Blog

മിടുക്ക്

കൊട്ടാരത്തില്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുകയാണ് .. നിശാഗന്ധി ഓടിട്ടോരിയം നിറയെ സിനിമ പ്രേമികള്‍ .. കലാസ്വാധകര്‍ .. ഓടിട്ടോറിയത്തിനു പുറത്ത് കുഞ്ഞു കുഞ്ഞു സംഖങ്ങള്‍ ആയി യുവാക്കള്‍ .. മരത്തണലില്‍ അങ്ങിങ്ങായി കമിതാക്കള്‍ .

ദീപന്‍ അവരെ കടന്നു നടന്നു .. മലബാറിലേക്കുള്ള ട്രെയിന്‍ പിടിക്കേണ്ടതുണ്ട് .. അവശേഷിക്കുന്നത് തുച്ചമായ സമയവും .. കുത്തനെ ഉള്ള ഇറക്കം .. ഇറക്കം ഇറങ്ങി ചെല്ലുന്നത് മെയിന്‍ റോഡിലേക്കാണ്‌ . പലരും വളരെ പ്രയാസപ്പെട്ടു അത് കയറി വരുന്നുണ്ട് .. എല്ലാരും അപരിചിതര്‍ .. അല്ലെങ്കിലും തിരുവനന്തപുരത്ത് ഒരു പരിചിത മുഖം തേടുന്നതെന്തിനു ??

മലബാര്‍ എക്സ്പ്രസ്സ്‌ പുറപ്പെടാന്‍ ഇനിയും 15 മിനുട്ട് കൂടി ! നടന്നു എത്താന്‍ പറ്റുന്ന ദൂരത്തല്ല സ്റ്റേഷന്‍ .. ഓട്ടോ ഇല്‍ പോകാമെന്ന തീരുമാനം അപ്പൊ വന്നു ,

നിരത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒറ്റ ശ്വാസത്തില്‍ കറുത്ത റോഡിലെ വെളുത്ത വരയെ കുറുകെ കടക്കാന്‍ ശ്രമിച്ചും കടന്നും കിതച്ചു ഒരു ചുവപ്പ് വെട്ടത്തിന് മുന്നില്‍ ദീര്‍ഖശ്വാസം വലിച്ചു നിക്കുന്നു . ഇരു ചക്ര വാഹനങ്ങള്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കിടയിലൂടെ മറ്റൊരു പാത തീരത്ത് മുന്നോട്ടു കുതിക്കാന്‍ ശ്രമിക്കുന്നു .. എല്ലാര്‍ക്കും സമയം തന്നെയാണ് പ്രശ്നം .. തനിക്കും . !!

ഈ നാട്ടുകാരന്‍ അല്ല എന്ന് മുഖത്തെഴുതി വചോണ്ടാവും ഒരു ഓട്ടോ വന്നു നിന്നു, ഇടവഴിയിലൂടെ തന്റെ ചെറിയ ഹോര്‍ണും മുഴക്കി അത് പാഞ്ഞു . മുന്നിലെ ഇലക്ട്രോണിക് യന്ത്രത്തില്‍ ചുവപ്പു അക്കങ്ങള്‍ വണ്ടിയോട് മത്സരിച്ചു ഓടി കൊണ്ടിരുന്നു .

’50 രൂപ ‘

ചേഞ്ച്‌നു തപ്പിയിട്ട് കിട്ടിയില്ല .. കയ്യില്‍ ഉണ്ടായിരുന്ന നൂറു അങ്ങെടുത്തു കൊടുത്തു ..

‘ ഇവിടം വരെ മുപ്പതു അല്ലെ ചേട്ടാ ‘

” അമ്പതില്‍ കുറഞ്ഞു ഓടാറില്ല മോനേ ‘

20 പോയ ദുഃഖത്തില്‍ ദീപന്‍ നടന്നു , കുതിച്ചു പായാന്‍ ഒരുങ്ങുന്ന മലബാര്‍ എക്സ്പ്രസ്സില്‍ കയറി .

20 കൂടുതല്‍ വാങ്ങിയത് തന്റെ മിടുക്കെന്ന മട്ടില്‍ ഓട്ടോക്കാരനും .

 

 

 

 

 

Sorry, the comment form is closed at this time.

Share via
Copy link
Powered by Social Snap