സമരം
മൂത്രം ഒഴിച്ചാല്‍ കഴുകി കളയാന്‍ പോലും വെള്ളം ഇല്ലാണ്ടായപ്പോള്‍ ആണ് , പ്ലസ് ടു വിദ്യാര്‍ഥികള്‍ സമരത്തിന് ഇറങ്ങി തിരിച്ചത് . സ്കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നും അവര്‍ മുദ്രാവാക്യം വിളിച്ചു പുറത്തേക്കിറങ്ങി , കോണിപടിയില്‍ കുത്തിരിപു സമരം ചെയ്യാന്‍ തുടങ്ങി .
ഫിസിക്സ് പഠിപ്പിക്കുന്ന രാജേഷ് സര്‍ വന്നു വഴിമാറാന്‍ പറഞ്ഞു , പിള്ളേര്‍ അനങ്ങിയില്ല .
ഇലെക്ട്രോണിക്സ് എടുക്കുന്ന രമാദേവി ടീച്ചര്‍ വന്നു , പിള്ളേര് കണ്ണുരുട്ടി പേടിപിച്ചു
മാത്ത്സ് പഠിപ്പിക്കുന്ന രതീഷ് സര്‍ വന്നു , ക്ലാസ്സ് എടുത്തേ പറ്റും എന്നും പറഞ്ഞു ബഹളം ഉണ്ടാക്കി , പിള്ളേര് മുദ്രാവാക്യം കുറച്ചും കൂടി ഒച്ചത്തില്‍ ആക്കി .
ഉച്ചയായപ്പോള്‍ പ്രിന്‍സിപ്പല്‍ വന്നു സമരം ഒത്തു തീര്‍പ്പാക്കി , വെള്ളവും വന്നു .
പിറ്റേന്ന് വൈകിട്ട് വെള്ളത്തിന് മണം മാറിയപ്പോള്‍ മുകളിലെ വാട്ടര്‍ ടാങ്കില്‍ കയറി നോക്കി.
അവിടെ ഒരു കാക്ക ചത്തു കിടക്കുന്നു !!
ഗ്ലോബല്‍ സിറ്റിസണ്‍ (@NjanAara)
സ്വന്തം മൂത്രം നല്‍കി സമരം ഒത്തു തീര്‍പ്പാക്കിയ കാക്ക… ടാങ്കില്‍ മൂത്രമൊഴിച്ച് മൂത്രമൊഴിച്ച് മരിച്ച കദന കഥ. കൊള്ളാം..! ഇത് ഓസ്കാര്‍ വൈല്‍ഡിന്റെ ‘വാനംപാടി’യെക്കാള്‍ സന്മനസുള്ള കാക്ക തന്നെ. 😀