Blog

ബുക്ക്‌ മാര്‍ക്ക്‌

ട്രെയിന്‍ തിരൂരില്‍ എത്തിയപ്പോഴാണ് ചെക്കര്‍ വന്നത് . നേരം പുലര്‍ന്നതെ ഉള്ളൂ , ഏഴു മണി !! . പൊങ്കല്‍ അവധി തിരക്കില്‍ ട്രെയിനില്‍ കയറി പെടാന്‍ പെട്ട ക്ഷീണത്തില്‍ മയങ്ങുവായിരുന്നു എല്ലാരും.

ചെക്കര്‍ ഒരു വശത്ത് നിന്ന് ടിക്കറ്റ്‌ പരിശോധന തുടങ്ങി . മറ്റൊരു ചെക്കര്‍ വാതിലില്‍ നിലയുറപിച്ചു . ടിക്കറ്റ്‌ ടിക്ക് ചെയ്തു , ടിക്കറ്റ്‌ ഇല്ലാത്തവരെ കൊണ്ട് ഫൈന്‍ അടപ്പിച്ചു വരികയാണ് ചെക്കര്‍ .

അവന്‍ എഴുന്നെറ്റിരുന്നു . ഹോസുറില്‍ നിന്നും കൂടെ വന്നവന്മാര്‍ ടിക്കറ്റ്‌ എടുക്കാന്‍ വിസമ്മതിച്ചപ്പോഴും 110 രൂപ കൊടുത്തു ടിക്കറ്റ്‌ എടുത്തതാണ് . അവന്‍ പേഴ്സ് തുറന്നു . ടിക്കറ്റ്‌ കാണുന്നില്ല . രണ്ടു വട്ടം നോക്കി .. ഇല്ല ടിക്കറ്റ്‌ ഇല്ല . കീശ തപ്പി നോക്കി , അതിലും ഇല്ല . ബാഗിലും ഇല്ല ..

ചെക്കര്‍ വന്നു ടിക്കറ്റ്‌ ചോദിച്ചു

” ടിക്കറ്റ്‌ കാണുന്നില്ല സര്‍ ”

” ഹും .. ഡേയ് ഇതൊക്കെ ഞാന്‍ കുറെ കണ്ടതാ .. ടിക്കറ്റ്‌ ഇല്ലെങ്കില്‍ 280 രൂപ ഫൈന്‍ അടച്ചിട്ട് യാത്ര ചെയ്ത മതി .. ”

എന്റെ കയ്യില്‍ അത്രയൊന്നും ഇല്ല .. ട്രെയിന്‍ ഇറങ്ങി വീട്ടില്‍ എത്താന്‍ ഉള്ള 50 രൂപ മാത്രം ഉണ്ട് . ഞാന്‍ ശെരിക്കും ടിക്കറ്റ്‌ എടുത്തതാ ..

” ഫൈന്‍ അടക്കാന്‍ കാശ് ഇല്ലെങ്കില്‍ കോടതിയില്‍ ചെന്ന് ബോധിപിചോളൂ .. അടുത്ത സ്റ്റേഷനില്‍ ഇറങ്ങിക്കോളനം !!

ചെക്കര്‍ ഫൈന്‍ അടക്കാന്‍ ഉള്ള രസീത് മുറിച്ചു കൊടുത്തു .. അവര്‍ മൂവരും പരപ്പനങ്ങാടിയില്‍ ഇറങ്ങി . ചെക്കര്‍മാര്‍ അവന്റെ ഇരുവശങ്ങളിലും ആയി ഇരുന്നു .

അടുത്ത ട്രെയിന്‍ വരാന്‍ ഇനിയും സമയം എടുക്കും . അവന്‍ ബാഗില്‍ നിന്നും തലേന്ന് വായിച്ചു പകുതി ആക്കിയ ‘ ദി ആല്‍കെമിസ്റ്റ് ‘ എടുത്തു.

തലേന്ന് വായിച്ചു നിര്‍ത്തിയ പേജില്‍ അടയാളം ആക്കി വെച്ച ട്രെയിന്‍ ടിക്കറ്റ്‌ കണ്ടു അവന്‍ ഞെട്ടി .

Comments

  • thalennu vayich nirthiya bookil enganaanu aashane innathe ticket vannath? 😛
    😀

    December 30, 2012
Share via
Copy link
Powered by Social Snap