വോഡ്ക
വോഡ്ക തലക്ക് പിടിച്ചു തുടങ്ങിയപ്പോ തനൂഫ് തന്റെ കഥ പറയാന്‍ തുടങ്ങി
കുഞ്ഞു മോനേ , നെനക്ക് ഇപ്പൊ തോന്നും ഇതാണ് നീ ജീവിക്കാന്‍ പോകുന്ന ജീവിതം എന്ന് . ഒരു പെണ്ണ് ആയാല്‍ എല്ലാം ആയെന്നു ! പ്രണയം ആണ് എല്ലാം എന്ന് . സ്നേഹമാണ് ജീവിതമെന്നു ആരാണ് നിന്നെ പഠിപ്പിച്ചത് ?
എനിക്കും ഉണ്ടായിരുന്നെടാ ഇതൊക്കെ . നീ ഇപ്പൊ പറഞ്ഞില്ലേ അവളെക്കാള്‍ മൊഞ്ചുള്ള ഒരുത്തിയെ ഞാനും പ്രണയിച്ചിരുന്നു . അവള്‍ടെ ഉമ്മ പൊരക് ഇല്ലാത്ത ദിവസം ഓള്‍ടെ പൊരക് കേറി കളിച്ചിട്ടുണ്ട് . ഒരിക്കല്‍ അല്ല പലവട്ടം . എന്നിട്ട് ഒരീസം അവക്ക് വയറ്റില്‍ ഉണ്ടെന്നും കെട്ടണം ന്നും പറഞ്ഞു വന്നപ്പോ , അപ്പൊ എന്റെ പെങ്ങള്ടെ നികാഹ് നടത്താന്‍ കയ്യില്‍ കാശ് ഇല്ലാഞ്ഞിട്ടു നാട് നിരങ്ങി തെണ്ടുന്ന കാലം ആണെന്ന് ഓര്‍ക്കണം . പെങ്ങള്ടെ കല്യാണത്തിന്റെ ഇടക് എന്റെം കൂടി നടത്തിയാല്‍ ബാലന്സ് തെറ്റി വീഴുമെന്നു അറിഞ്ഞോണ്ട് അന്ന് അബോര്ട്ട് ചെയ്യാന്നും പറഞ്ഞു ഓളെ സമാധാനിപിച്ചു വിട്ടു .
ഓള്‍ക്ക് ഞാന്‍ ടാബ്ലെറ്റ് വാങ്ങി കൊടുത്തു .. ഗര്‍ഭം അലസിയില്ല .. അതിലും ഡോസ് കൂടിയ ടാബ്ലെറ്റ് കൊടുത്തു .. ഒരു കാര്യോം ഉണ്ടായില്ല .. അവസാനം കോഴിക്കോട് കൊണ്ട് പോയി ഒപെരറ്റിഒന് ചെയ്തു നീക്കി .. എന്റെ കുഞ്ഞിനെ .. അന്ന് അവളെ കെട്ടിയിരുന്നെങ്കില്‍ ഓമനിക്കാന്‍ ഒരു കൊച്ചു ഇരുന്നേനെ എന്റെ കയ്യില് .. അപ്പൊ കുടുംബം പെങ്ങള്ടെ കല്യാണം എന്നൊക്കെ ഓര്‍ത്തോണ്ട് ഒന്നും നടന്നില്ല .. അവള് വേറെ കെട്ടുകയും ചെയ്തു ..
ഈ പ്രേമം എന്നെല്ലാം പറയുന്നത് അത്രേ ഉള്ളൂ .. ജീവിതവും .. നമ്മ വിചാരിക്കണ പോലെ ഒരിക്കലും നടക്കൂല മോനെ ”
ഒരു വാളിന്റെ കൂടെ അവനും നിലത്തേക് വീണു ,