August 2012

ചിരി മങ്ങിയതാണ് നീ പോയ അന്നു മുതല്‍ അന്നായിരുന്നു - ഞാന്‍ അവസാനമായി സൂര്യാസ്തമയം കണ്ടത് എന്റെ ചുറ്റും -കറുത്ത് ഇരുണ്ടു പരന്നത് നിന്റെ ഓര്‍മ്മകളോ ? ഒന്നറിയുക നിന്റെ ഓര്‍മ്മകള്‍ തീര്‍ത്ത ഇരുട്ടറയില്‍ ഞാന്‍ ഇന്നും തനിച്ചാണ്

ഒരിക്കല്‍ നീ ചോദിച്ചു ഈ പുഴ എങ്ങോട്ടാണ് ഒഴുകുന്നതെന്ന് ? നിന്റെ പ്രണയത്തെ മുഴുവനായി  ഉള്‍കൊള്ളാന്‍ ആവാതെ വലഞ്ഞോരെന്‍ - നെഞ്ചിനു ഉത്തരമില്ലായിരുന്നു പിന്നീട് അറിഞ്ഞു ആ പുഴ ഞാന്‍ ആണെന്നും നിന്നിലേക്കാണ് എന്റെ ഒഴുകെന്നും

ദൈവങ്ങളാണ് തുടങ്ങിയത് മനുഷ്യന്‍ പിന്തുടര്‍ന്നു കാണിക്ക ആയും ദക്ഷിണ ആയും നേര്‍ച്ച ആയും ദൈവങ്ങള്‍ വാങ്ങി ഭണ്ടാരങ്ങള്‍ നിറയുന്നത് മനുഷ്യനും കണ്ടു അവനും കീശ നിറച്ചു .

>> മൂന്നാം ഭാഗം ഇവിടെ വായിക്കുക 

ഇവിടെ നിന്നാല്‍ അവള്‍ടെ വീട് ശരിക്കും കാണാം , ആ വരാന്തയും , മുന്നിലെ പൂന്തോട്ടവും ഒക്കെ , ആല്‍വിന്‍ താഴെ വണ്ടിയില്‍ ഇരിക്കുകയാണ് ,  പറഞ്ഞ സമയത്ത് തന്നെ എത്തിയാര്‍ന്നു  അവന്‍  വീട്ടിലേക് വരില്ലെന്ന് കണ്ടപ്പോഴേ ഉറപ്പിച്ചതാണ് , ഞാന്‍ പറഞ്ഞു ‘ നീ വീട്ടിലെക്കൊന്നും വരണ്ട , എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ മാത്രം വന്നാ മതി .. ടൂള്‍സ് ഒക്കെ എടുത്തിട്ടില്ലേ ‘

    ‘മണിച്ചിത്രതാഴില്‍ ‘ ചിലങ്കയുടെ രൗദ്രം കണ്ടു കവിതയില്‍ - ഗോവണി ഇറങ്ങിപ്പോയ - കൊലുസുകളെയും , പ്രണയ ലേഖനത്തില്‍ അത് ഹൃദയ താളമായി സ്വപ്നത്തില്‍ പക്ഷെ അത് കിലുങ്ങിയില്ല കൊലുസണിഞ്ഞ പാദങ്ങള്‍ നിശ്ചലമായിരുന്നു ആ കണ്ണുകളുടെ തിളക്കം മങ്ങിയിരുന്നു ചുണ്ടില്‍ ചിരി മാഞ്ഞിരുന്നു

ഇത് വായിക്കുന്നതിനു മുമ്പ് രണ്ടാം ഭാഗം ഇവിടെ വായിക്കുക 

 

സോഫയില്‍ ഇരുന്നു പത്രം വായിക്കുകയാണ് ഞാന്‍ , അരികിലെ ടേബിള്‍ ഇല്‍ ആവി പറത്തുന്ന ചായയും , കുഴലപ്പം , ജിലേബി തുടങ്ങിയ പലഹാരങ്ങളും.. നാളെ ‘ഐ എ സ് ‘ എക്സാം ആണെന്നപോലെ ഭയങ്കര കാര്യായിട്റ്റ് വായിക്കുകയാണ് ഞാന്‍ 

 
ക്യാമറ പെട്ടെന്ന് ഒരു 180 ഡിഗ്രി തിരിഞ്ഞു ഒരു ‘ഗ്ലാസ്‌ നേം കട്ടി മീശയെയും’ ഫോക്കസ് ചെയ്തു അങ്ങനെ നിന്നു , ‘ ഹിടലെര്‍ കുരൈഷി ‘ !!! അവള്‍ടെ ബാപ്പ !! ഹാ വെറുതെ അല്ല ഞാന്‍ പത്രത്തില്‍ തന്നെ ശ്രദ്ധിച്ചു ഇരിക്കുന്നത്. എന്റെ പുറകിലൂടെ അടുക്കളയിലേക്കു എന്നവണ്ണം പോയിരുന്ന അവള്‍ടെ കൈ പിന്നിലൂടെ പിടിച്ചു എന്റെ മടിയിലേക് വലിച്ചിട്ടു ഒരു ചുംബനം കൊടുക്കാന്‍ ഉള്ള ശ്രമത്തിലാണ് ഞാന്‍.. !
 
എന്റെ മുന്നിലൂടെ പത്രവും ചായ കോപ്പയും വിപരീത ദിശകളിലേക്ക് സ്ലോ മോഷന്‍ ഇല്‍  പറക്കുകയാണ് .. ചായ കോപ്പ താഴെ വീണു ചിതറി നൂറു കഷണമായി ഒരു തുള്ളി ചായ എന്റെ കവിളില്‍ വന്നു കൊണ്ടു ..
 
ഒരു ഇരട്ടക്കുഴല്‍ തോക്കിന്റെ മുന്‍വശം മാത്രം കണ്ടു ! എന്റുമ്മോ !! അങ്ങേരു എന്റെ നെഞ്ചത്തെക്ക് ഉന്നം പിടിച്ചു നിക്കുകയാണ് 
 
ടിഷ്യൂം ടിഷ്യൂം ടിഷ്യൂം 
 
‘ പടച്ചോനേ ഞമ്മളെ കാത്തോളീന്‍’ 

എന്റെ പേനയില്‍ വിഷം പുരണ്ടിരിക്കുന്നു ഞാന്‍ എഴുതുന്നതെന്‍ മരണ പത്രം നിങ്ങള്‍ മുമ്പ് വായിച്ചു തീര്തതെന്‍ വിരഹ കഥ കണ്ണീര്‍ ഇല്‍ കുതിര്‍ന്നത്‌ കൊണ്ടാകാം മറവിയുടെ ചിതലുകള്‍ ഒരറ്റത്ത് നിന്നും അരിച്ചച്ചരിച്ചു ഇങ്ങേത്താരായി അതിനു മുന്നേ തീര്‍ത്തേക്കാം പൊയ്മുഖങ്ങള്‍ കൊണ്ടുള്ള ഈ നാടകം നിന്റെ ഓര്‍മ്മകള്‍ മായുന്നതിനു മുന്നേ മറവിയുടെ നീരാളിപിടുത്തത്തില്‍ അകപ്പെടും മുന്നേ നിന്റെ വിഷം പുരണ്ട ചുണ്ടുകളാല്‍ തരില്ലേ അന്ത്യ ചുംബനം ?

മുസല്‍മാന്‍ തന്നെ ആണ് അതില്‍ അഭിമാനവും ഉണ്ട് പക്ഷെ - നീ എന്നെ ആഗോളവല്‍കരിക്കരുത് ഗുജറാത്തില്‍ - അസ്സമില്‍ - അഫ്ഗാനില്‍ - പലസ്തീന്‍ ഇല്‍ നടന്നതൊന്നും എനിക്ക് അറിയേണ്ട അതിനു എതിരെ ജിഹാദ് നു നീ ഒരുങ്ങുമ്പോള്‍ എന്നെ കൂട്ടിനു വിളിക്കുകയും വേണ്ട ആദ്യം പുരയിലെ വിശപ്പ്‌  മാറ്റ് പിന്നെ സ്വന്തം നാട്ടിലും ഇവിടങ്ങളില്‍ ഒക്കെ പരാജയപെട്ട നിന്നെ ഞാന്‍ എങ്ങനെ വിശ്വസിക്കും ?