കണ്‍സള്‍ട്ടിംഗ് ഫീ
//
//
” നിങ്ങള്‍ ഒരു ജോലി തേടുന്നുവോ ? ഫ്രീ രെജിസ്ട്രേഷന്‍ ”
മനോരമ പത്രത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ഈ നോട്ടീസ് ലെ നമ്പറില്‍ വിളിക്കുമ്പോള്‍ രാജന് അറിയില്ലായിരുന്നു ഇത് ശെരിക്കും തനിക് ജോലി നേടി തരുമെന്ന് . രെജിസ്റ്റെര് ചെയ്തു മൂന്നാം ദിവസം ആദ്യ ഇന്റര്‍വ്യൂ കാള്‍ വന്നു .. അത് പോലെ മൂന്നു നാലെണ്ണം .. അവസാനം അറ്റന്‍ഡ് ചെയ്തതില്‍ സെലക്ട് ആവുകയും ചെയ്തു .
ജോലി കിട്ടി . നല്ല ജോലി .. ഉയര്‍ന്ന ശമ്പളം , മെച്ചപ്പെട്ട പരിസരം .. എല്ലാം കൊണ്ടും മെച്ചം തന്നെ .
ആദ്യ ശമ്പളം കിട്ടാന്‍ ആയപ്പോഴേക്കും ഏജന്‍സി യില്‍ നിന്ന് കാള്‍ വന്നു .
” നാളെ ആണ് സാലറി ഡേ ല്ലേ ‘
” അതെ ”
” കിട്ടുന്നതില്‍ പകുതി ഞങ്ങടെ അക്കൗണ്ടില്‍ ഇട്ടേക്കൂ .. നമ്പര്‍ sms ചെയ്തിട്ടുണ്ട് ”
” അതെന്തിനാ , നിങ്ങള്‍ രെജിസ്ട്രേഷന്‍ ഫീ ഇല്ലെന്നല്ലേ പറഞ്ഞെ ”
” അതെ , രെജിസ്ട്രേഷന്‍ ഫീ ഇല്ല . ഇത് കണ്‍സള്‍ട്ടിംഗ് ഫീ ആണ് ” .