Blog

നെഞ്ചോടു ചേര്‍ത്ത്

” എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം നീയാണ് ബബീ .. ” ഇത് കേള്‍കുമ്പോള്‍ ബബിതയുടെ മുഖത്ത്  നിറഞ്ഞു കാണുന്ന സന്തോഷവും , നാണവും കാണാന്‍ വേണ്ടി മാത്രം അല്ല വരുണ്‍ ഇതൊക്കെ പറയാറ് .. അതൊരു വല്യ സത്യമാണ് . വരുണ്‍  നെഞ്ചോട്‌ ചേര്‍ത്തു  വെക്കുന്ന സത്യം ..

 

എന്നായിരുന്നു പ്രണയം തുടങ്ങിയത് .. ഇന്നും ഉത്തരം ഇല്ലാത്ത ഒരു ചോദ്യം ആയി അത് വഴിമുടക്കി നിക്കുമ്പോള്‍ ഭൂതകാലത്തിലേക് ഒരു തിരിഞ്ഞു നടത്തം നടക്കും വരുണ്‍  .. ബബിയുടെ കൂടെ പ്ലസ്‌ ടു വില്‍ മാത്രമാണ് പഠിച്ചത് .. അന്ന് താന്‍ ബബിയെ പ്രണയിച്ചിരുന്നോ ? ഹേ ഇല്ല !! ഒരിക്കല്‍ തട്ടത്തിന്‍  മോന്ജായി ആയിഷ വന്നപ്പോള്‍ , ആദ്യമായി മനസ്സില്‍ പ്രണയം പൂത്തുലഞ്ഞപ്പോള്‍,  ബബിയെ  ആണ് ദൂതുമായി അയച്ചത് .. അന്നൊക്കെ ബബി നല്ലൊരു സുഹൃത്തായിരുന്നു .. പഠിപ്പിസ്റ്റ് എന്ന  ലാബെലില്‍  സ്കൂളിന്റെ റാങ്ക് പ്രതീക്ഷയായി നടക്കുന്ന ബബി എന്നും സുഹൃത്ത് മാത്രം ആയിരുന്നു .. അവളോട്‌ പ്രണയമൊന്നും  തോന്നിയിട്ടെ ഇല്ല !!  ആയിഷക്ക്‌  വേറെ ഒരാളുണ്ടെന്നു അവള്‍ വന്നു പറഞ്ഞപ്പോള്‍ ഉണ്ടായ വേദന .. എത്ര കാലം എടുത്തു തന്റെ മനസ്സിന് അതുമായി പൊരുത്തപെടാന്‍!!

 

പ്ലസ്‌ ടു ഇല്‍ ‘ഗംഭീര വിജയം’ ആയതിനാല്‍ കേരളത്തില്‍ സീറ്റ്‌ ഒന്നും കിട്ടാണ്ട്‌ ചെന്നൈയില്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ വരുണ്‍  പോയപ്പോള്‍ ഫസ്റ്റ് റാങ്കും വാങ്ങിച്ചു നാട്ടിലെ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുവായിരുന്നു ബബിത .. ആ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ബബിയെ ഓര്‍ത്ത്തിട്ടില്ലെന്നു വരുണ്‍ തറപ്പിച്ചു പറയും ! അന്നൊക്കെ അവള്‍ ഉണ്ടായിരുന്നെങ്കില്‍ ദിവസവും നേരിടേണ്ടി വരുന്ന പ്രയാസങ്ങളെ കുറിച്ച് പറഞ്ഞു കരയാന്‍ ഒരാളായേനെ .. പക്ഷെ വരുണിന്റെ ദിവസങ്ങള്‍ അപൂര്‍ണ്ണവും വിരസവുമായി മാറിയിരുന്നു .. ചെന്നൈയിലെ കൊടും ചൂടും , തമിഴ് പറേണ അധ്യാപകന്മാരും , എങ്ങും  എത്താത്ത എഞ്ചിനീയറിംഗ് പഠനവും , ഓരോ സെമെസ്റെര്‍  ലും കൂടി കൂടി വന്ന അരിയര്‍ ഉം കൊണ്ട് തളര്‍ന്നു പോയിരുന്നു അവന്‍ !!

 

 

പ്ലസ്‌ ടു ബാച്ച് ന്റെ ഗെറ്റ് ടുഗേതര്‍ ഇല്‍ ആണ് തമ്മില്‍ വീണ്ടും കാണുന്നത്  , അപ്പോഴേക്കും അവര്‍ക്കിടയില്‍ കാലം കുറെ ഓടിപോയിരുന്നു .. പിന്നെ ജോലി മാറ്റം കിട്ടി വരുണ്‍ എറണാകുളം വന്നപ്പോള്‍ ബബിയും ഓടി വന്നു , ഇന്‍ഫോ പാര്‍ക്കില്‍ ഒരു കമ്പനിയില്‍ ജോലിയും വാങ്ങിച്ചു അവള്‍ കൂടി ..   എന്നും കാണാന്‍ തുടങ്ങി , രാത്രി നീണ്ടു നില്‍കുന്ന ഫോണ്‍ വിളികളും  വീകെന്ടില്‍ ഒരു സിനിമയും ഒക്കെ ആയി .. എന്നോ ഒരുദിനം മനസ്സിലാക്കി തങ്ങള്‍ പിരിയാന്‍ ആവാത്ത  വിധം  അടുത്ത് കഴിഞ്ഞെന്നു !

 

എല്ലാം എന്റെ ബബിയുടെ പ്രാര്‍ത്ഥനയും വിശ്വാസവും ഒന്നുകൊണ്ടാണ് ..  പ്രണയമെല്ലാം വീട്ടുകാരുടെ എതിര്‍പ്പില്‍ ഒരു ചില്ലുകൊട്ടാരം പോലെ തകര്‍ന്നു വീഴുമെന്നു കരുതിയപ്പോഴും കരുത്തായി നിന്നത് ബബിയാണ് .. അവള്‍ക് ഉറപ്പായിരുന്നു എല്ലാം ശുഭമാകുമെന്നു ..

ബബിയുടെ പ്രാര്‍ത്ഥന പോലെ എല്ലാം ഫലിച്ചു .. ബബിയുടെ നെറ്റിയില്‍ വരുണിന്റെ വിരലുകള്‍ സിന്ധൂരമണിയിച്ചു .ഒരു പുരുഷാരത്തെ സാക്ഷിയാക്കി വരുണ്‍  ബബിയെ ജീവിത സഖിയാക്കി ..

ഫ്ലാഷ്ബാക്ക് ഒന്നും കൂടി തിരിച്ചോടിച്ചു നോക്കുമ്പോള്‍ ഒരു സംശയം  ഇപ്പോഴും ബാക്കി  …
‘ആയിഷക്കു’ മറ്റൊരാളുണ്ടെന്നു വന്നു പറഞ്ഞപ്പോള്‍ ബബി വല്ലാണ്ട് സന്തോഷിച്ചിരുന്നില്ലേ ??

Comments

  • [vinuxavier]™

    ക്ളാസ്സ്!!

    November 14, 2012
  • That last line created a smile on my face 🙂

    November 14, 2012
  • ങേ ഇനി ശരിക്കും അങ്ങനൊരാള്‍ ഇല്ലായിരുന്നെങ്കിലോ?

    November 15, 2012
  • =)) ah, lovely!

    November 15, 2012
  • vivek amban

    good rahman……………

    November 15, 2012
  • manoj

    super

    November 15, 2012
  • varun

    This story is not complete….

    November 17, 2012
  • athu thanne onnum angottu sheriyayettilla,,,,babiyudeyum varuvinteyum story engine onnumalla,,,matti ezhuthikko…

    November 28, 2012
  • manesh

    Complete the story yaaar

    January 19, 2013
Share via
Copy link
Powered by Social Snap