മാട്രിമോണി ടെ ഫേസ്ബുക്ക
ഇത് അഷ്‌റഫ് ഇക്കാന്റെ കഥ ആണ് , മോയ്തൂക്കാന്റെ ഒറ്റ മോന്‍ ടെലികോം എഞ്ചിനീയര്‍ അഷ്‌റഫ്‌ക്കാന്റെ കഥ
അഷ്‌റഫ്‌ക്ക പഞ്ച പാവവും , ദയാലുവും , ‘ സ്ത്രീ വിരോധിയും ‘ ആയിരുന്നു , സ്ത്രീ വിരോധം എന്ത് കൊണ്ടാണെന്ന് ഒരിക്കലും അങ്ങേരു ആരോടും പറഞ്ഞിട്ടില്ല . ഞങ്ങളു ചോദിക്കുമ്പോ ഒക്കെ പറയും ” അതൊക്കെ ബെടക്ക് ജാതിയാടോ ”
കോളേജില്‍ പഠിക്കണ കാലത്ത് ഞങ്ങളൊക്കെ പെണ്‍കുട്ടികളുടെ കൂടെ കൂട്ട് കൂടി നടക്കുമ്പോ അഷ്‌റഫ്‌ക്ക മാത്രം തനിയെ നടന്നു .. ഒരു പെണ്ണിന്റെ മുഖത്ത് പോലും നോക്കീല്ല .. ലവ് ലെറ്റര്‍ ഉം ആയി ചെന്ന സല്‍മത്തിനെ ഓടിച്ചു വിട്ടു എന്നൊക്കെ ആണ് അറിവ് .. ഹാ… ! അതെന്തെങ്കിലും .. ആവട്ടെ അതൊന്നും അല്ല, പറയാന്‍ വന്നത് .. കാര്യത്തിലേക്ക് കടക്കാം ..
പണിക്ക് കയറി 4 കൊല്ലം ആയപ്പോഴേക്കും അഷ്‌റഫ് ഇക്കാക്ക് ഒരു കല്ല്യാണ ആലോചന വന്നു , പെണ്ണ് കോടീശ്വരി !! ഗള്‍ഫില്‍ 5-6 കമ്പനിക്ക് അധിപ ! പെണ്ണാണെങ്കില്‍ ഭയങ്കര സുന്ദരി , തറവാടി !! എല്ലാം കൊണ്ടും നല്ല ആലോചന .. ആലോചന വന്ന അപ്പൊ തന്നെ ” എനികൊന്നും പെണ്ണ് വേണ്ട , എനിക്ക് കെട്ടണ്ട ‘ !! എന്നും പറഞ്ഞു അഷ്‌റഫ്‌ക്ക ബഹളം ഉണ്ടാക്കി !! ” കല്യാണത്തെ പറ്റി ഒരക്ഷരം മിണ്ടരുതെന്നു” ശ്രീനിവാസന്‍ സ്റ്റൈല്‍ ഇല്‍ വീട്ടില്‍ ഒരു പ്രസ്താവനയും ഇറക്കി അങ്ങേരു വാക്കൌട്ട് നടത്തി ..
ഇനിയാണ് കഥയിലെ ട്വിസ്റ്റ് !!
പെണ്ണു ആരാണ് എന്നറിയാന്‍ അഷ്‌റഫ്‌ക്ക ഫേസ്ബുക്ക് എടുത്തു നോക്കി .. അതെ സമയം പെണ്ണും , ചെക്കന്‍ ആരാണെന്നറിയാന്‍ ഫേസ്ബുക്ക് നോക്കുന്നുണ്ടായിരുന്നു , ഈ ഫേസ്ബുക്കിന്റെ ഒരു കാര്യം ! ആരോ ഒരാള്‍ റിക്വസ്റ്റ് അയച്ചു , ആരോ ഒരാള്‍ അക്സെപ്റ്റ് ചെയ്യുകയും ചെയ്തു .. ( അത് അഷ്‌റഫ്‌ക്ക ആയിരിക്കാന്‍ ചാന്‍സ് വളരെ കുറവാണ് , കാരണം നമ്മുടെ അഷ്‌റഫ്‌ക്ക സ്ത്രീ വിരോധി ആണല്ലോ )
ചാറ്റ് ഓണ്‍ ചെയ്തു അവര്‍ തമ്മില്‍ അക്ഷരങ്ങള്‍ കൈമാറി .. 2-3 ഡെയ്സ് കഴിഞ്ഞപ്പോ അഷ്‌റഫ്‌കാക്ക് പെരുത്ത് ഇഷ്ടം ,, പെണ്ണിനു അതിലും പെരുത് ഇഷ്ടം .. ഹൂ ഒന്നും പറയണ്ട .. അഷ്‌റഫ്‌ക്ക അല്ലാണ്ട് വേറെ ഒരാളെയും കേട്ടൂല്ലാന്നായി പെണ്ണ് !! എല്ലാം ഫേസ്ബുക്ക് ന്റെ ലീലാ വിലാസങ്ങള്‍ .. ” എനിക്ക് അഷ്‌റഫ്‌ക്കാനെ മതി , അല്ലെങ്കില്‍ എനിക്ക് കല്യാണമേ വേണ്ട ” . പോത്ത് പോലെ വളര്‍ന്ന പെണ്ണ് ചിണുങ്ങി കരയാന്‍ തുടങ്ങിയപ്പോ ഉപ്പാടേം ഉമ്മാടെം മനസ്സലിഞ്ഞു . അങ്ങനെ അഷ്‌റഫ്‌ക്കാന്റെ കല്യാണം കഴിഞ്ഞു . ഇപ്പൊ ഗള്‍ഫ് ലെ നേരത്തെ പറഞ്ഞ ആ 6 കമ്പനികളുടെ CEO ആണ് നമ്മുടെ അഷ്‌റഫ്‌ക്ക.
അപ്പൊ ഞാന്‍ പറഞ്ഞു വന്നത് എന്താന്നു വെച്ചാ .. എല്ലാം പടച്ചോന്‍ വിചാരിക്കണ പോലെയേ നടക്കൂ .. വരാന്‍ ഉള്ളത് ഒന്നും വഴിയില്‍ തങ്ങൂല്ല ..
sudeep
ithokke kathayil alle nadakku…..