തിരിഞ്ഞു നടപ്പ്
ഈ നാലാം പാദത്തിനു ശേഷംസാങ്കേതിക ബിരുദം ലഭിച്ച്ച്ചാലും –
ഇല്ലെങ്കിലും
അവസാന പാദ പരീക്ഷയില്‍
ജയിച്ചാലും -ഇല്ലെങ്കിലും
മടങ്ങണം എനിക്ക് –
എന്നിലേക്ക്
എന്റെ നഷ്ട സ്വപ്നങ്ങളിലേക്ക്
എന്നെ തിരിച്ചെടുക്കാന്‍ -എന്റെ
മനസ്സിനെ വീണ്ടെടുക്കാന്‍
എന്നിലെ നന്മയെ വീന്ടെടുകാന്‍
തിരിഞ്ഞു നടക്കണം -എനിക്കീ
കോണ്‍ക്രീറ്റ് കാടുകളില്‍ നിന്ന്
ഇന്നിന്റെ ശരികളില്‍ നിന്ന്
പാഴ് മുഖങ്ങളില്‍ നിന്ന്
രക്ത ധൂഷിതമാം –
കിട മത്സരങ്ങളില്‍ നിന്ന്
നിയമ ചങ്ങലകളില്‍ നിന്ന്
തുമ്മിയാല്‍ പോലും
ബന്ദ് നടത്തുന്ന
രാഷ്ട്രീയ ചതുരങ്ങങ്ങളില്‍ നിന്ന്
ബലിമൃഗങ്ങലക്കപെടുന്ന
ഭൂമിതന്‍ മാറ് പിളര്‍ക്കുന്ന –
തീവ്രവാദ ഗര്‍ജ്ജനങ്ങളില്‍ നിന്ന്
വര്‍ഗ്ഗീയ ലഹളകളില്‍ നിന്ന്
വംശീയ അധിക്ഷേപങ്ങളില്‍ നിന്ന്
വര്‍ണ്ണ വിവേച്നങ്ങളില്‍ നിന്ന്
വിഷപ്പുക തുപ്പുന്ന നഗരങ്ങളില്‍ നിന്ന്
മനം മടുപ്പിക്കുന്ന ലഹളകളില്‍ നിന്ന്
ലഹരി നുരക്കുന്ന നിസാ സാലകളില്‍ നിന്ന്
മണ്ണിന്റെ മനമരിയാത്ത –
ആകാശം മാത്രം കാണുന്ന
പുത്തന്‍ പുതു തലമുറയില്‍ നിന്ന്
തിരിഞ്ഞു നടക്കനമെനിക്ക്
മന്നിലെക്കിരങ്ങനമെനിക്ക്
ജടമായല്ലാതെ -ജീവനോടെ
എന്‍ കാലുകളില്‍ ചളി പുരലനം
എന്‍ മുഖത്ത് വിയര്‍പ്പു പൊടിയണം
മണ്ണിന്റെ മനമരിയനമെനിക്ക്