Blog

Anything Can Happen Over A Coffee : Part 3

ഇത് വായിക്കുന്നതിനു മുമ്പ് രണ്ടാം ഭാഗം ഇവിടെ വായിക്കുക 

 

സോഫയില്‍ ഇരുന്നു പത്രം വായിക്കുകയാണ് ഞാന്‍ , അരികിലെ ടേബിള്‍ ഇല്‍ ആവി പറത്തുന്ന ചായയും , കുഴലപ്പം , ജിലേബി തുടങ്ങിയ പലഹാരങ്ങളും.. നാളെ ‘ഐ എ സ് ‘ എക്സാം ആണെന്നപോലെ ഭയങ്കര കാര്യായിട്റ്റ് വായിക്കുകയാണ് ഞാന്‍ 

 
ക്യാമറ പെട്ടെന്ന് ഒരു 180 ഡിഗ്രി തിരിഞ്ഞു ഒരു ‘ഗ്ലാസ്‌ നേം കട്ടി മീശയെയും’ ഫോക്കസ് ചെയ്തു അങ്ങനെ നിന്നു , ‘ ഹിടലെര്‍ കുരൈഷി ‘ !!! അവള്‍ടെ ബാപ്പ !! ഹാ വെറുതെ അല്ല ഞാന്‍ പത്രത്തില്‍ തന്നെ ശ്രദ്ധിച്ചു ഇരിക്കുന്നത്. എന്റെ പുറകിലൂടെ അടുക്കളയിലേക്കു എന്നവണ്ണം പോയിരുന്ന അവള്‍ടെ കൈ പിന്നിലൂടെ പിടിച്ചു എന്റെ മടിയിലേക് വലിച്ചിട്ടു ഒരു ചുംബനം കൊടുക്കാന്‍ ഉള്ള ശ്രമത്തിലാണ് ഞാന്‍.. !
 
എന്റെ മുന്നിലൂടെ പത്രവും ചായ കോപ്പയും വിപരീത ദിശകളിലേക്ക് സ്ലോ മോഷന്‍ ഇല്‍  പറക്കുകയാണ് .. ചായ കോപ്പ താഴെ വീണു ചിതറി നൂറു കഷണമായി ഒരു തുള്ളി ചായ എന്റെ കവിളില്‍ വന്നു കൊണ്ടു ..
 
ഒരു ഇരട്ടക്കുഴല്‍ തോക്കിന്റെ മുന്‍വശം മാത്രം കണ്ടു ! എന്റുമ്മോ !! അങ്ങേരു എന്റെ നെഞ്ചത്തെക്ക് ഉന്നം പിടിച്ചു നിക്കുകയാണ് 
 
ടിഷ്യൂം ടിഷ്യൂം ടിഷ്യൂം 
 
‘ പടച്ചോനേ ഞമ്മളെ കാത്തോളീന്‍’ 
ഞെട്ടി പിടഞ്ഞു എഴുന്നേറ്റു , നെഞ്ചത്ത്‌ തപ്പി നോക്കി, ഭാഗ്യം ചത്തിട്ടില്ല ! സ്വപ്നമായിരുന്നു .. പടച്ചോനേ സ്വപ്നം ഇതാണെങ്കില്‍ ശരിക്കും എങ്ങനെ ആയിരിക്കും !! അങ്ങേര്‍ടെ കയ്യില്‍ തോക്ക് കാണുമോ ? ഹേ .. അത്രക് സംഭവം ഒന്നുമല്ല അവള്‍ടെ ബാപ്പ .. ഞാന്‍ സമാധാനിച്ചു.
അവള്‍ടെ വീട്ടില്‍ പോകുന്ന കാര്യം ആലോചിക്കുമ്പോ തന്നെ വയറ്റില്‍ ‘ ഗുളു ഗുളു ‘ ആണ് , ഓരോ തവണയും എന്തൊക്കെയോ കാരണം പറഞ്ഞു ഒഴിവാക്കി . അതിനിടയില്‍ ബാംഗ്ലൂര്‍ ഇല്‍ ചെന്ന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉം ഓഫീസില്‍ ചെന്ന് appointment letter   ന്റെ പ്രിന്റെട് കോപ്പി ഉം വാങ്ങിച്ചു വെച്ചു .. ഇനിയെങ്ങാനും അവള്‍ടെ ബാപ്പ ” അനകെന്താ പണി ? അനകെന്റെ മോളെ എന്തുരപ്പിലാ നികാഹ് കയ്ച്ചു തരികാന്നും ‘ ചോദിച്ചാല്‍ എടുത്ത് കാണിക്കാമല്ലോ !! ഹും ഒരു എഞ്ചിനീയര്‍ ന്റെ അടുത്താ കളി !!
ഒരു സോലുഷന്‍ ഉം കിട്ടുന്നില്ല .. നേരെ ആല്‍വിനെ വിളിച്ചു കാര്യം പറഞ്ഞു ‘ അളിയാ .. കുടുങ്ങി അളിയാ കുടുങ്ങി .. അവള് ചെന്ന് വീട്ടില്‍ പറഞ്ഞു , ഇപ്പൊ അവര്‍ക്ക് എന്നെ കാണണം പോലും ‘
ആല്‍വിന്‍ തുടങ്ങിയാല്‍ നിര്‍ത്താത്ത ആ ചിരിയും ചിരിച്ചോണ്ട് ‘ നെനക്ക് അങ്ങനെ തന്നെ വേണം !! ഹും എന്തൊക്കെ ആയിരുന്നു , CCD ഉം KFC ഉം ബേപ്പൂരും ബീച്ചും .. ഹും .. പവനായി ശവം ആയോ ?
‘ ഡേയ് ശവത്തില്‍  കുത്താടെടാ മൈ മൈ ടിയരേ .. ഒരു സോലുഷന്‍ പറ .. ഞാന്‍ ഇന്ന് അവള്‍ടെ തന്ത എന്നെ വെടി വെച്ചു കൊല്ലണ സ്വപ്നം കണ്ടു !!’
‘ ഹ ഹ ഹ .. ബെസ്റ്റ് .. ഇത്രേം ആയ സ്ഥിതിക് ഇനി ഒരൊറ്റ സോലുഷന്‍ ഏയ്‌ ഉള്ളൂ .. നീ അവളെ അങ്ങട് മറന്നേക്കു ‘  അവന്‍ വീണ്ടും ചിരിക്കാന്‍ തുടങ്ങി !
എനിക്ക് വിഷമം  ആയി .. ഒരുത്തനോട്‌ സോലുഷന്‍ ചോദിക്കുംപോഴെക് ആ തെണ്ടി  ചിരിചോണ്ടിരിക്കുന്നു !!
‘ മച്ചീ .. ലവ് മച്ചീ .. ലവ് .. പ്രേമിക്കുന്നവരെ ഒന്നിപ്പിക്കണം എന്നല്ലേ  ബൈബിള്‍ ഇല്‍ പറഞ്ഞേക്കുന്നത് ! ഞാന്‍ ഏതായാലും അവളുടെ വീട്ടിലേക് പോകാന്‍ തീരുമാനിച്ചു , നീയും കൂടെ വരണം .. എനിക്ക് വല്ലതും പറ്റിയാല്‍ വീട്ടില്‍ എത്തിക്കാന്‍ ഒരാള് വേണ്ടേ ?? 
ഞാന്‍ കാള്‍ കട്ട്‌ ചെയ്തു ബെഡ് ഇല്‍ ഇരുന്നു ! തിരിഞ്ഞു നോക്കുമ്പോ വാതില്‍കല്‍ ചിരിച്ചും കൊണ്ട് നിക്കുന്നു -എന്റെ ഉപ്പ !!  എന്തോ അപകടം മണത്തത് കൊണ്ടാണോ എന്നറിയില്ല , എന്നെ വിളിച്ചിരുത്തി സംസാരിക്കാന്‍ തുടങ്ങി ..
‘ എന്താ പ്രശ്നം ? നീ വളരെ അപ്സെറ്റ്  ആണല്ലോ !’
‘ ഏയ്‌ അങ്ങനെ ഒന്നുമില്ല , ഉപ്പാക്ക് തോന്നുന്നതാ .. ‘ ഞാന്‍ ഒഴിയാന്‍ നോക്കി
‘ എന്ത് പറ്റീ .. കയ്യിലെ കാശ് ഒക്കെ തീര്‍ന്നോ ?
‘ ഏയ്‌ കാശൊക്കെ ഉണ്ട് – ആവശ്യത്തിനു ‘
പിന്നെ നിനകെന്താ , കല്യാണം കഴിക്കണോ ?? ‘
ഉപ്പാടെ തികച്ചും  അപ്രതീക്ഷിതമായ ഈ ചോദ്യം കേട്ട് ഞാന്‍ ഒന്ന് ഞെട്ടി !! ( ഉപ്പ ഇതൊക്കെ എങ്ങനെ അറിഞ്ഞു ?? പെങ്ങള് പറഞ്ഞു കാണുമോ ? ഹേ ഇല്ല .. പിന്നെ ആര് എന്നെ ഒറ്റികൊടുത്തു ? ഉമ്മ !! ഇത് ഉമ്മ തന്നെ !! … ഗ്ര്ര്ര്‍ )
‘ വേണ്ട , കല്യാണം ഒന്നും ‘ഇപ്പൊ ‘ കഴികണ്ട , അതൊക്കെ ഒരു 4 വര്‍ഷം കഴിഞ്ഞു മതി , ‘ ലാപ്ടോപ് ഇല്‍ അവളുടെ ഫോട്ടോ കാണിച്ചു കൊണ്ട് ‘ ഉപ്പാ , ലവര്‍ ആണ്, ഉമ്മനോടും ഇത്താനോടും തുടങ്ങിയപോ പറഞ്ഞര്‍ന്നു, സംഗതി കാര്യം ആകുമ്പോ മാത്രം ഉപ്പാനോട് പറയാം എന്ന് വെച്ചു , അതോണ്ടാ , ഇവള് കോഴിക്കോട്  ഗവണ്മെന്റ് കോളേജ്  ഇല്‍ എഞ്ചിനീയറിംഗ് നു പഠിക്കുവാ, ഫസ്റ്റ് ഇയര്‍ ഏയ്‌ ആയുള്ളൂ .. അവള് പഠിച്ചിറങ്ങി , ഒരു കൊല്ലം എവിടെയെങ്കിലും ജോലിയൊക്കെ ചെയ്യട്ടെ , എന്നിട്ടാവാം കല്യാണം ‘ ( എവിടുന്നു എനിക്ക് ഇത്രയും ധൈര്യം വന്നു എന്ന് എനിക്ക് അറിഞ്ഞൂടാ .. ഉപ്പനോട് ഇങ്ങനെയൊക്കെ ഇത് ആദ്യമാ )
എന്റെ ഉറച്ച ശബ്ദം കേട്ടത് കൊണ്ടാണെന്ന് തോന്നുന്നു , ഉപ്പ കുറെ നേരം മിണ്ടാതിരുന്നു .. എന്നിട്ട് എന്നോട്
‘ എല്ലാം ആലോചിച്ചു നോക്കിയിട്ടുണ്ടോ നീ ? കോഴിക്കോട്ടെ മുസ്ലിം സംസ്കാരം അല്ല ഇവിടെ നിന്റെ നാട്ടില്  , ആ പെണ്ണിന് ഇവിടെയും നിനക്ക് അവിടെയും പൊരുത്തപ്പെടാന്‍ കഴിയുമോ ? അവളുടെ കുടുംബം എങ്ങനെ ഉള്ളതാണെന്ന് നീ അന്വേഷിച്ചോ ? ഒരു കല്യാണം ഒക്കെ ആകുമ്പോ അതും കൂടി നോക്കണം .. പിന്നെ എന്റെ മരുമകളെ കാണണം എങ്കില്‍ 3 മണിക്കൂര്‍ യാത്ര ചെയ്യുക എന്നത് .. എന്തോ ..എനിക്ക്  ‘ ഉപ്പ ചോദ്യശരമെന്ന വണ്ണം ഒരു നോട്ടം എറിഞ്ഞു .
‘ ഒന്നും ആലോചിക്കാതെ ആണ് പ്രണയിച്ചത് , പ്രണയം എന്നത് ബുദ്ധി കൊണ്ട് ചെയ്യുന്നതല്ലല്ലോ , മനസ്സിന്റെ കളി അല്ലേ ..  എനിക്കവളെ ഇഷ്ടമാണ് , അവള്‍ക് എന്നെയും .. തുടക്കം അങ്ങനെ ആയിരുന്നു .. പോക പോകെ എനിക്ക് മനസ്സിലായി , ഞാന്‍ ഈ കുടുംബത്തിനു ഒത്ത ഒരാളെ ആണ് കണ്ടു പിടിചെക്കനതെന്ന് . എനിക്ക് കണക്കു കൂട്ടി ജീവിക്കാന്‍ അറിയില്ല ഉപ്പാ .. പക്ഷെ ഒന്നറിയാം .. ഈ ജീവിതം മുഴുവന്‍ ഞാന്‍ സന്തോഷവാന്‍ ആയിരിക്കും , എന്ന് വെച്ചു നിങ്ങളെ ഒക്കെ എതിര്‍ത്ത് ഒന്നിനും ഞാന്‍ ഇറങ്ങി തിരിക്കത്തും ഇല്ല ‘
പിന്നെ ഒന്ന് നിര്‍ത്തി , എന്നെ തന്നെ നോക്കി നില്‍കുന്ന ഉപ്പനെയും പെങ്ങളെയും നോക്കി ( ഉപ്പാ സംസാരിക്കാന്‍ തുടങ്ങിയപ്പോഴേ അവള് വന്നു സൈഡ് ഇല്‍ ഇരിക്കുന്നുണ്ട് ) ‘ എനിക്ക് വലിയ സ്വപ്‌നങ്ങള്‍ ഒന്നും ഇല്ല ഉപ്പാ .. നിങ്ങളും ഉമ്മയും ഇത്താതയും മാത്രം ആയിരുന്നു എന്റെ ലോകം .. ഇപ്പൊ ഇതാ അവളും ‘
ഉപ്പാ ചിരിച്ചോണ്ട് എന്നെ ആലിംഗനം ചെയ്തു , എനിക്ക് പോട്ടികരയണം എന്ന് തോന്നി , സ്വന്തം മകന് കാര്യ പ്രാപ്തി വന്ന സന്തോഷമോ , അതോ ഇവന് ഇതുവരെ കുട്ടികളി മാറിയില്ലേ എന്നാ അത്ഭുതമോ , ആ കണ്ണുകളില്‍ എന്തായിരുന്നു എന്ന് എനിക്ക് മനസ്സിലായില്ല
പിന്നെ അവളെയും അവള്‍ടെ വീട്ടുകാരെയും പറ്റി  എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു ഫാമിലി ഫോട്ടോ ഉം ഒക്കെ നോക്കി എനിക്ക് ഒരു ‘ ഓള്‍ ദി ബെസ്റ്റ് ‘ ഉം തന്നോണ്ട്‌  ചോദിച്ചു ‘ നീ തനിച്ചു പോകണ്ട ,, ഞാനും വരാം ‘
‘വേണ്ട ഉപ്പാ .. ഇപ്പോള്‍ ഞാന്‍ തനിച്ചു മതി .. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതി എല്ലാരും ‘
എന്റെ വീട്ടുകാര്‍ ഇത്രക് സപ്പോര്ടീവ്   ആയി നിക്കുമ്പോ എനികെന്ത് പേടി .. അവള്‍ക് sms അയച്ചു ”  ഞാന്‍ വരും ‘
പിന്നെ ആല്‍വിനെ വിളിച്ചു പറഞ്ഞു ‘ അളിയാ , അപ്പോള്‍ നമ്മള്‍ പോകുന്നു , 8 മണിക്ക് , കണ്ണൂര്‍ .. ഓക്കേ ‘
 ‘ ഡബിള്‍ ഓക്കേ ‘
( തുടരും )
part 1 | part 2 | part 3 | part 4
Share via
Copy link
Powered by Social Snap