Blog

1000 കിസ്സെസ്

” മിതുനെ തെലുങ്കന്മാര്‍ അന്വേഷിച്ചു വന്നപ്പോഴാണ് ഞാന്‍ ഈ സംഗതി തന്നെ അറിയുന്നത് .. ശെരിക്കും ഇതില്‍ മിതുന്‍ നിരപരാധിയാണ് , ആ ശ്രീജേഷ് ആണ് എല്ലാ പൊല്ലാപ്പും ഉണ്ടാക്കിയത് , നെനക്ക് വല്ലതും മനസ്സിലാകുന്നുണ്ടോ ? ” തന്റെ ചട പട ന്നുള്ള മലയാളം കേട്ട് മിഴിച്ചിരിക്കുന്ന നമിതയെ നോക്കി അവന്‍ ചോദിച്ചു .

” യെസ്  ഡാ .. നീ കണ്ടിന്യു പണ്ണ് “
” 1000 കിസ്സെസ് ” .. അങ്ങനെ ഒരു മെസ്സേജ് മിതുന്റെ മൊബൈലില്‍ നിന്ന് പോയതോടെ ആണ് എല്ലാ പ്രശ്നവും ആരംഭിച്ചത് . രേവതിടെ മൊബൈലിലേക്ക് പോയ ആ സാധനം പക്ഷെ വായിച്ചു നോക്കിയത് അവള്‍ടെ ചേട്ടന്‍ ആണ് . ഒരു പ്രശനം തുടങ്ങാന്‍ ഇത്രയും കാരണങ്ങള്‍ പോരെ . അതും അവള്‍ടെ പിന്നാലെ നടക്കരുതെന്നു താക്കേതു കൊടുത്തിരിക്കുന്ന ഈ നേരത്ത് !
ആ മെസ്സേജ് പക്ഷെ ശ്രീജേഷ് അയച്ചതാര്‍ന്നു .. പക്ഷെ മിതുനെ ഒന്ന് തിരിച്ചു പറയാന്‍ പോലും അവന്മാര്‍ വിട്ടില്ല .മിതുനു മുഖത്ത് തന്നെ രണ്ടെണ്ണം കിട്ടി . അവിടം ചുവന്നു തുടുത് വന്നു . ഇടി കിട്ടി കണ്ണിന്റെ ചുറ്റും ഒരു കറുത്ത വട്ടം ഉണ്ടായി വന്നു . മലയാളികള്‍ എല്ലാം കൂടി തെലുങ്കന്മാരെ അടിക്കാന്‍ പ്ലാന്‍ ചെയ്തതാര്‍ന്നു . അത് കൂടുതല്‍ പ്രശ്നം ആകുമെന്നും പറഞ്ഞു അവരെ തടഞ്ഞത് ഞാന്‍ ആണ് . രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും അടിച്ചു കൊണ്ടിരുന്നാല്‍ ഇത് ഒരിക്കലും തീരില്ല .. അതോണ്ടാ നിന്നോട് ഇതിനു ഇടയില്‍ നിക്കാന്‍ പറേണതു .
” സെരി .. ഇപ്പൊ എന്നാ അവ അണ്ണന്‍ കിട്ടെ ഇവനെ മന്നിച്ചു വിട സോല്ലണം , അവളോ താനെ ? “
” ആമാ  അത് മട്ടും പോതും “
കുറച്ചു മാസങ്ങള്‍ക് മുമ്പ് നടന്ന ഈ സംഭാഷണം ഓര്‍ത്തെടുക്കുകയായിരുന്നു നിര്‍മല്‍ . ഇതുപോലെ എത്ര എത്ര അടികളില്‍ നിന്നും മിതുനെ താന്‍ ഒഴിവാക്കി കൊടുത്തിട്ടുണ്ട് ? റാഗ്ഗിംഗ് നു പിടിച്ചപ്പോള്‍ , ക്ലാസ്സ്‌ ല്‍ വിസില്‍ അടിച്ചു പിടിച്ചപ്പോ . അങ്ങനെ എത്ര വട്ടം .. എന്നിട്ടും അവന്‍ ആരോ പറയുന്നതും കേട്ട്   ‘ ചതിയന്‍ ‘ ന്നും വിളിച്ചു കൂട്ട് വെട്ടി പോയപ്പോ കണ്ണില്‍ നിന്നും ഒഴുകിയത് രക്തം ആണോ എന്ന് തോന്നിപ്പോയി നിര്‌മലിനു .

Sorry, the comment form is closed at this time.

Share via
Copy link
Powered by Social Snap