March 2013

ജീവിതത്തോട് കൊതി തോന്നുന്ന , ഇനിയും ഇനിയും ഒരു പാട് ജീവിതങ്ങള്‍ , ജന്മങ്ങള്‍ ജീവിച്ചു തീര്‍ക്കണമെന്ന് തോന്നണ നാളുകള്‍ ആണ് പ്രണയം . അത് , ഒരു പനിനീര്‍ പൂവില്‍ വീണു കിടക്കുന്ന മഴ തുള്ളി പോലെ ആണ് .. സുന്ദരം .. നിര്‍മലം . സൂര്യനെ പ്രണയിച്ച താമരയെ പോലെ വൈകുന്നേരങ്ങളില്‍ വലിയ ഒരു നിരാശ തന്നു അത് പലപ്പോഴും മടങ്ങുകയും

"കഴിഞ്ഞ നാലു വര്‍ഷമായി എന്റെ സന്തത സഹചാരി ആയിരുന്ന നോക്കിയ C6 ഇന്ന് ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ച് അതി ദാരുണമായി കൊല്ലപെട്ടു . ഉയരത്തില്‍ നിന്നുള്ള വീഴ്ച ആയിരുന്നു . നിലത്തു വീണ ഫോണിന്റെ നെഞ്ചു തകര്‍ത്തു കൊണ്ട് പതിഞ്ഞ സഹയാത്രികന്റെ ബൂട്ടുകള്‍ ! പിടിച്ചുലക്കിയൊരു ഭൂമി കുലുക്കമെന്നപോല്‍ ഹൃദയം സ്തംഭിച്ച നിമിഷം !!   മറ്റൊരു ഫോണ്‍ വാങ്ങുന്നത് വരെ കോണ്ടാക്റ്റ് ചെയ്യാന്‍ മറു

കൊട്ടാരത്തില്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുകയാണ് .. നിശാഗന്ധി ഓടിട്ടോരിയം നിറയെ സിനിമ പ്രേമികള്‍ .. കലാസ്വാധകര്‍ .. ഓടിട്ടോറിയത്തിനു പുറത്ത് കുഞ്ഞു കുഞ്ഞു സംഖങ്ങള്‍ ആയി യുവാക്കള്‍ .. മരത്തണലില്‍ അങ്ങിങ്ങായി കമിതാക്കള്‍ . ദീപന്‍ അവരെ കടന്നു നടന്നു .. മലബാറിലേക്കുള്ള ട്രെയിന്‍ പിടിക്കേണ്ടതുണ്ട് .. അവശേഷിക്കുന്നത് തുച്ചമായ സമയവും .. കുത്തനെ ഉള്ള ഇറക്കം .. ഇറക്കം ഇറങ്ങി ചെല്ലുന്നത് മെയിന്‍ റോഡിലേക്കാണ്‌

 ' ജീവിതത്തില്‍ എന്നെങ്കിലും ഒറ്റക്കാകും എന്ന് ഓര്‍ത്തിരുന്നോ ?' ആകാശത്തിന്റെ ഏതോ ഒരു കോണിലേക്ക് കണ്ണും നട്ടിരുന്ന രഹ്മാനോട് കുമാര്‍ ചോദിച്ചു ..  അവന്റെ കരഞ്ഞു വിങ്ങിയ കണ്ണുകളും രക്ത പ്രസാദം ഇല്ലാത്ത മുഖവും കണ്ടപ്പോള്‍ ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി .. ഇങ്ങനെയൊന്നും റഹ്മാനെ കണ്ടിട്ടില്ല , കുമാര്‍ . കുമാറിന് ഇതൊന്നും തന്നെ ദഹിക്കാത്തതും അത് കൊണ്ടാണ് . കുമാര്‍ ജീവിതത്തില്‍ ഒറ്റക്കായിരുന്നു .