ജൂലൈ 29
വന്നു വന്നു ഇപ്പോള്‍ നാട്ടിലേക് വരാറേ ഇല്ല !! വന്നാല്‍ അന്ന് തുടങ്ങും വിവാഹ ദല്ലാളന്മാരുടെ ഒരു ഘോഷയാത്ര !! ‘ ഹമീദ് ഹാജിക്കാടെ മോളുണ്ട് , ഡിഗ്രി പഠിക്കുവാ , നല്ല മോന്ജാ , നോക്കട്ടെ ? ‘ ‘ അല്ലെങ്കില്‍ വേണ്ട നമ്മുടെ കാനത്തിലെ നാസര്‍കാടെ മോള്‍ടെ മോള് ? അവളും നിന്നെ പോലെ എഞ്ചിനീയര്‍ ആ ‘ പിന്നെ ഒന്നോ രണ്ടോ പെണ്ണ് കാണലും , അതും ഇതും !! കാര്യം ഉമ്മാക്ക് ആധി ആയി തുടങ്ങി , ഞാന്‍ കല്യാണം ഒന്നും കഴിക്കാതെ സന്യസിക്കാന്‍ ഉള്ള പരുപാടി ആണോ എന്ന് ! നമ്മടെ കാര്യം നമുക്കല്ലേ അറിയൂ …
———————————————————————————————————————————————
ഒന്ന്
‘ കലൂ.. നീ എന്താ ഇവിടെ ?’ തിരിഞ്ഞു നോക്കിയപ്പോള്‍ നീല സാരിയില്‍ മെലിഞ്ഞു വെളുത്തൊരു പെണ്ണ് !! രണ്ടു പാതിയായി ചീകി വെച്ച മുടിയിഴകള്‍ തട്ടതിന്‍ ഉള്ളില്‍ നിന്ന് രക്ഷപെട്ടു നെറ്റിയിലും കവിളിലും ഒക്കെ വീണു കിടക്കുന്നു …
‘ ആരാപ്പ ഇത് ? എന്നെ കലു എന്നൊക്കെ വിളിക്കാന്‍ ?? ചിന്നു അല്ല !! അവള്‍ ഒരിക്കലും കലു എന്ന് വിളിച്ചിട്ടില്ല !! പിരിയുന്ന നാളുകളില്‍ പോലും ഇക്ക എന്നല്ലാതെ വേറൊന്നും അവളുടെ നാവില്‍ നിന്നും ഉതിര്‍ന്നിട്ടില്ല ! എന്നിട്ടാണ് ഇതുവരെ ഞാന്‍ കണ്ടിട്ടും കൂടി ഇല്ലാത്ത ഒരു സ്ത്രീ എന്നെ ‘ കലു ‘ എന്ന് വിളിക്കുന്നത് !!