January 2013

അപ്പന്‍ ബാംഗ്ലൂര്‍ക്ക് വരുന്നുണ്ടെന്നു കേട്ടപ്പോ തന്നെ സോജന്റെ നെഞ്ചൊന്നു കാളി ! അപ്പന്‍ വന്നാല്‍ ഇന്നത്തോടെ തന്റെ ഇവിടത്തെ പഠിത്തവും നിര്‍ത്തി വീട്ടിലേക് വണ്ടി കയറ്റുമെന്നു അവനു ഉറപ്പായിരുന്നു .. സോജന്‍ അപ്പന്റെ നമ്പര്‍ ഡയല്‍ ചെയ്തു . " നീ ടൌണിലേക്ക് വരികയോന്നും വേണ്ട , കണ്ഫ്യൂഷന്‍ ആകും , അതോണ്ട് ഞാന്‍ നിന്നെ അവിടെ വന്നു കണ്ടോളാം . " ഇനി ഹൌസ്‌

ട്രെയിന്‍ തിരൂരില്‍ എത്തിയപ്പോഴാണ് ചെക്കര്‍ വന്നത് . നേരം പുലര്‍ന്നതെ ഉള്ളൂ , ഏഴു മണി !! . പൊങ്കല്‍ അവധി തിരക്കില്‍ ട്രെയിനില്‍ കയറി പെടാന്‍ പെട്ട ക്ഷീണത്തില്‍ മയങ്ങുവായിരുന്നു എല്ലാരും. ചെക്കര്‍ ഒരു വശത്ത് നിന്ന് ടിക്കറ്റ്‌ പരിശോധന തുടങ്ങി . മറ്റൊരു ചെക്കര്‍ വാതിലില്‍ നിലയുറപിച്ചു . ടിക്കറ്റ്‌ ടിക്ക് ചെയ്തു , ടിക്കറ്റ്‌ ഇല്ലാത്തവരെ കൊണ്ട് ഫൈന്‍ അടപ്പിച്ചു

കട്ടപ്പനയില്‍ നിന്ന് വന്നതായിരുന്നു നിക്സണ്‍ .. നിക്സന്‍റെ ആദ്യ ട്രെയിന്‍ യാത്ര .. ഹോസുരില്‍ ഉള്ള കോളേജില്‍ എഞ്ചിനീയറിംഗ് നു അഡ്മിഷന്‍ കിട്ടിയപ്പോ സര്‍ട്ടിഫിക്കറ്റ് വെരിഫികേഷന്‍ ഉം ഇന്റര്‍വ്യൂ നും ആയി ഇറങ്ങി പുറപ്പെട്ടതായിരുന്നു അവന്‍ . നീളത്തില്‍ ബോഡി നിറയെ ടയറുകള്‍ ഉള്ള കുറെ പെട്ടികള്‍ കെട്ടി വെച്ചതാണ് ട്രെയിന്‍ എന്ന് അവനു അറിയാമായിരുന്നു . തന്റെ മുന്നില്‍ വന്നു നിന്ന പെട്ടിയില്‍

" മിതുനെ തെലുങ്കന്മാര്‍ അന്വേഷിച്ചു വന്നപ്പോഴാണ് ഞാന്‍ ഈ സംഗതി തന്നെ അറിയുന്നത് .. ശെരിക്കും ഇതില്‍ മിതുന്‍ നിരപരാധിയാണ് , ആ ശ്രീജേഷ് ആണ് എല്ലാ പൊല്ലാപ്പും ഉണ്ടാക്കിയത് , നെനക്ക് വല്ലതും മനസ്സിലാകുന്നുണ്ടോ ? " തന്റെ ചട പട ന്നുള്ള മലയാളം കേട്ട് മിഴിച്ചിരിക്കുന്ന നമിതയെ നോക്കി അവന്‍ ചോദിച്ചു . " യെസ്  ഡാ .. നീ കണ്ടിന്യു

ഹിമ ..  അതാണ്‌ അവളുടെ പേര് .. ശ്രീത്വം നിറഞ്ഞ മുഖത്ത് ചന്ദന കുറിയും ചാര്‍ത്തി കാതില്‍ സ്വര്‍ണ കമ്മല്‍ അണിഞ്ഞു , നീണ്ട തലമുടിയും കാറ്റില്‍ പറത്തി അവള്‍ നടന്നു വരുന്നത് കാണാന്‍ തന്നെ ഒരു ഭംഗിയാണ് .. മിഥുന്‍ ആ വരവും നോക്കി നില്കും .. രാവിലെയും വൈകുന്നേരവും ഉള്ള ശീലങ്ങളില്‍ ഒന്നായി അത് മാറിയിട്ട് കുറച്ചു കാലം ആയി

വഴിയരികില്‍ കണ്ട തണല്‍ മരത്തിന്‍ ചോട്ടില്‍ അവന്‍ നിന്നു , മുഖത്ത് നിന്നും വിയര്‍പ്പു പൊടിയുന്നുണ്ടായിരുന്നു , മുകളില്‍ കത്തി നിക്കുന്ന ഉച്ച വെയില്‍ , നഗരത്തിന്റെ മലിന ഗന്ധം പരത്തി സാവധാനം ഒഴുകുന്ന ഓട! മുന്നേ കടന്നു പോയ ലോറി പറത്തി വിട്ട പൊടി പടലങ്ങള്‍ !! രാവിലെ ഇറങ്ങിയതാണ് , നാലര വര്‍ഷത്തെ പരിശ്രമ ഫലമായി കിട്ടിയ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉം

തീന്‍ മേശയുടെ ചുറ്റും തന്റെ നേര്‍ക് നീണ്ടു വന്ന കണ്ണുകളോടായി മാഷ് പറഞ്ഞു ഞാന്‍ വോളന്ററി രിടൈര്‍മെന്റ് എടുക്കാന്‍ തീരുമാനിച്ചു ! " അച്ഛാ എന്റെ കല്യാണം !" - വിവാഹം നിശ്ചയിച്ചു വെച്ച മകള്‍ . " അച്ഛാ എന്റെ പഠനം " - MBBS നു തയ്യാറെടുക്കുന്ന മകള്‍ . " നിങ്ങക്ക് പ്രാന്താണ് " - തന്റെ ദുഖങ്ങളുടെ ഭാരം കാലില്‍ നീരായി എറ്റു  വാങ്ങിയ

സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കള്‍ ആയിരുന്നു അവരുടെ ലോകം , ഒരു ട്വീറ്റപ്പിലൂടെ കണ്ട് ഒരു ഫേസ്ബുക്ക്‌ മീറ്റപ്പില്‍ അടുത്തവര്‍ .. പച്ച വെളിച്ചം കത്തി നിന്ന രാവുകളില്‍ വാക്കുകളില്‍ മനസ്സുകളിലേക്ക് സഞ്ചരിച്ചവര്‍ . സ്കൈപും ഗൂഗിള്‍ ഹാങ്ങ്‌ഔട്ട്‌ ഉം ദൂരങ്ങള്‍ കുറച്ചപ്പോള്‍ ,  പിരിയാന്‍ വൈകാത വിധം അടുത്തുപോയി തങ്ങളെന്ന തിരിച്ചറിവ് വിവാഹത്തിലേക് അവരെയും നയിച്ചു . വീട്ടുകാര്‍ക്കിടയില്‍ രണ്ടുപേര്‍ക്കും ഉണ്ടായ സ്വീകാര്യതയോ ഇഷ്ടപെട്ടവര്‍ യോജിക്കട്ടെ എന്നാ

താന്‍ ഇത്രയും കാലം കാത്തിരുന്നത് ഈ ഒരു നിമിഷത്തിനു വേണ്ടിയാണെന്ന് അവനു തോന്നി .. ഇന്നത്തോടെ ഈ നശിച്ച ഏര്‍പ്പാടിനോട് ഗുഡ് ബൈ പറയാല്ലോ എന്നാ ആശ്വാസം ആയിരുന്നു അവന്റെയുള്ളില്‍.   ഏതു നശിച്ച നേരത്താണ് തനിക് ഇങ്ങനെയൊരു കമ്പനിയില്‍ ജോലിക് ചേരാന്‍ തോന്നിയത് ? പലപ്പോഴും ബോധത്തോടെയും ബോധമില്ലാണ്ടും അവന്റെ ദീര്‍ഘ നിശ്വാസങ്ങളില്‍ അലിഞ്ഞു പോകുന്ന ഒരു കൂട്ടം ചോദ്യങ്ങളില്‍  മുഴച്ചു നിന്നവയില്‍ അതും

കഴിഞ്ഞ ആഴ്ചയിലെ ഒരു തിങ്കളില്‍ ആണ് അവനെയും കൊണ്ട് എമിരേറ്റ്സ് ന്റെ വിമാനം ഖത്തര്‍ ഇല്‍  പറന്നിറങ്ങിയത് .. ഓറഞ്ച് നിറത്തിലുള്ള  അമേരിക്കന്‍ ടൂറിസ്റ്റര്‍ പെട്ടിയില്‍ ഡോളറ്സ് ആന്‍ഡ്‌ പൌണ്ട്സ് ഇല്‍  നിന്ന് വാങ്ങിച്ച പുതിയ കുപ്പായങ്ങല്കൊപ്പം ഒരു നൂറു മോഹങ്ങളും കുത്തി നിറച്ചാണ് അവന്‍ ഓരോ ചുവടും  വെച്ചത് .. പുതിയ കമ്പനി .. പുതിയ ജോലി .. ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ പുനര്‍ജനിക്കുകയാനെന്നു അവനു തോന്നി ..