Blog

രൂപാന്തരം

ഞാന്‍ ഇഷ്ടപെട്ടത്
മുല്ലവള്ളിയെ ,
പെട്ടെന്നാണ് അവളെന്നില്‍
പടര്‍ന്നത്
എന്റെ നിശ്വസങ്ങളാല്‍
മുല്ല മൊട്ടുകള്‍ വിരിയുന്നത്
ഞാന്‍ കണ്ടിരുന്നു
പക്ഷെ
മാറ്റം പെട്ടെന്നായിരുന്നു
വള്ളികളില്‍ രൂപന്തരമുണ്ടായി
ഇലകള്‍  വളര്‍ന്നു വികൃതമായി
മുള്ളുകളും !
അന്ന് വെട്ടിമാട്ടിയതാണ്
പക്ഷെ
ചൊറിച്ചില്‍ ഇന്നും മാറിയിട്ടില്ല

Sorry, the comment form is closed at this time.

Share via
Copy link
Powered by Social Snap