Blog

പ്ലസ്‌ ടു

മുറിയില്‍ തളം കെട്ടി നിന്ന കനത്ത നിശബ്ദത അവിടമാകെ ഭീകരത സൃഷ്ടിച്ചു .. ജനല്‍ കമ്പികള്‍കിടയിലൂടെ അരിച്ചിറങ്ങിയ കാറ്റ് സാബിറയുടെ മുടിയില്‍ തട്ടി മറഞ്ഞു പോയി .. മജീദ്‌ അവളുടെ കണ്ണുകളില്‍ നോക്കി . അത് ചുവന്നു, ഒരു കണ്ണുനീര്‍ തുള്ളിയെ പുറത്തേക്കു വിടാന്‍ പാകത്തില്‍ നിറഞ്ഞു നില്‍കുകയാണ്‌ , അവളുടെ തൊട്ടടുത് തന്നെ മുഷിഞ്ഞു കൊണ്ട് തുറിച്ചു നോക്കി നില്‍കുന്ന കട്ടി മീശക്കാരന്‍ അവളുടെ അമ്മാവന്‍ ആണ് .. മുന്നില്‍ പ്രിന്‍സിപ്പല്‍ നന്ദിനി മാടം , പിന്നെ മേശയുടെ അരികിലായി കയ്യും കെട്ടി കൊണ്ട് അപരാധിയായി അവനും !!

എല്ലാ കണ്ണുകളും തന്റെ നേര്‍ക്കാണ് .. തന്‍ ഇപ്പോള്‍ സ്കൂള്‍ ലെ എല്ലാര്‍ക്കും സ്വീകാര്യന്‍ ആയ വിദ്യാര്‍ഥി അല്ല , ഒരു പെണ്ണിനെ പ്രണയ ലേഖനം കൊടുത്തു ശല്യപെടുത്തിയ പൂവാലന്‍ ആണ് !! എന്ത് പെട്ടെന്നാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത് !

കഴിഞ്ഞ ഒരു അരമണിക്കൂര്‍ ആയി ഇവിടെയാണ് , പ്രിന്‍സിപ്പല്‍ ന്റെ ഓഫീസി ഇല്‍ !! ക്രോസ് വിസ്തരങ്ങളുടെ അങ്കം കഴിഞ്ഞതേ ഉള്ളൂ .. ഇനി തന്റെ ഊഴമാണ് .. ഒന്നുകില്‍ ആരോപണം എല്ലാം നിഷേധിക്കാം , അല്ലെങ്കില്‍ തെറ്റ് ഏറ്റു പറഞ്ഞു മാപ്പിരക്കാം , അവര്‍ തരുന്ന ശിക്ഷയും സ്വീകരിക്കാം .. എല്ലാം പെട്ടെന്നാവനം എന്ന് മാത്രം !

ആ കണ്ണുകള്‍ നിറഞ്ഞോഴുകുകയാണ് , ആ കണ്ണുകള്‍ തന്നെ നോക്കി കേഴുകയാണ് .. ആ മുഖം ഇതിനു മുമ്പ് കരഞ്ഞു കണ്ടിട്ടില്ല ..

” അവളുടെ നോട്ട് ബുക്ക്‌ ഇല്‍ ലവ് ലെറ്റര്‍ വച്ചത് ഞാന്‍ ആണ് , തുറന്നു പറയാന്‍ മടി തോന്നി , ഞാന്‍ ചെയ്തത് തെറ്റാണ് , നിങ്ങള്‍ തരുന്ന എന്ത് ശിക്ഷയും സ്വീകരിക്കാന്‍ ഞന്‍ തയ്യാറാണ് , ഞാന്‍ ഇനി ഒരിക്കലും അവളെ ശല്യപെടുത്തില്ല ”

അവന്റെ കണ്ഠം ഇടറി .. വാക്കുകള്‍ മുറിഞ്ഞു .. ആ മിഴികള്‍ നിറഞ്ഞൊഴുകി

Comments

  • Faizi Live'n Kottayam

    wah super

    December 11, 2012
  • Faizi Live'n Kottayam

    ഇതിനു തുടര്‍ച്ച പ്രതീക്ഷിക്കാമോ ??

    December 11, 2012
Share via
Copy link
Powered by Social Snap