Blog

സോമന്‍

ചുട്ടുപൊള്ളുന്ന ഒരു വേനലില്‍ ആണ് ‘സോമനെ’ ആദ്യായിട്ടു കാണുന്നത് . വേനല്‍ ചൂട് അകറ്റാന്‍ , പുഴയില്‍ കുളിക്കുക , ഒരു ബിയര്‍ അടിക്കുക എന്നാ ഉദ്ദേശത്തില്‍ ഒത്തു കൂടിയതായിരുന്നു ഞങ്ങള്‍ , ഞാന്‍ എത്തിയപ്പോഴേക്കും ഒരു റൌണ്ട് പൊട്ടിച്ചു കഴിഞ്ഞിരുന്നു ..

കുടമടക്കി വെച്ചതുപോലെ മരത്തില്‍ ചാരി ഇരിക്കുകയായിരുന്നു അവന്‍ , അയഞ്ഞ കറുത്ത ഷര്‍ട്ട്‌ അവന്റെ മെലിഞ്ഞ ശരീരത്തെ കൂടുതല്‍ എടുത്തു കാണിച്ചു . ഇച്ചിരി പ്രയാസപെട്ടെങ്കിലും എഴുന്നേറ്റു കൈ തന്നു , പിന്നെ കമിഴ്ന്നടിച്ചു നിലത്തു വീണു , എല്ലാവരും ചേര്‍ന്ന് പിടിച്ചു മരത്തില്‍ ചാരി കിടത്തി. അവന്‍ ഒന്നും സംസാരിച്ചില്ല !

സോമന്‍ അജിത്തിന്റെ ഫ്രണ്ട് ആണ് , സ്നേഹിച്ച പെണ്ണ് ഇട്ടേച്ചു പോയെന്നും പറഞ്ഞു കരഞ്ഞു വീര്‍ത്ത കണ്ണുകള്‍ ആണ് അവന്റേതു . പ്രണയം തന്നെ ആയിരുന്നു അവന്റെ ..പ്രശനം അവളെ മറക്കുവാന്‍ കുടിച്ചും വലിച്ചും അവന്‍ നടന്നു .. താന്‍ പലപ്പോഴും പ്രണയത്തെ പട്ടി ചോദിച്ചെങ്കിലും കൂടുതലൊന്നും പറഞ്ഞില്ല , ‘ 5 വര്ഷം പ്രണയിച്ചു , അവള്‍ക് ഇപ്പൊ എന്നെ അങ്ങനെ കാണാന്‍ കഴിയുന്നില്ലെന്ന് ‘ എല്ലാം രണ്ടു വാക്കുകളില്‍ ഒതുക്കി !!

പിന്നീട് കണ്ടപ്പോഴും ശോകം തന്നെ ആയിരുന്നു ആ കണ്ണുകളില്‍ , അന്നും മൂക്കറ്റം കുടിച്ചു ശര്ധിച്ചു ബോധം കേട്ട് കിടന്നു അവന്‍ ! ‘ എന്തിനായിരുന്നു ഇതെല്ലാം , ഞാന്‍ എല്ലാം മറന്നു വരികയായിരുന്നില്ലേ ‘ അവന്‍ പിറുപിറുത്തു കൊണ്ടിരുന്നു

ആ പിറുപിറുക്കലുകള്‍ക്ക് വ്യക്തത നല്‍കിയത് അജിത്താണ് ” കൂടെ പഠിച്ച പെണ്ണായിരുന്നു , 5 വര്ഷം ഒരു മേയ്യായി കഴിഞ്ഞു , ഒരു ദിവസം അവള്‍ പറഞ്ഞു പ്രണയം തന്നെ കൊണ്ടാവില്ലെന്നു , അവന്‍ എല്ലാം മറന്നു വന്നതായിരുന്നു , ആ മുഖത്ത് വീണ്ടും ചിരി കണ്ടു തുടങ്ങിയതായിരുന്നു , നാശം പിടിക്കാന്‍ ആയിട്ട് !! ഇന്നലെ അവള്‍ വീണ്ടും വിളിച്ചു , മറ്റൊരുത്തനും ആയി പ്രണയത്തില്‍ ആയി , വീട്ടുകാര്‍ അറിഞ്ഞു , വീട്ടില്‍ എതിര്‍പ്പാണ് , ഒന്നിച്ചു ജീവിക്കാന്‍ ഇനി ഒളിച്ചോടുക അല്ലാണ്ട് വേറെ മാര്‍ഗ്ഗം ഇല്ലെന്നും , സോമന്‍ സഹായിക്കണം എന്നും മറ്റും പറഞ്ഞു ! , ഇവന്‍ എല്ലാം മൂളി കേട്ട് സമ്മതം മൂളുകയും ചെയ്തു !! , അതിനു ശേഷം ഇങ്ങനെയാ , വെള്ളം കുടിക്കുന്നത് പോലെയാ കുടിക്കുന്നെ ! ”

അവന്‍ കുടിച്ചു കൊണ്ടിരുന്നു , പകലെന്നും ഇരുലെന്നും ഇല്ലാതെ , ബോധം ഇല്ലായ്മയാണ് തന്റെ ബോധം , ഇടയ്ക്കു ബോധം തെളിയുമ്പോ അങ്ങനെ പറഞ്ജോടിരുന്നു ..

പിന്നീട് അവനെ ഞാന്‍ കാണുന്നത് , ഇന്നത്തെ പത്രത്തില്‍ ആണ് , പടം ആയിട്ട് !!

അവസാനം കണ്ടപ്പോഴും പറയാന്‍ ആയില്ല , അവന്‍ തെറി പറഞ്ജോണ്ടിരുന്ന ആ ‘ കാമുകന്‍ ‘ താനാണെന്ന് !!

Comments

  • Happy

    sorry brother. parayathe vayya ethu valare bore ayittundu. veruthe kure ezhuthunathilalla, ezhuthunathu mattullavarude hrydayathil kayaruvan vendi

    November 12, 2012
  • Harshad

    The content & the expression, still in your mind, but it did not come out and well expressed, keep writing, AASAMSAKAL

    November 14, 2012
  • manoj

    good

    November 15, 2012
Share via
Copy link
Powered by Social Snap