July 2008

എന്തെ  നീപുലരിയില്‍ -കുങ്കുമം അണിഞ്ഞില്ല    മഴ  മുകിലിനെ  കണ്ടുനൃത്തമാടിയില്ലകുയിലിന്റെ  കുഴല്‍വിളി -ക്കുത്തരം  നല്കീല്ലതൊടിയിലെ  പൂക്കളെഉണര്‍ത്തിയില്ല ഇതിനുത്തരം  തേടിഞാന്‍ നിന്നിടം  അണഞ്ഞപ്പോള്‍അവിടെ  നീയില്ല -നിന്‍  കിളികൊഞ്ചലില്ല അകത്തൊരു  കോണില്‍ചിരിക്കുന്ന  നിന്‍  ചിത്രംപൂമാലയണിഞ്ഞത്   നില്‍ക്കുന്നുഅരികില്‍  നിലവിളക്കെരിയുന്നുനിലത്തൊരു  പായയില്‍നിശ്ചലയായി  നീയുംവെള്ള  പുതപ്പില്‍മൂടി  പുതച്ചുഇനി  ഉണരാത്ത  ഉറക്കവുംപൊട്ടിക്കരയണമെന്നുണ്ട്  വാവിട്ടലറണമെന്നുണ്ട്മൂകനായ്‌  നിലപതിന്നെ  -കഴിഞ്ഞുള്ളൂ