July 2012

  പൊരിയുന്ന  വെയിലാണ് തിരക്കുള്ള  നഗരവും കൂടെ  ട്രാഫിക്‌  നെ പെടിയുള്ളൊരു പെണ്ണും  !!   വണ്ടി  വരുന്നു കുട്ടി  നിക്കുന്നു വണ്ടി  പോകുന്നു കുട്ടി  നടക്കുന്നു വീണ്ടും  വണ്ടി - കുട്ടി  റോഡിന്‍റെ   നടുവില്‍ പകക്കുന്നു തിരിഞ്ഞോടുന്നു കിതക്കുന്നു ചിരിക്കുന്നു  !!   കറുത്ത്  ചുരുണ്ട മുടിയിഴകള്‍ കാറ്റില്‍  പറക്കുന്നു കുഞ്ഞു  കണ്ണിനു തിളക്കമേറുന്നു   ഞാന്‍ കുട്ടിയെ ഒന്ന്  പാളി  നോക്കി നല്ല  കണ്ണ് നല്ല  ചിരിയും   പെട്ടെന്ന്  ഓര്‍മ്മ  വന്നു നോയമ്പാണ്  ! :D

ഞാന്‍  മരിച്ചു പത്രങ്ങളില്‍ വാര്‍ത്ത ആകാതെ കോളിളക്കങ്ങള്‍  ഉണ്ടാക്കാതെ ആരെയും  ഉപദ്രവിക്കാതെ ഞാന്‍  അങ്ങട്  മരിച്ചു   ഫാന്‍ ഇല്‍  കുരുക്കിട്ടു തൂങ്ങിയില്ല പാഷാണം  കുടിച്ചു നുര  വരുത്തിയില്ല   ട്രെയിന്‍  നു  മുന്നില്‍ വീണു  ചിതറിയില്ല ഉയരവും  , ആഴവും ഒന്നും  അറിയാന്‍  മെനകെട്ടില്ല   ഞാനൊന്നു  ഉറങ്ങി ഉറക്കത്തില്‍  തന്നെ  മരിച്ചു   ഒരുത്തനും  , ഒരുത്തിയും വന്നേക്കരുത് എന്നെ  കാണാന്‍   വെള്ള  പുതപിച്ചു എന്നെ  കിടത്തുമ്പോ വിതുമ്പി  കരയരുത്   എന്റെ  ശവമഞ്ചം എടുക്കുമ്പോള്‍ വാവിട്ട്   അലറരുത്   കൂട്ടം  കൂടിയിരുന്നു ഞാന്‍  പോയപ്പോള്‍   ഉണ്ടായ നഷ്ടത്തെ  പറ്റി വാചാലര്‍  ആവരുത്   ആരെങ്കിലും  ചോദിച്ചാല്‍ പറയുക " ചിരിച്ചു  കൊണ്ടാണ്  മരിച്ചതെന്ന്  "