Blog

Anything can happen over a coffee

 

നീണ്ട 3 മണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷമാണ് കോഴിക്കോട് എത്തിയത് , ചൂടുള്ള പകല്‍ .. കുളിരുള്ള  ഒരു കാര്യം ആണല്ലോ ചെയാന്‍ പോകുന്നതെന്ന് ഓര്‍ത്തപ്പോള്‍ തെറി പറയണ്ടാന്ന്  വെച്ചു.  തലേന്ന് രാത്രി പെയ്ത മഴയുടെ അവശിഷ്ടങ്ങള്‍ റോഡ്‌ ഇല്‍ തളം കെട്ടി നിക്കുന്നു !!

 

ബസ്‌ സ്റ്റാന്റ് ന്റെ അടുത്ത് കെട്ടികിടന്ന ചളിവെള്ളത്തില്‍ എന്നെ തന്നെ നോക്കി നില്‍ക്കുകയാണ് ഞാന്‍ .. നീല ജീന്‍ ഉം നീലയില്‍ കള്ളികളുള്ള നീളങ്കയ്യാന്‍ കുപ്പായവും ഒരു ചെറു കാറ്റിന്റെ ഗതികൊത്തു വെള്ളത്തില്‍ ഇളകി മാഞ്ഞു. കൈ തെറുത്ത് വെച്ചിട്ടുണ്ടാര്‍ന്നു . കാറ്റു ഏറ്റു പറന്നു അലങ്കോലമായ തലമുടി ചീകി ഒതുക്കി ‘വീണ്ടും’ സുന്ദരനായി

 

ബസ്സുകള്‍ ആളുകളെ കയറ്റിയും ഇറക്കിയും പോയ്‌ കൊണ്ടിരുന്നു .. അവള്‍ മാത്രം വന്നില്ല ! കീശയില്‍ കിടന്നു വിറച്ചു ഒച്ച വെക്കണ നോക്കിയ കുട്ടനെ എടുത്ത് ചെവിയില്‍ വെച്ചു .

 

‘ എത്തിയോ ? എവിടെയാ നിക്കണേ ? ‘

‘ഉം , ഞാന്‍ പറഞ്ഞ ബസ്‌ സ്റ്റോപ്പ്‌ ഇല്‍ ഉണ്ട് ‘

‘ഞാന്‍ കണ്ടു , എന്നെ കണ്ടോ ?

 

ഞാന്‍ 360 ഡിഗ്രി  ഇല്‍ ഒന്ന് കറങ്ങി നോക്കി .. അതാ റോഡ്ന്റെ മറ്റേ അറ്റത്തു , ആകാശത്തോളം പടര്‍ന്നു പന്തലിച്ചു നിക്കുന്ന വഴിമരങ്ങളുടെ ഇടയില്‍ കൈ വീശികൊണ്ട് ഒരു തട്ടമിട്ട പെണ്‍കുട്ടി 🙂

 

‘ നീയെന്താ അവിടെ നില്‍കുന്നെ ? റോഡ്‌ ക്രോസ് ചെയ്തു ഇങ്ങോട്ട് വാ ‘

‘നമുക്ക് ഇന്ന് തന്നെ കാണണോ ? എനിക്ക് എന്തോ പേടി പോലെ , ഞാന്‍ പോവട്ടെ ?’ മൊബൈലില്‍ സ്വരം നേര്‍ത്തു വന്നു .

 

കൈ നീട്ടി ഒന്ന് കൊടുക്കാനാ തോന്നിയത് , ഉറങ്ങിക്കിടന്ന എന്നെ വിളിച്ചുണര്‍ത്തി ഇപ്പോള്‍ ചോറില്ലെന്നോ   ?? നീ പറഞ്ഞത് കൊണ്ടല്ലേടീ ടാഷേ ഞാന്‍ വീട്ടില്‍ നിന്ന് കിട്ടിയ വണ്ടിയും പിടിച്ചു ഇങ്ങോട്ടേക് വന്നത്  !! ഇങ്ങനെയൊക്കെ മനസ്സില്‍ വന്നെങ്കിലും ഒന്നും പറഞ്ഞില്ല, ‘ നല്ല കാമുകന്‍ ആകാന്‍ ക്ഷമ അത്യാവശ്യം ആണെന്ന് ‘ പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട് , ഫസ്റ്റ് ഡേറ്റ് അല്ലേ , അത് തന്നെ കൊളമാക്കണോ ?

 

ഇതുവരെ വന്നിട്ട്  കണ്ടില്ലെങ്കില്‍ മോശമല്ലേ എന്ന് കരുതിയിട്ടാണോ , അതോ എന്നോടുള്ള സ്നേഹകൂടുതല്‍ കൊണ്ടാണോ എന്നറിയില്ല അവള്‍ റോഡ്‌ ക്രോസ് ചെയ്തു വന്നു.കാറ്റില്‍ പറന്നു പൊങ്ങിയ കുട പിടിചൊതുക്കി അലക്ഷ്യമായി ഓടി കൊണ്ടിരുന്ന വാഹനങ്ങളെ മറി കടന്നു അവള്‍ എന്റെ അരികിലേക്ക് വന്നു ,

 

അവള്‍ : എന്റെ ഫേസ്ബൂക്  ലെ കൂട്ടുകാരി , പരിചയപെട്ടിട്ട് മാസങ്ങളേ ആയുള്ളൂ എങ്കിലും ചാറ്റ് ഉം ടെക്സ്റ്റ്‌ ഉം ഫോണ്‍ വിളിയും കൊണ്ട് ഒരു പ്രണയത്തിന്റെ മുന്നില്‍ എത്തി നില്‍ക്കുകയാണ് , അവള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന ‘ ഐ ലവ് യു ‘ കള്‍ക്കും , കാതില്‍ പതിഞ്ഞ സ്വരത്തില്‍ തന്നിരുന്ന ചുംബനങ്ങള്‍ക്കും ഞാന്‍ വിലകൊടുക്കുന്നുണ്ട് എന്ന് അറിയിക്കാന്‍ ഉള്ള എന്റെ ആദ്യ ശ്രമം ആണീ കൂടിക്കാഴ്ച. അവള്‍ അയച്ചു തന്ന ചിത്രങ്ങളിലൂടെ അവളെ ഞാനും എന്റെ വീട്ടുകാരും ( ഉമ്മയും , പെങ്ങളും ; ഉപ്പയെ കാണിക്കാന്‍ ഉള്ള ധൈര്യം ഉണ്ടായില്ല ) കണ്ടു കഴിഞ്ഞതും ആണ് ..

 

ഞാന്‍ അവളെ അടിമുടിയൊന്നു നോക്കി , വലിയ ഉയരം ഒന്നും ഇല്ല , എന്നേക്കാള്‍ ഒരു 2 ഇഞ്ച്‌ കുറവാണ് .. ഭാഗ്യം കെട്ടികഴിഞ്ഞു ഒരുമിച്ചു നടക്കുമ്പോ ഒരുത്തനും ‘ അയ്യേ’ എന്ന് പറയൂല്ല !  അധികം  മേക് അപ്പ്‌ ഒന്നും ഇല്ല, സമാധാനം , കിട്ടണ ശമ്പളം   ആ  വഴിക്ക് തീരൂല്ല , തിളക്കമില്ലാത്ത കണ്ണുകളില്‍ സുറുമയും കണ്മഷിയും ഇട്ടു ഭംഗി വരുത്തിയിട്ടുണ്ട് , ചുരിദാര്‍ ന്റെ   ഷാള്‍ തട്ടം പോലെ ഇട്ടിട്ടുണ്ട് , വെളുത് മെലിഞ്ഞ ഒരു സുന്ദരി ഉമ്മച്ചി കുട്ടി , യ അല്ല് , ഇവള്‍ ആണോ എന്റെ വാമഭാഗം ?? എന്റെ നെഞ്ചിന്‍  കൂടില്‍ നിന്ന് ഒരു എല്ല് എടുത്തത്‌ ഇവളെ പടക്കാന്‍ ആയിരുന്നോ ??

നല്ല കുട്ടി .. ഞമ്മക്ക് ശ്ശെ അങ്ങട് ബോധിച്ചു , ‘ അപ്പൊ എന്താ പരുപാടി ? ‘

‘ എനിക്ക് അറിഞ്ഞൂടാ ‘

‘ നമുക്ക് എവിടെയെങ്കിലും പോയി ഇരുന്നു സംസാരിക്കാം , നിന്റെ നില്പ് അത്ര പന്തിയായിട്ടു എനിക്ക് തോന്നുന്നില്ല ‘ എന്നെ കണ്ട എക്സൈട്മെന്റ്റ്  ഇല്‍ നാണം കുണുങ്ങി നിക്കണ അവളെ കണ്ടപ്പോ എനിക്ക് അങ്ങനെ പറയാനെ തോന്നിയുള്ളൂ

‘ ഇക്ക പറ , എനിക്ക് അറിഞ്ഞൂടാ ‘

‘ ഹ ഹ ബെസ്റ്റ് , നീ ആണോ ഞാന്‍ ആണോ ഈ നാട്ടുകാരന്‍ ? ഓക്കേ നമുക്ക് കോഫി ഡേ ഇല്‍ പോകാം , 60 രൂപക്ക് കാപ്പി കൊടുക്കുന്ന കാരണം എന്തായാലും അവിടെ വല്യ തിരക്കൊന്നും കാണില്ല ‘

ഹ .. അങ്ങനെ വിറച്ചു വിറച്ചു ഇല്ലാണ്ടാവാന്‍ പോകുന്ന ആ പെണ്ണിനേയും കൂട്ടി ഞാന്‍ ഒരു ഓട്ടോ ഇല്‍ കയറി .. ഓട്ടോ ഇല്‍ വെച്ചു അവള്‍ വരുമ്പോള്‍ ഉണ്ടായ വല്യ സംഭവങ്ങള്‍( ഒക്കെ വിവരിച്ചുകൊണ്ടിരുന്നു , ഞാന്‍ അവളുടെ കൈകള്‍ എന്റെ കൈകല്കുള്ളില്‍ ആക്കി വെച്ചു . എന്തോ  വല്ലാത്ത ഒരു അനുഭൂതി തോന്നി … അവള്‍ മറ്റേ കൈ എടുത്ത് എന്റെ കയ്യിനു മുകളി വെച്ചു .. ഞാന്‍ മനസ്സില്‍ പറഞ്ഞു ‘ അളിയാ .. ഇതാണ് ലോകത്തിലെ ഏറ്റവും നല്ല ഫീലിംഗ് , സ്വന്തം പെണ്ണിനെ ആദ്യായിട്ട് തൊടുമ്പോള്‍ ഉണ്ടാകുന്ന ഫീലിംഗ് ‘  ( എന്റെ മനസ്സില്‍ ലഡ്ഡു മാത്രം അല്ല , ജിലേബിയും അവലോസ് ഉണ്ടയും പോലും പൊട്ടി കൊണ്ടിരുന്നു )

കുറെ വളവു  തിരിവുകളും കഴിഞ്ഞു കഫെ കോഫി ഡേ എന്നാ ചുവന്ന ബോര്‍ഡ്‌ നു മുന്നില്‍ ഓട്ടോ നിന്നു .. കോഫി ഡേ യുടെ ഒരു പ്രത്യേകത ആണ് , ഇപ്പോഴും ഒരു സ്മസാന മൂകത അവിടെ തളം കെട്ടി നില്കും .. അത് ഒരു അനുഗ്രഹവും ആണ് , 2 ലാര്‍ജു കാപ്പുച്ചിനോ ഉം ചിക്കന്‍ ടിക്ക സാന്റ്വിച് ഉം ഓര്‍ഡര്‍ ചെയ്തു ഞങ്ങള്‍ കുറെ നേരം ഇരുന്നു സംസാരിച്ചു ..

അവളുടെ മൊബൈല്‍ എടുത്തു നോക്കിയാ എനിക്ക് ഒരു കാര്യം മനസ്സിലായി , കക്ഷിക് പ്രേമം തലക് പിടിച്ചിരിക്കുകയാണ് , ഈ പ്രായത്തിന്റെയാ .. അല്ലെങ്കില്‍ പാസ്സ്‌വേര്‍ഡ്‌ ആയിട്ട് എന്റെ പേര് യുസ്  ചെയ്യുവോ ??

വലിയ കപ്പുകളില്‍ കൊണ്ടുവന്ന ചവര്കുന്ന കോഫി ഇച്ചിരി പഞ്ചാരയും ഇട്ടു കൊടുത്തു കഷ്ടപ്പെട്ട് കുടിക്കുവാന് കക്ഷി .. നോക്കുമ്പോള്‍ സംഗതി അതല്ല , ആള്‍ക് ആ കോഫി മഗ് ന്റെ ഭാരം താങ്ങാന്‍ പറ്റുന്നില്ല , 2 കൈ കൊണ്ടും കൂട്ടിപിടിച്ചു കഷ്ടപ്പെട്ട് കുടിക്കുന്ന  കണ്ടപ്പോള്‍ സത്യത്തില്‍ സങ്കടം വന്നു , പടചോനെ ഒരു കോഫി മഗ്ഗ് ന്റെ ഭാരം  താങ്ങാന്‍ കഴിയാത്ത ഇവളെങ്ങനെയാ കുടുംബ ഭാരം താങ്ങുക !!

പിന്നെ അവള്‍ടെ കയ്യും പിടിച്ചു കോഴിക്കോട് നഗരത്തിലെ ഇടവഴികളിലൂടെ നടന്നു തീര്‍ത്തു അന്നത്തെ ദിവസം .. ഇത്രേം നന്നായി എനിക്ക് ആ നഗരത്തെ അറിയുമെന്ന് ഞാന്‍ അന്ന് മനസ്സിലാക്കി .. വടക്കന്‍ കേരളത്തില്‍ മാത്രം കാണുന്ന ആ ‘വൃത്തികെട്ട കാറ്റ് ‘അപ്പോള്‍ എന്നെയും അവളെയും കടന്നു പോയി ( കടപ്പാട് : വിനീത് ശ്രീനിവാസന്‍ ) ഞങ്ങളതൊന്നും മൈന്‍ഡ് ആക്കാണ്ട്  വലിയങ്ങാടിയിലൂടെയും ബീച്ച് ലൂടെയും ഒക്കെ നടന്നു ..

പിന്നെ ഒരു നല്ല റൊമാന്റിക്‌ ഡേ സമ്മാനിച്ച അവള്‍ക്കും , ഞങ്ങളെ ഒരു കുടക്കീഴില്‍ ഒട്ടി നിര്‍ത്തിച്ച മഴയ്ക്കും നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ തിരിച്ചു വീട്ടിലേക് ട്രെയിന്‍ കയറി ,

********************

ട്രെയിന്‍ ഇരുന്നപ്പോള്‍ അവളുടെ മെസ്സേജ് വന്നു ‘ ഇക്ക ഐ ലവ് യു , ‘

ഞാന്‍ തിരിച്ചു മറുപടി അയച്ചു ‘ ഐ ലവ് യു ടൂ ‘

( തുടരും )

part 1 | part 2 | part 3 |part 4 

Comments

  • പച്ചക്കുളം വാസു.

    ഇത് പോക്കാണ്.

    August 12, 2012
  • അയ്യേ! ബ്ലോഗണ്ടാരുന്നു.

    August 13, 2012
  • photos um koodi postarunnu 😛

    August 13, 2012
  • malayalam sherikyum vayikyaaa areela !! njaaan padichitteullu!!! thante blog vaayikyan 😀

    August 13, 2012
  • I demand an english version! 😀

    August 13, 2012
  • Enthu kondo ithu blogil idunnathinod enik veruppundu, specially the secrets of her password, ur private talks, d detailing of ur spending the day…
    One line appreciation- good language suitable for a narration.

    August 13, 2012
  • jay_ambadi

    Nice one..

    I must repeat that your narration is wonderful.. Irrespective of the subject, you are able to retain the smile of the reader.

    Keep writing..All the best!

    August 13, 2012
  • antonita

    Its awesome. loved it. keep writing.

    August 13, 2012
  • Shameem

    🙂

    August 13, 2012
  • ok ini sherikkum enthanu nadannathennu parayu.. 😛

    August 13, 2012
  • macha ullathu thanne…? Ithu vach njanoru katha ezhuthan pokuva.. Vineethine onnu kaananam ( Thattathin Marayath Part 2 )

    August 13, 2012
  • umm, Thrakkedilla…. 😉

    August 13, 2012
  • Kollam.. Nannayitundu.. Keep it up..

    August 13, 2012
  • E kadhayude bakki?

    August 13, 2012
  • ഹനീഫ്.

    അങ്ങനെ ഒരു ചെക്കന്‍ കൂടി വഴിതെറ്റി..ഇടയില്‍ ഇങ്ങനേം വായിച്ചു..(വെളുത് മെലിഞ്ഞ) നീ അനുഭവിക്കും …നോക്കിക്കോ…ബാക്കി ഗഫൂര്‍ക്ക വന്നാ പറഞ്ഞുതരും..

    August 14, 2012
  • felix

    kettum….urappalle?

    August 14, 2012
  • suveej

    nanayitund, keep it up

    August 14, 2012
  • Arun M.K

    good one!!!oru diary vayikunna reality undayirunnu!!!go ahead!!!!

    August 14, 2012
  • Kollaam tta..

    August 16, 2012
  • nice narration 🙂

    August 16, 2012
  • basheerkoya

    നന്നായിട്ടുണ്ട്

    August 17, 2012
  • basheerkoya

    good post

    August 17, 2012
  • mmmmm….khaleel ikka……kollamtooo

    August 19, 2012
  • ennituuu…wat hapnd thn??

    August 31, 2012
  • അനുവാചകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിട്ട് പോയാല്‍ മതിയായിരുന്നു, ഇത് കൃത്യമായി സ്റ്റോപ്പില്‍ തന്നെ ഇറക്കി. ഫാഷ തരക്കേടില്ല കേട്ടോ

    August 31, 2012
  • Salim Puliyakkode

    kollam…nannayitundu.. bakki bhagangalkkayi kathirikkunnu…

    September 11, 2012
Share via
Copy link
Powered by Social Snap