Blog

സുറുമയെഴുതിയ മിഴികളേ

സുറുമ എഴുതിയ മിഴികളെ
പ്രണയ മധുര തേന്‍ തുളുമ്പും
സൂര്യ കാന്തി പൂക്കളെ ..
സുറുമ എഴുതിയ മിഴികളെ
മാഷ അല്ലഹ് .. എന്ത് ഭംഗിയാണ് സുറുമയിട്ട നയനങ്ങള്‍ .. തിളങ്ങുന്ന കറുത്ത കണ്ണുകള്‍ ..  പ്രണയമല്ല , ഭ്രാന്തായിരുന്നു എനിക്ക് അവയോടു .. ആദ്യമായി എന്റെ നെന്ജിനുള്ളില്‍ പ്രണയം പൂവിട്ടത് അത് പോലെ ഒരു കറുത്ത കണ്ണ് കണ്ടിട്ടാണ് … അത് വമ്പന്‍ പരാചയം ആയിരുന്നെങ്കിലും ആദ്യ പ്രണയം അങ്ങനെയൊന്നും മനസ്സില്‍ നിന്ന് പോവില്ലല്ലോ .. അത് പോലെ ആ കണ്ണുകളും ഇന്നും  നെഞ്ചില്‍ ഉണ്ട് ..
കണ്ണ് കണ്ടു ഞാന്‍ മയങ്ങി നിന്ന കഥകള്‍ ഏറെയാണ്‌ .. ശരിക്കും പറഞ്ഞാല്‍ എന്നെ വഴി തെറ്റിച്ചത് ഷാരൂഖ് ഉം കജോള്‍ ഉം ആണ് !! .. കജോള്‍ ന്റെ കണ്ണുകള്‍ ഇന്നും എന്റെ ഇഷ്ടങ്ങളില്‍ ഒന്നാണ് .. പണ്ടും ..
ഒരിക്കല്‍ പയ്യന്നൂര്‍ ഇല നിന്നും കോഴികൊടെക്ക്   ട്രെയിന്‍ കയറിയ ഞാന്‍ കണ്ണ് കണ്ടു മയങ്ങി കണ്ണൂര്‍ ഇല ഇറങ്ങിയിട്ടുണ്ട് .. അടുത്ത കാലത്താണ് .. ഞാന്‍ അപ്പോള്‍ കോഴിക്കോട് പ്രൊജക്റ്റ്‌ ചെയ്യാനാ നേരം .. പയ്യനുര്‍ ഇല നിന്ന് ട്രെയിന്‍ കയറിയപ്പോ അതാ മുന്നില്‍ ഇരിക്കുന്നു ഒരു മോഞ്ഞത്തി .. ഹാ എന്താ കണ്ണ് .. എന്താ മോന്ജു.. നമ്മള് വിടുവോ ? ട്രെയിന്‍ ലെ തിരകൊന്നും വക വെക്കാതെ നിന്ന് നോക്കി .. അത് അവളുടെ ഉമ്മ കണ്ടു .. ഹ ഹ .. എന്ത് ചെയ്യാനാ അവള്‍ടെ ഉമ്മ എന്റെ കാഴ്ച ബ്ലോക്ക്‌ ചയ്തു .ഞാന്‍ വേറെ ഒരു ആംഗിള്‍ ഇല്‍ വീണ്ടും നോട്ടം തുടര്‍ന്ന് .. അങ്ങനെ കണ്ണൂര്‍ വരെ .. ഞാന്‍ ചിരിച്ചു . അവള്‍ ഇങ്ങോട്ടും .. ഹ ഹ .. കണ്ണൂര്‍ ഇല്‍ ഇറങ്ങി അവള്‍ടെ പുറകെ തന്നെ പോയി .. കാനറ ബാങ്ക് ന്റെ atm ന്റെ മുന്നില്‍ നിന്നും നോക്കി !! അന്ന് അവള്‍ ഒരു ഓട്ടോ വിളിച്ചു പോയില്ലായിരുന്നെങ്കില്‍ ഞാന്‍ മിക്കവാറും നാട്ടുകാരുടെ അടി വാങ്ങിയേനെ ..
മറ്റൊരു ട്രെയിന്‍ യാത്രയെ പറ്റിയും പറയാതെ വയ്യ .. എറണാകുളത്തേക്ക് .. പതിവിനു വിപരീതമായി  കോഴിക്കോട്  നിന്നാണ് ട്രെയിന്‍ കയറിയത് .. ഇന്റെര്സിടി ലെ തിരക്കിലും ഞാന്‍ അവളുടെ കണ്ണുകള്‍ കണ്ടു .. കുറെ നേരം നോക്കി നിന്നു , പിന്നെ ഇരിക്കാന്‍ സീറ്റ്‌ കിട്ടി ,, അതും തൊട്ടടുത്ത്. ആകെ ഒരു കാര്യം മാത്രേ ചോദിക്കാന്‍ ഉണ്ടാര്‍ന്നുള്ളൂ അവളോട്‌ .. ” നിന്റെ കണ്ണിനു എന്താ ഇത്ര തിളക്കം ? “
എല്ലാവര്ക്കും സുന്ദരമായ മിഴികള്‍ ഉണ്ടാകാറില്ല .. സുന്ദരമിഴികള്‍ ഉള്ളവര്‍ അത് സൂക്ഷിക്കട്ടെ ..
 ഇനിയും എത്രയോ കണ്ണിന്റെ കഥകള്‍ .. അത് പിന്നീടു ഒരിക്കല്‍ ആവാം
( ഇനി ഇതും വായിച്ചു നാളെ മുതല്‍ സുറുമയും ഇട്ടു എന്റെ മുന്നില്‍ വന്നു നിക്കരുത്‌ കേട്ടാ )

Sorry, the comment form is closed at this time.

Share via
Copy link
Powered by Social Snap