Blog

Anything Can Happen Over A Coffee : final part

>> മൂന്നാം ഭാഗം ഇവിടെ വായിക്കുക 

ഇവിടെ നിന്നാല്‍ അവള്‍ടെ വീട് ശരിക്കും കാണാം , ആ വരാന്തയും , മുന്നിലെ പൂന്തോട്ടവും ഒക്കെ , ആല്‍വിന്‍ താഴെ വണ്ടിയില്‍ ഇരിക്കുകയാണ് ,  പറഞ്ഞ സമയത്ത് തന്നെ എത്തിയാര്‍ന്നു  അവന്‍  വീട്ടിലേക് വരില്ലെന്ന് കണ്ടപ്പോഴേ ഉറപ്പിച്ചതാണ് , ഞാന്‍ പറഞ്ഞു ‘ നീ വീട്ടിലെക്കൊന്നും വരണ്ട , എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ മാത്രം വന്നാ മതി .. ടൂള്‍സ് ഒക്കെ എടുത്തിട്ടില്ലേ ‘

 

ഇത് കേട്ടതും എന്നെ ആകെ മൊത്തം ഉഴിഞ്ഞു നോക്കി .. ത്ഫൂ എന്ന് ഒരു ആട്ടു തന്നു ആല്‍വിന്‍ !!
ഞാന്‍ അവളെ വിളിച്ചു ‘ ഡാ ഞാന്‍ വന്നിട്ടുണ്ട് , നീ എവിടാ ?
‘ ഞാന്‍ വീട്ടില്‍ തന്നെ ഉണ്ട് , ഇങ്ങോട്ട് കയറി വാ മനുഷ്യാ .. ആരും നിങ്ങളെ പിടിച്ചു തിന്നതൊന്നും ഇല്ല ‘
 അവളും ചിരിക്കുന്നു !! ആല്‍വിന്‍ ഉം ചിരിക്കുന്നു !! എനിക്ക് മാത്രം ചിരി വരുന്നില്ല !! ഇനിയും നീയൊക്കെ ഇങ്ങനെ ചിരിക്കുവാനെങ്കില്‍ സത്യായിട്ടും ഞാന്‍ കരയും !!
‘ഞാന്‍ നിന്റെ വീട്ടിന്റെ അടുത്ത് ഉണ്ട് .. ആ ഇപ്പൊ നിന്നെ കാണാം ,, നീ എന്തോന്നിത് വെള്ള കുപ്പായം ഒക്കെ ഇട്ടു .. മാലാഖയോ ?
അവള് തിരിഞ്ഞു നോക്കി .. ഞാന്‍ കൈ വീശി കാണിച്ചു .. അവള് ചുംബനങ്ങള്‍ അയച്ചു തന്നു !! എനിക്ക് ഇച്ചിരി ധൈര്യം വന്നു .. ഒരു പെണ്ണിനെ പ്രേമിക്കുന്നത് , കൊലകുറ്റം ഒന്നും അല്ലല്ലോ .. ഞാന്‍ ആശ്വസിച്ചു ..
എന്നാലും അവളുടെ ധൈര്യം സമ്മതിച്ചു കൊടുക്കണം .. ഹാ ഇത് അവളുടെ വീട് .. അവള്‍ക് എന്തും കളിക്കാം .. ഞാന്‍ അങ്ങനെ ആണോ?  .. അവള്‍ടെ ബാപ്പ ‘ ഹിടലെര്‍ കുരൈഷി  ‘ എന്നെ എങ്ങാനും കൊന്നാല്‍  !! പിന്നെ ഞാന്‍ എങ്ങനെ ജീവിക്കും ??
അവള്‍ എന്നെയും കൂട്ടി ഉള്ളിലേക്ക് പോയി ‘ ടാന്‍ ടടേം ”’ ഇതാണ് ഞാന്‍ പറഞ്ഞ എന്റെ സ്വന്തം .. ‘ അവള്‍ എന്നെ അവള്‍ടെ ഉമ്മക്കും  ഇത്തതാക്കും പരിചയപെടുത്തി ..  ( ഇവക്കു പ്രാന്താണോ ? സത്യായിട്ടും എനിക്ക് ഒന്നും മനസ്സിലാകുന്നില്ല .. ഞാന്‍ ഇവിടെ ടെന്‍ഷന്‍ അടിച്ചു എന്താകും , പ്രണയത്തിനു ഇന്ന് ഗുഡ് ബൈ പറയേണ്ടി വരുമോ എന്നും ശങ്കിച്ച്  നിക്കുവാന് .. അവള്‍ കൂള്‍ ആയിട്ട് . മൈ !! മൈ )
കുറച്ചു നേരത്തിനുള്ളില്‍ എനിക്ക് സങ്കതിയുടെ ഇരിപ്പുവശം  മനസ്സിലായി .. അവള്‍ടെ ബാപ്പ സ്ഥലത്തില്ല .. അങ്ങേരു പുറത്തു പോയിരിക്കുകയാണ് .. അതാണ്‌ .. അല്ലെങ്കില്‍ ഇവള്‍ക്ക് എവിടുന്നു ധൈര്യം ?
മുന്നില്‍ പലഹാരങ്ങള്‍ നിരത്തി വെച്ച് .. ഞാന്‍ ഒരു പ്രദര്‍ശന  വസ്തു എന്നപോലെ ഇരിക്കുകയാണ് .. എല്ലാരും വന്നു വിശേഷങ്ങള്‍ പറഞ്ഞു .. അവള്‍ടെ ചേച്ചിയുടെ കല്യാണം കഴിഞ്ഞു ഒരു ചെറിയ കുട്ടി ഉണ്ട് ‘ സന ‘ , അവള്‍ടെ ഉമ്മ തൊട്ടു അടുത്തുള്ള സ്കൂള്‍ ഇല്‍ ടീച്ചര്‍ ആണ് .. ഞാന്‍ എന്നെ കുറിച്ചും എന്റെ ഭാവി തീരുമാനങ്ങളെ കുറിച്ചും പറഞ്ഞു .. അപ്പോഴൊന്നും ഉടനെ സംഭവിക്കാന്‍ പോകുന്ന അപകടത്തെ കുറിച്ച് ഞാന്‍ ബോധ്യവാന്‍ ആയിരുന്നില്ല ..
പെട്ടെന്ന് ആല്‍വിന്റെ കാള്‍ വന്നു . ” അളിയാ ഒരു മാരുതി അങ്ങോട കയറി വരുന്നുണ്ട് , അവള്‍ടെ  തന്ത ആണെന്ന തോന്നണേ .. ‘
അതുവരെ ചിരിചോണ്ടിരുന്ന  എന്റെ ചിരി മാഞ്ഞു , അവള്‍ടെ മുഖത്ത് നിറഞ്ഞു നിന്നിരുന്ന ചിരിയെ വെവലാതികളുടെ മേഖങ്ങള്‍ വന്നു മറക്കുന്നത് ഞാന്‍ കണ്ടു .. പെട്ടെന്ന് വീട് നിശ്ചലമായി .. ഒരു സൂചി വീണാല്‍ പോലും കേള്‍ക്കാവുന്ന നിശബ്ദത .
‘ ഓ ഇതാണോ , ഫ്രണ്ട് ? ഫ്രണ്ട് എന്ത് ചെയ്യുന്നൂ ‘ അവള്‍ടെ ഉപ്പ വന്നപാടെ ചോദിച്ചു കൊണ്ട് എനിക്ക് എതിരില്‍ വന്നിരുന്നു ..
ഞാന്‍ ബാംഗ്ലൂര്‍ ഇല്‍ ആണ് , ഹണിവെല്‍ ഇല്‍ എഞ്ചിനീയര്‍ ആണ് ..
‘ സുഹൃത്ത് ബന്ധം അല്ല , അതില്‍ കവിഞ്ഞു എന്തൊക്കെയോ ആണ് എന്നൊക്കെ കേട്ടല്ലോ  ‘ ( ഇത് കേട്ടതും അവള്‍ അകത്തേക് ഓടി .. വാതിലില്‍ ചാരി നിന്നിരുന്ന അവള്‍ടെ ഉമ്മനെയും ഇത്താനെയും കാണുന്നുമില്ല .. ഞാനും അവള്‍ടെ ബാപ്പയും മാത്രം .. എന്റെ വയറ്റില്‍ ‘ ഗുളു ഗുളു ‘ ആവാന്‍ തുടങ്ങി ..  ഇങ്ങനെ വിസ്താരം നടത്താന്‍ ആണ് കൊണ്ട് വന്നേകുന്നെ എന്ന് അറിഞ്ഞിരുന്നെങ്കില്‍ വരില്ലായിരുന്നു )
അത് .. അത് .. ഞാന്‍ കിടന്നു പരുങ്ങാന്‍ തുടങ്ങി .. ഉള്ളില്‍ സംഭരിച്ചു വെച്ചിരുന്ന എല്ലാ ഊര്‍ജ്ജവും ഏതോ ഒരു തുളയിലൂടെ പുറത്തേക്കു പോയി !!
പെട്ടെന്ന് വാതിലില്‍ അവളെ  മിന്നായം പോലെ ഒന്ന് കണ്ടു .. ‘ നീ ഇനി പുറത്തേക്ക ഇറങ്ങുമല്ലോ .. അപ്പൊ കാണിച്ചു തരാമെടീ .. പുല്ലേ .. സിംഹകൂട്ടില്‍ എന്നെ തനിച്ചാക്കി പോയല്ലേ എന്തിനും ഏതിനും ‘ഇക്കാടെ കൂടെ ‘ ഞാന്‍ ഉണ്ടാകും എന്ന് പറഞ്ഞിട്ട് !! ‘
ഞാന്‍ പതുക്കെ പറഞ്ഞു ‘ അങ്ങനെ ഒന്ന് ഉണ്ട് , ഞങ്ങള്‍ തമ്മില്‍ ഒരു പ്രണയം ഉടലെടുത്തിട്ടുണ്ട് , എന്ന് കരുതി  നിങ്ങളെ ഒക്കെ എതിര്‍ത്ത് ഒളിച്ചോടി കല്യാണം ചെയ്യാന്‍ ഒന്നും ഞാന്‍ ഒരുക്കം അല്ല , ഇങ്ങനെ ഒന്ന് ഞങ്ങടെ മനസ്സില്‍ മുളച്ചു വന്നപോഴേ എന്റെ വീട്ടില്‍ ഞാന്‍ പറഞ്ഞിരുന്നു , ഇവിടത്തെ ഉമ്മനോടും ഇത്താനോടും സൂചിപ്പിക്കുകയും ചെയ്തു , ഞാന്‍  എഞ്ചിനീയര്‍ ആണ് , ഒരു നല്ല ജോലി ഉണ്ട് , നിങ്ങള്‍ അവള്‍ക് കൊടുക്കുന്ന സന്തോഷം അവള്‍ക് കൊടുക്കാന്‍ കഴിയുമോ എന്ന് എനികറിയില്ല .. പക്ഷെ ഞാന്‍ അവളെ ഒരിക്കലും കരയിപ്പിക്കില്ല .. ‘ എന്റെ കണ്ണുകള്‍ നിറഞ്ഞു
‘അതൊക്കെ പിന്നീടുള്ള കാര്യം ആണ് .. നിങ്ങള്‍ കുട്ടികള്‍ തീരുമാനികെണ്ടതല്ല , ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട് എന്താണ് ചെയ്യേണ്ടതെന്ന് .. മോന്‍ വാ  ഭക്ഷണം കഴിച്ചിട്ട് പോകാം’ .. ആ ‘വലിയ മനുഷ്യന്‍ ‘ എന്റെ പുറത്തു തട്ടിക്കൊണ്ടു പറഞ്ഞു ..
മല പോലെ വന്നത് എലി പോലെ പോയതിന്റെ അന്താളിപ്പില്‍ നിക്കണ  എന്റെ കയ്യിലേക് ഒരു പഴയ വിവാഹ ഫോട്ടോ വെച്ച് തന്നു അങ്ങേരു ചോദിച്ചു , ഇയാളെ  അറിയോ ? എന്റെ കൂടെ ഫെരൂക് കോളേജ്  ഇല്‍ പഠിച്ച ഒരു കണ്ണൂര്‍ കാരന്‍ ആണ്  , അതില്‍ അവളുടെ ഉപ്പയുടെയും ഉമ്മയുടെയും അരികില്‍ ചിരിച്ചു കൊണ്ട് നിക്കണ ചെറുപ്പക്കാരനെ കണ്ടു ഞാന്‍ ഞെട്ടി ‘ എന്റെ ഉപ്പ ‘  
————————————- ശുഭം ———————————————
part 1 | part 2 | part 3 | part 4

Comments

  • Sherin

    nice work 🙂 i lyk it..
    bhashashyli kollam ketto!! bhaviyile ‘vaikkom muhammad bhasheer’ nu ente abhinandhanangal!!

    WELL DONE!!

    August 18, 2012
  • Kidilan=) iniyum ezhuthanam

    August 18, 2012
  • Ponnichi

    മച്ചാ അടിപൊളി..നല്ല പാങ്ങ്ണ്ടായിനി വായിക്കാന്‍…നിക്കിഷ്ടായി… എഴുത്തു തുടരുക..നല്ല ശൈലി..ശരിക്കും ത്രില്ലടിച്ചു..

    August 18, 2012
  • Noufal Hmasa

    ഞാന്‍ ഇന്ന് അവള്‍ടെ തന്ത എന്നെ വെടി വെച്ചു കൊല്ലണ സ്വപ്നം കണ്ടു !!’
    @Khaleel enganeyulla swapnam kandal aarodum parayarudh!!paranhal nadakilla !!

    hey Good one keep it up

    August 18, 2012
  • varna

    heyyyyyyyyyyyyy super aaaayitundddddddddddd

    August 18, 2012
  • super monuuuuu

    August 19, 2012
  • Truemon

    kalaki kallu kalakki.. peruth ishtapettu.. 🙂

    August 19, 2012
  • meena

    good job… simple yet a cute ending…
    liked t

    August 20, 2012
  • Rabeeh.A C

    Good Wrk bro…… 🙂

    August 20, 2012
  • idhu ninte kadhayaano..thikachum thrilling aayi 🙂

    August 22, 2012
  • മനസ്സില്‍ ലഡ്ഡു പൊട്ടിയോ അതോ ജിലെബിയോ ??

    August 22, 2012
  • ഖലീല്‍, മുഴുവന്‍ വായിച്ചു. എനിക്ക് തോന്നിയ കുറെ കാര്യങ്ങള്‍ പറയാം. എന്റെ അഭിപ്രായം മാത്രമായി എടുക്കുക.

    ഖലീലിന്റെ ശക്തി എന്നത് ഭാഷ ആണ്. നല്ല കഥ എഴുതാന്‍, നരേറ്റിവ്‌ + ഡയലോഗ് എന്ന രീതി കൃത്യമായ്‌ ഉപയോഗിക്കാന്‍ നിനക്ക് എളുപ്പത്തില്‍ പറ്റും. ആദ്യമായാണ് നിന്റെ എഴുത്ത് ഞാന്‍ വിശദമായി വായിക്കുന്നത്. നല്ല കഥാകൃത്ത്‌ ആകാന്‍ കഴിയും നിനക്ക്. അതിനു ആശംസകള്‍ 🙂

    ഇടയില്‍ എന്നെ ബുദ്ധിമുട്ടിച്ച സംഗതികളില്‍ ഏറ്റവും വലുത് ഇടയ്ക്കിടയ്ക്ക് വന്ന ലാഗ് ആണ്. ഒരു പ്രത്യേക സാഹചര്യത്തെ കുറിച്ച് എഴുതുമ്പോള്‍ മനസ്സില്‍ വരുന്ന ചിന്തകളെ കോര്‍ത്തിണക്കുക എന്നത് നല്ല ശൈലിയാണ്. പക്ഷെ, അതില്‍ ചിന്തകളെ കൂടുതലായോ തുടര്‍ച്ചയായോ ചേര്‍ത്താല്‍ കുറച്ച് വലിച്ചില്‍ ഉണ്ടാവും. അതുകൊണ്ട് അതൊന്നു ശ്രദ്ധിക്കണം.

    പിന്നെ സംഭാഷണത്തില്‍ ആവര്‍ത്തനം കര്‍ശനമായി ഒഴിവാക്കുക, പ്രത്യേകിച്ച് ഒരേ ശൈലിയില്‍ ഉള്ള തമാശകള്‍ .

    സ്നേഹമുള്ളതെന്ന വ്യാജേന ഉള്ള തെറികള്‍ പ്രയോഗിക്കുമ്പോള്‍ നിയന്ത്രണം നല്ലത്. പ്രണയത്തിലെ പൈങ്കിളിത്തരവും ആവശ്യത്തിന് മാത്രം മതി.

    കിറുകൃത്യം ആയ ശുഭ പര്യവസാനം. അതിനു ഒരു കയ്യടി.

    ഇനിയും എഴുതണം.
    മിടുക്കനായ ഒരു എഴുത്തുകാരന്‍ ആവട്ടെ. 🙂

    August 22, 2012
  • മച്ചാ അടിപൊളി…….kollarunnu

    August 22, 2012
  • oof ippozhaanu muzhuvan vaayichathu. wow, kollaayirunnutto, nalla narration. =) I don’t know why you always complain that you don’t have good language- you’ve a great use of language! And, there’s also so much improvement in the narration from part 1 to parts 3 and 4. Ishtapettu ishtappettu, iniyum kure ezhuthuka =)

    August 22, 2012
  • കൊള്ളാം കിടിലം! കലക്കി!! നല്ല സുന്ദരമായൊരു ചെറിയ പ്രണയകഥ! കാര്യമായിട്ട് പറഞ്ഞാല്‍ ഈ അടുത്ത കാലത്തൊന്നും ഇത്ര നല്ലൊരു ബ്ലോഗ്‌-സ്റ്റോറി വായിച്ചിട്ടില്ല… സൂപ്പര്‍ ലാംഗ്വേജ്, അവതരണം, ഭാഷ ശൈലി, എല്ലാം.. ഇതിനു മാത്രമായിട്ടു ഇനി കാണുമ്പോള്‍ എന്റെ വക ട്രീറ്റ്‌! ഇനിയും പ്രതീക്ഷിക്കുന്നു.

    August 23, 2012
  • Really nice work ikka.. 🙂
    great Narration..!
    keep Writing.. “All The Best” Bro.. 🙂

    August 24, 2012
  • shamna chakkalakkal

    nice story khaleel…
    ezhuthapedunnadu ezhuthukaaran polum ariyaatha palarudeyum jeevidangal aayirikkaam… evideyo endokkeyo saamyangal.. anubhavangal….. vaayicha orupaadu perku anubhavapettapole enikum …….kadha subhamaayi avasanipichadil sandosham… jeevidathil climax epozhum nannayikolanamennillallo….
    nyway congratz… n xpecting mor stories frm u…

    August 29, 2012
  • Razi

    ithuvare ente sslc examinu polum nan ingane vayichittilla.. Padachon sathyam super story.. 🙂 .. Adhyathe kurach varikal thanne ente hridhayam keezhadakki.. Love u so much
    Wish u all the best

    August 30, 2012
  • vineeth

    nice narration khaleel , simple and readable must move forward with more good stories…. The most attractive thing i saw in this story is its climax its a wonderfull climax ever happend to this story

    August 31, 2012
  • If this is a story it’s an awesome story..If it is your real life experience,congrats and all the best for the future.Really enjoyed reading this.Keep writing 🙂

    September 2, 2012
  • Akhil Valsan

    story was awesome…you hav got a unique signature in the language and slang. Congrats, keep on posting new stories.

    September 8, 2012
  • Salim Puliyakkode

    Excellent!!! Congrats.

    September 12, 2012
  • നന്നായിട്ടുണ്ട്…

    September 18, 2012
  • Aslu

    ഇത് പോലെ ഒരു കഥ .. അല്ല ..എന്റെ ഒരു അനുഭവം ഞാന്‍ എഴുതിതീര്‍കുന്നുണ്ട്….അച്ചടിച്ചു വില്പന നടത്താനോ ഒന്നും അല്ല…വായിച്ചു വായിച്ചു ഒര്തോര്ത്തോര്ത്ത് ഞങ്ങള്‍ക്ക് ചിരിക്കാന്‍ ..സന്തോഷിക്കാന്‍ .. ഇനിയും എഴുതണം ഒരുപാട് ഒരുപാട് …..

    September 18, 2012
  • LYGESH UDINOOKKARAN

    ഖലീല്‍ ശരിക്കും ആസ്വദിച്ചു , ഓരോ കാര്യങ്ങളിലേക് പോകുമ്പോഴും ഉള്ള തമാശ ഉഗ്രന്‍…..,,, എഴുത്ത് തുടരുക,, വായിക്കാന്‍ ഞങ്ങള്‍ കാത്തിരിപുണ്ട്….

    September 20, 2012
Share via
Copy link
Powered by Social Snap