പുക
ജൂറിയുടെ നാളുകളില്‍ അവന്‍ ഒരു പുകച്ചുരുളിനുള്ളില്‍ അലിഞ്ഞു ചേരാറാണ് പതിവ് .. ഇടിച്ചു പൊടിച്ചു അരിചെടുത്തൊരു കടലാസിന്‍ നിറച്ചു ചുരുട്ടി എടുത്തു ഒരറ്റത്ത് തീ കൊടുക്കുമ്പോള്‍ അവന്‍ സ്വന്തം ദേഹം വെടിഞ്ഞു ഭാരമില്ലാത്തതായി ഒരു അപ്പൂപ്പന്‍ താടിപോലെ മുകളിലോട്ടു പറന്നു പറന്നു പോകും .. അവിടെ നക്ഷത്രങ്ങളോട് കൂട്ട് കൂടി , ചന്ദ്രികയില്‍ ഊഞ്ഞാലാടി രസിക്കും ,
അത്തിബള്ളിയിലെ താടി വെച്ച കന്നടക്കാരന്‍ ആണ് എന്നും എത്തിച്ചു കൊടുക്കുക .. ചെറിയ പാക്കറ്റ്കളില്‍ .. മരുന്നും പുല്ലും .. മൂപ്പന്‍ അങ്ങനെ ആണ് പറയാ .. പുല്ലെന്നാല്‍ ഒരു വകക്ക് കൊള്ളാത്ത അലമ്പ് സാധനവും മരുന്ന് ഒരു പുകക്കു തന്നെ സ്വര്‍ഗ്ഗം കാണുന്ന ഹൈ ക്വാളിറ്റിയും .. കന്നടക്കാരന്‍ എന്നും മരുന്ന് കൊണ്ട് കൊടുത്തു കൊണ്ടിരുന്നു .. റൂം എന്നും പുക നിറഞ്ഞും കൊണ്ടിരുന്നു ..
മൂപ്പന്‍ ഇരുന്നു വലിക്കുകയാണ് .. അവന്‍ പരത്തി വിടുന്ന പുക വട്ടങ്ങളും ശില്പങ്ങളും ഒരുക്കുന്നതും നോക്കി .. പുകച്ചു തീരുകയാണ് അവിടെ .. ജീവിച്ചു മരിക്കുകയാണ് .ഓരോരുത്തരും . പുകച്ചു തീരട്ടെ ചെല ജന്മങ്ങള്‍ ..