October 2012

ജോലിയുണ്ട്- കൂലിയില്ല പെണ്ണുണ്ട്- ലവ്വില്ല ! മൂഡ്‌ ഉണ്ട് മൂട്സ് ഉം ഉണ്ട് ടൈം ഇല്ല

ആദ്യ പ്രണയത്തിന്‍ വിറയലില്‍ ഹൃദയം തകര്‍ന്നപ്പോള്‍ പകരമൊരു ചില്ലിന്‍ ഹൃദയം തന്നു ജീവന്‍ നിലനിര്‍ത്തി പിന്നെയും പ്രണയവും പ്രണയ തകര്‍ച്ചയും ഉണ്ടായി അപ്പോഴൊക്കെ സര്‍വീസ് ചെയ്തു നന്നാക്കി വീണ്ടും തകര്‍ന്നു എന്നറിയിച്ചപ്പോള്‍ വാരന്ടീ പീരീഡ്‌ തീര്‍നെന്നും പറഞ്ഞു ദൈവവും കൈമലര്‍ത്തി

സുറുമ എഴുതിയ മിഴികളെ പ്രണയ മധുര തേന്‍ തുളുമ്പും സൂര്യ കാന്തി പൂക്കളെ .. സുറുമ എഴുതിയ മിഴികളെ മാഷ അല്ലഹ് .. എന്ത് ഭംഗിയാണ് സുറുമയിട്ട നയനങ്ങള്‍ .. തിളങ്ങുന്ന കറുത്ത കണ്ണുകള്‍ ..  പ്രണയമല്ല , ഭ്രാന്തായിരുന്നു എനിക്ക് അവയോടു .. ആദ്യമായി എന്റെ നെന്ജിനുള്ളില്‍ പ്രണയം പൂവിട്ടത് അത് പോലെ ഒരു കറുത്ത കണ്ണ് കണ്ടിട്ടാണ് … അത് വമ്പന്‍ പരാചയം ആയിരുന്നെങ്കിലും ആദ്യ പ്രണയം

ചിലര്‍ - മെഴുകുതിരികളാണ് സ്വയം എരിഞ്ഞടങ്ങിയും മറ്റുള്ളവര്‍ക്ക് വെളിച്ചമാകും ഞാന്‍ ഫ്യൂസ് പോയൊരു ബള്‍ബ്‌ സ്വയം എരിഞ്ഞുമില്ല ആര്‍ക്കും വെളിച്ചവുമായില്ല

ഇത് ഭ്രാന്തു തന്നെ മുഴുത്ത ഭ്രാന്ത് അല്ലെങ്കില്‍ മരീചിക തീര്‍ത്തൊരു ചങ്ങല കുരുക്കില്‍ തട്ടി വീഴുമോ ഈ ഞാന്‍ ? ബന്ധങ്ങള്‍ ബന്ധനങ്ങലെന്ന് കരുതുമോ ? ശിപ്ര കോപത്താല്‍ സ്വന്തം സുഹൃത്തിനെ- കൊന്നു തള്ളുമോ ? ഈ ഭാന്തില്‍ ഇല്ലാണ്ടാവുന്നത് ഞാന്‍ തന്നെ ! എന്റെ ജീവിതവും