെന്തോന്ന് ഐ ലവ് യു ?? കേള്‍കുന്നവന് ഒരു സുഖമൊക്കെ വേണ്ടേ ? ‘

ടിവി ഇല്‍ ‘ വന്ദനം’ തകര്‍തോടുകയാണ് , മുകളിലെ റൂം ഇല്‍ നിന്നും എന്റെ മൊബൈല്‍ ഉച്ചത്തില്‍ ശബ്ദിച്ചു കൊണ്ടിരുന്നു , ഇത് അവളാണ് , അവള്‍ക് വേണ്ടി പ്രത്യേക ടോണ്‍ ഇട്ടതു നന്നായി ..

‘ അതേയ് ഇക്ക എന്നാ വരിക  ? എനിക്ക് കാണണം ‘

വേറെ ഒരു പണിയും ഇല്ലഞ്ഞിട്ടും , മലമറിക്കുന്ന പണി ഉള്ളത് പോലെ ഞാന്‍ ഇച്ചിരി ഗൗരവം കാണിച്ചു ( വില കളയാന്‍ പാടില്ലല്ലോ )

‘ അതിപ്പോ , … ഞാന്‍ എപ്പോഴാന്നു വെച്ചാ … ഹാ നോക്കട്ടെ , സമയം കിട്ടിയാല്‍ ഞാന്‍ എന്റെ മുത്തിനെ കാണാന്‍ വരൂല്ലേ ? എനിക്കും ഇല്ലേ നിന്നെ കാണാന്‍ പൂതി ?’

‘ ഹും , അതൊക്കെ ഉണ്ടല്ലേ , ഈ സണ്‍‌ഡേ വരുമോ ?

‘ നാളെയോ ?? ഇന്നലെ അല്ലെടീ ഞാന്‍ വന്നത് !! നിന്നോട് ഞാന്‍ പറഞ്ഞില്ലേ ഇവിടെ അങ്കിള്‍ ന്റെ വീടുപണി നടക്കുവാ , തിരക്കാണെന്ന് , നോക്കട്ടെ എങ്ങനെ എങ്കിലും ഊരി വരാന്‍ പറ്റുമോ എന്ന് ‘ അലമാരയില്‍ ഇല്‍ ഉള്ള നീളന്‍ കണ്ണാടിയില്‍ എന്നെ നോക്കി കൊണ്ട് ഞാന്‍ പറഞ്ഞു

‘ഞാന്‍ രാത്രി വിളിക്കാം , ഇനി അങ്കിള്‍ ഉണ്ട് , കസിന്‍ ഉണ്ട് എന്നൊക്കെ പറഞ്ഞാല്‍ ആ മൂക്ക് കടിച്ചു പറിക്കും ഞാന്‍ , ബൈ .. ലവ് യു ‘ ( പെണ്ണ് വന്നു വന്നു ഭയങ്കര അക്രമം ആണ് , ഞാന്‍ ചുണ്ടും തടവികൊണ്ട്  ഓര്‍ത്തു )

‘ലവ് യു ടൂ .’

സൈമണ്‍ പണ്ട് പറഞ്ഞിട്ടുണ്ട് ‘ അണ്ടിയോട്‌ അടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ എന്ന് ‘ എന്റെ ജീവിതത്തില്‍ ഏറെ കുറെ എല്ലാ സന്ദര്‍ഭങ്ങളിലും ഉപയോഗം ഉണ്ടായ ആപ്തവാക്യം ഇതുമാത്രം ആണ് .

 

വീണ്ടും കോഴിക്കോട് , പ്രണയം അത്  ‘ രജനികാന്ത്  മൂവി ‘നിര്‍മ്മികനത്  പോലെ ചെലവേറിയ ഒരു സംഭവം ആണെന്ന് അറിഞ്ഞു വരുന്നതെ ഉള്ളൂ , ഇങ്ങനെ പോയി വരുന്നതിനേക്കാള്‍ ലാഭം അവളുടെ വീടിനടുത് വാടകയ്ക്ക് വീട് എടുക്കുന്നതാ !!

മുമ്പ് പലതവണ പ്രണയം എന്നാ സൂക്കേട്‌ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുപോലെ തലയ്ക്കു പിടിച്ചതൊന്നു ഇതാദ്യമാ , ഓരോ പോക്കും കൂടുതല്‍  ആസ്വാദ്യമായി വന്നു , വിട്ടു പിരിഞ്ഞു വരുമ്പോള്‍ മനസ്സില്‍ ഉണ്ടാകണ വേദന ആണ് സഹിക്കാന്‍ പറ്റാത്തത് , അവള്‍ടെ പ്രാന്തിന് പോകുന്നതാനെങ്കിലും , വിട്ടു വരാന്‍ നേരത്ത് ” അല്ല .. ഞാന്‍ പോകാനു . നാളെ പോയാല്‍ പോരെ ‘ എന്നാകും കാര്യങ്ങള്‍

 

ഇത് പോലെ വിളിച്ചു പ്രാന്താക്കിയപ്പോള്‍ ആണ് കഴിഞ്ഞ പ്രാവശ്യം പോയത് , വീട്ടില്‍ പറഞ്ഞു അവിടെ ഒരു ഇന്റര്‍വ്യൂ ഉണ്ടെന്നു , ഇതും ഒരു തരത്തില്‍ ഇന്റര്‍വ്യൂ ഉം ഗ്രൂപ് ഡിസ്കഷന്‍ ഉം ഒക്കെ ആണല്ലോ .. KFC ഇല്‍ പോയി കുറെ സമയം അവിടെ കളഞ്ഞു ബീച്ചിലെ തിരകളെ എന്നി കളിചോണ്ടിരുന്നപ്പോള്‍ ആണ് കവിളില്‍ അവളുടെ അധരം വന്നു ചേര്‍ന്നത്‌ , ‘ തേപ്പു പെട്ടി ‘ കൊണ്ട് മുഖം പോള്ളിയവനെ പോലെ ഞാന്‍ പെട്ടെന്ന് മുഖം തിരിച്ചു കളഞ്ഞു .. (സംഭവം എനിക്ക് ആദ്യം കത്തിയില്ല  .. പിന്നീടല്ലേ ) , ‘ഡേയ് വല്ലതും ചെയ്യുമ്പോ ഒന്ന് പറഞ്ഞിട്ട് ചെയ്തൂടെ , മനുഷ്യനെ പേടിപ്പിക്കല്ല് ‘

 

‘ ഞാന്‍ കടിച്ചു പറിക്കും മനുഷ്യാ , ‘ ദേഷ്യത്തോടെ അല്പം ഇറങ്ങി നിക്കണ തെറ്റ പല്ല് കാണിച്ചു അവള്‍ പറഞ്ഞു , പിന്നെ അവളെ കൊണ്ട് ഒന്നും ഞാന്‍ പറയിപ്പിച്ചില്ല .. ബീച്ച് ഇല്‍ ഇമ്മാതിരി പരുപാടി കാണിച്ചതിന്റെ ജാള്യത മനസ്സില്‍ ഉണ്ടാര്‍ന്നെങ്കിലും ‘കുട ‘ ഞങ്ങള്‍ക്ക് മറയേകി !!

കോഴികോട് എത്തി , ട്രെയിന്‍ ഇറങ്ങി വേഗത്തില്‍ നാലാം നമ്പര്‍ പ്ലാട്ഫോരം ഇല്‍ പോയി , മഞ്ഞയില്‍ കറുപ്പില്‍ കോഴിക്കോട് എന്ന് എഴുതിയ സിമന്റ്‌ ബോര്‍ഡ്‌ ന്റെ അരികില്‍ ഉള്ള മാര്‍ബിള്‍ ബെഞ്ച്‌ ഇല്‍ കറുത്ത മൂന്നു മടക്കു കുടയും നിവര്‍ത്തി ഒറ്റക്ക് ഇരികുന്നുണ്ട് അവള്‍ ,

ഇന്ന് എങ്ങോട്ട് പോകും എന്ന് ഒരു ധാരണയും ഇല്ല ,

 

വലിയങ്ങാടിയില്‍ ചെന്ന് അന്ദ്രൂക്കാന്റെ കടയില്‍ കയറി ഒരു അവില്‍ മില്‍ക്ക് ഉം കുടിച്ചു , അഫ്സലിന്റെ ഹോണ്ട ആക്ടിവ യും കടം വാങ്ങി അവളെയും പുറകില്‍ ഇരുത്തി ഊര് തെണ്ടാന്‍ ഇറങ്ങി

 

‘അവിടെ പോയാല്‍ ഉമ്മ കാണും , ഇവിടെ പോകണ്ട ഉപ്പാന്റെ ഓഫീസി അവിടെ ആ , അവിടെ വേണ്ട കസിന്‍ ഉണ്ട് ‘ ,,, ഹാ ഈ കോഴിക്കോട്നഗരം മുഴുവന്‍ ഇവള്‍ടെ ബന്ടുക്കള്‍ ആണല്ലോ അല്ലഹ് !!

 

ഒടുവില്‍ കോഴികോട് പ്ലനിടോരിയത്തിനു നറുക്ക് വീണു , അവിടെ കുഞ്ഞു പിള്ളേര് മാത്രേ പോകാറുള്ളു , ഞങ്ങളും കുറച്ചു നേരത്തേക്ക് കുഞ്ഞു പിള്ളേര്‍ ആയി , അവിടെ ഉള്ള സയന്‍സ് പരീക്ഷണ കളികളും പുറത്തുള്ള പാര്‍ക്ക്‌ ഉം ഐസ് ക്രീം ഷോപ്പ് ഉം , 3D തിയടെര്‍ ഉം … അതും ഇതും .. ഉണ്ണലും  ഊട്ടലും .. ബൈക്ക് ല്‍ കെട്ടിപിടിച്ചുള്ള യാത്രയും.. ഇതൊന്നും  പോരാഞ്ഞിട്ട് വീണ്ടും ബീച് ഇല്‍ പോയിരുന്നു

 

അപ്പൊ അവള്‍ മെല്ലെ … ബാറ്റെരി ഡൌണ്‍ ആയ ബൈക്ക് സ്റ്റാര്‍ട്ട്‌ ആകുന്നതു പോലെ  ” ഇക്ക , ഞാന്‍ വീട്ടില്‍ പറഞ്ഞു , ഉമ്മനോടും  ഇത്താതനോടും .. അവര്‍ക്ക് ഇക്കാനെ ഒന്ന് കാണണം എന്ന് , ഞാന്‍ പറഞ്ഞു  കൂട്ടികൊണ്ട് വരാമെന്ന് , വരൂല്ലേ  .”

 

കുറച്ചു നേരത്തേക്ക് എനിക്ക് ജീവന്‍ ഉണ്ടോ എന്ന് പോലും ഞാന്‍ സംശയിച്ചു , പിന്നെ ‘ ഇജ്ജു ആണ്‍കുട്ടി ആടാ , കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ആണ്‍കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളതാ  ‘ എന്നും മനസ്സില്‍ ഓര്‍ത്തു

 

“ഓക്കേ .. ഞാന്‍ വരാം ”

 

( എന്റെ നെഞ്ചില്‍ അപ്പോള്‍ ശങ്കരന്‍ കുട്ടി മാരാരുടെ പഞ്ചവാദ്യം നടക്കുകയായിരുന്നു )

 

( തുടരും )

 

part 1 | part 2 | part 3  | part 4

Comments

  • annakutty

    nice story romantic comedy waiting for part 3,4,5………….till end 🙂

    August 16, 2012
  • Vivek Amban

    hehe excellent nerration dear …………….keep going

    August 16, 2012
  • Truemon

    really nice da.. 🙂

    August 17, 2012
  • Afish Ahamad

    ഇതെങ്ങനെ ഇത്ര കൃത്യമായി ആവര്‍ത്തിച്ചു ആവോ…പക്ഷെ ഞാന്‍ തുടങ്ങുന്നത് അവളുടെ വീട്ടില്‍ പോയി വീട്ടുകാരെ മീറ്റ്‌ ചെയ്ത ശേഷമാണ്…

    August 17, 2012
  • saleemuuc

    mashe…. eppozha immada muttamaya sir syedil padichathu?

    September 11, 2012
Share via
Copy link
Powered by Social Snap