നബീസു
നബീസു നെ അബ്ദു റസാക്ക്നു കല്യാണം കഴിച്ചു കൊടുത്തത് വല്ലാത്ത അബദ്ധം ആയെന്നു കരീമ്കാക്ക് തോന്നി . ഊരും പേരും അറിയാതോനെല്ലാം പെണ്ണ് കൊടുക്കണ്ടാന്ന് കദീസു അന്നേ പറഞ്ഞതാ . കേട്ടില്ല .. !! മോഹബ്ബത് നടക്കട്ടെന്നു വെച്ചു . മോള്‍ടെ സന്തോഷം ആണ് വലുതെന്നു കരുതി .
എന്നിട്ടോ ?
കല്യാണം കഴിഞ്ഞു ഒരു കൊല്ലം ആവുന്നതിനു മുന്നേ തുടങ്ങി വഴക്കും വക്കാണവും ! .. ഓക്ക് ഒരു കുഞ്ഞി ഇന്ടായിട്ടും കാര്യോന്നും ഉണ്ടായില്ലെന്ന് ഓര്‍ക്കുമ്പോഴാ ..
ഇപ്പൊ റസാക്ക്ന് ഓളെ വേണ്ട പോലും !! പടച്ച തമ്പുരാനെ ഇത്തിരി ഇല്ലാത്ത ആ കുഞ്ഞിനേം കൊണ്ട് എന്റെ നബീസു എങ്ങനെ കഴിയാനാ !!