Blog

സോഷ്യല്‍ നെറ്റ്‌വര്‍ക്ക്

സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കള്‍ ആയിരുന്നു അവരുടെ ലോകം , ഒരു ട്വീറ്റപ്പിലൂടെ കണ്ട് ഒരു ഫേസ്ബുക്ക്‌ മീറ്റപ്പില്‍ അടുത്തവര്‍ .. പച്ച വെളിച്ചം കത്തി നിന്ന രാവുകളില്‍ വാക്കുകളില്‍ മനസ്സുകളിലേക്ക് സഞ്ചരിച്ചവര്‍ .

സ്കൈപും ഗൂഗിള്‍ ഹാങ്ങ്‌ഔട്ട്‌ ഉം ദൂരങ്ങള്‍ കുറച്ചപ്പോള്‍ ,  പിരിയാന്‍ വൈകാത വിധം അടുത്തുപോയി തങ്ങളെന്ന തിരിച്ചറിവ് വിവാഹത്തിലേക് അവരെയും നയിച്ചു .

വീട്ടുകാര്‍ക്കിടയില്‍ രണ്ടുപേര്‍ക്കും ഉണ്ടായ സ്വീകാര്യതയോ ഇഷ്ടപെട്ടവര്‍ യോജിക്കട്ടെ എന്നാ വീട്ടുകാരുടെ മനോഭാവമോ അവരുടെ നിശ്ചയത്തില്‍ കലാശിച്ചു . ഇന്‍സ്റ്റഗ്രാം ഫോട്ടോകളും യുട്യൂബ് വീഡിയോ കളും ആയി സോഷ്യല്‍ മീഡിയ ആ സുദിനം ആഘോഷിച്ചു .

കല്യാണത്തിന് വേണ്ടി ഫേസ്ബുക്ക്‌ ഇവന്റ് ഉണ്ടായി . പലരും ക്ഷണിക്കപെട്ടു . RSVP യില്‍ NO  എന്നെഴുതി മടക്കിയവരും may be  എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയവരും കുറവായിരുന്നു . attending എന്ന  ഗ്രൂപ്പ്‌ ഇല്‍ ആളുകള്‍ നിറഞ്ഞു കൊണ്ടേ ഇരുന്നു .. attending  എന്ന് RSVP കൊടുത്തിട്ടും പലരും കല്യാണത്തിന് പോകാതെ ഫേസ്ബുക്ക്‌ ഇല്‍ ഇരുന്നു കല്യാണം നോക്കി കണ്ടു .

കല്യാണത്തിന്റെ അന്ന് രാവിലെ മുതല്‍ തന്നെ ചെറുക്കാനും പെണ്ണും ഫോട്ടോ അപ്ഡേറ്റ്  ഇട്ട്  തുടങ്ങി

” its my wedding day “ [ രണ്ടു പേരും ചിരിച്ചു കൊണ്ട് നിക്കണ ചിത്രം , എഡിറ്റ്‌ ചെയ്തത്   ]

104 likes , 154 comments

” To Mandapam “ [ കയ്യില്‍ വെറ്റിലയും അടക്കയുമായി നിറഞ്ഞ മേക് അപ്പ്‌ ഇല്‍,   ചുവന്ന സാരിയില്‍ ]

98 likes , 102 cmnts

At mandapam  [ എരിയുന്ന നില വിലക്കിന്റെയും , പൂങ്കുലയുടെയും ഇടയില്‍ ഇരിക്കുന്ന ചിരിക്കുന്ന ചിത്രം]

97 likes , 121 cmnts

B  changed her relationship status from in a relationship with A to Got married to A “

154 likes , 167 cmnts

 

മേക് അപ്പ്‌ റൂം മുതല്‍ ‘ഊട്ടു പുര ‘ വരെ ഉള്ളതെല്ലാം ഇന്‍സ്റ്റഗ്രാം ഫോട്ടോകള്‍ ആയി വാള്‍ ഇല്‍ അപ്ഡേറ്റ് ചെയ്യപെട്ടു .

ചായ സല്കാരത്തിന് ഒരു സ്റ്റാറ്റസ് , റിസെപ്ഷന് ഒരു ഫോട്ടോ ആല്‍ബം അപ്ഡേറ്റ് .. എല്ലാം കൊണ്ടും കെങ്കേമം .. അവളുടെയും അവന്റെയും വാള്ലുകളും ഇവന്‍റ് പേജ് ഉം വാള്‍ പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞു . എല്ലാത്തിനും ലൈക്‌ ഉം താങ്ക്സ് ഉം പറഞ്ഞു കൃതഞ്ഞത രേഖപെടുത്തി കൊണ്ടിരുന്നു ഇരുവരും .

2 മണി ആയിട്ടും പുതിയ അപ്ഡേറ്റ് ഒന്നും കാണാഞ്ഞ സഹ ഫേസ്ബുക്കന്‍  വാളില്‍ ചെന്നെഴുതി

” സമയം 2 കഴിഞ്ഞു , ഫസ്റ്റ് നൈറ്റ്‌ ന്റെ ഫോട്ടോ ഒന്നും കണ്ടില്ലാ …. “

 

Comments

Share via
Copy link
Powered by Social Snap