Blog

ഡീല്‍ ഓര്‍ നോ ഡീല്‍

ടെലിവിഷന്‍ എന്ന മാധ്യമം നമ്മുടെ ജനങ്ങളില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്‌ . ഒരു മുഖ്യധാര മാധ്യമം എന്ന നിലയില്‍ അത് വളര്‍ന്നു വന്നതും  ഇതിനാല്‍ തന്നെ . ഒരു പാശ്ചാത്യനെ പോലെ മലയാളിയും TV യുടെ മുന്നില്‍ ചടഞ്ഞു കൂടി സമയം കൊല്ലാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി .
കണ്ണീര്‍ സീരിയലുകളുടെ കുത്തൊഴുക്കില്‍ നമ്മുടെ സ്വീകരണ മുറിയാകെ കണ്ണീര്‍ കൊണ്ട് കുതിര്‍ന്നതും  നാം കാണേണ്ടി വന്നു . ഒരു കാലത്ത് വൈകുന്നേരങ്ങളില്‍ ടിവി തുറക്കാന്‍ പോലും കഴിയാത്ത അവസ്ഥ ആയിരുന്നു. ” അമ്മായി അമ്മ പോരും , കൊലപാതകങ്ങളും , ദേവിയും , കല്ലിയങ്ങാട്റ്റ് നീലിയും” വരെ നമ്മുടെ ടിവിയില്‍ നിറഞ്ഞു നിന്ന് . ” വര്‍ഷങ്ങളായി പ്ലസ്‌ ടു പഠിചോണ്ടിരിക്കുന്ന ”  കുട്ടികള്‍ ഇപ്പോള്‍ അതൊക്കെ നിര്‍ത്തി ” കൊള്ളയും കൊലപാതകവും”  ആയി ഇറങ്ങിയതും കാണേണ്ടി വന്നു !! ( ഓട്ടോഗ്രാഫ് , ഏഷ്യാനെറ്റ്‌) 
നട്ടാല്‍ കുരുക്കാത്ത നുണകളും ആയി അന്ധവിശ്വാസം ഉണ്ടാക്കാന്‍ ഒരു പ്രമുഖ ചാനല്‍ ” വിശ്വസിച്ചാലും  ഇല്ലെങ്കിലും ” എന്നും പറഞ്ഞു പരിപാടി ഇറക്കിയതും .. അവര്‍ ആ പ്രോഗ്രാം ല്‍ കാണിച്ച സ്ഥലവാസികള്‍ക്ക് പോലും അങ്ങനെ ഒന്നിനെ കുറിച്ച അറിവില്ല എന്നതും നമ്മള്‍ കണ്ടു ..
നമ്മുടെ സംസ്ഥാനത്തെ പോലും എല്ലാം നമ്മള്‍ കടം എടുക്കാറാണ് പതിവ് !! ആദ്യം ഉത്തരേന്ത്യന്‍ ടിവി ചാനല്‍ കളില്‍ നിന്നും കണ്ണീര്‍ സീരിയല്‍ കളും പ്രേത മൃത മന്ത്രവാദ സീരിയലുകളും നമ്മള്‍ കടമെടുത്തു. ഇപ്പോള്‍ ഇതാ അതിന്റെ പിന്മുരക്കാരനായി റിയാലിറ്റി ഷോസും !!!
ഇപ്പോള്‍ ഇതു ചാനല്‍ തുറന്നാലും കാണാന്‍ കഴിയുക ” എന്റെ പെര്‍ഫോര്‍മന്‍സ് എല്ലാര്‍ക്കും ഇഷ്ടപെട്ടെന്നു കരുതുന്നു .. അടുത്ത സ്റ്റേജ് ല്‍ കടക്കുവാന്‍ എനിക്ക് നിങ്ങളുടെ വിലയേറിയ sms കള്‍ വേണം .. എനിക്ക് sms അയക്കേണ്ട ഫോര്‍മാറ്റ്‌ … ” എന്നും പറഞ്ഞു കെഞ്ചുന്ന മത്സരാര്തികളെ ആണ്  … എണ്ണിയാല്‍ ഒടുങ്ങാത്ത അത്രയും റിയാലിറ്റി ഷോസ്  rating കൂട്ടാന്‍ ഉള്ള മത്സരത്തില്‍ കാട്ടി കൂട്ടുന്ന കാര്യങ്ങള്‍ ലജ്ജാവഹമാണ് .. 
” പാട്ട് പാടൂ .. ഫ്ലാറ്റ് നേടൂ ” എന്ന ഒരു ടാഗ് നു കീഴില്‍ അണിനിരക്കുകയാണ് എല്ലാം .. റിയാലിറ്റി ഷോകള്‍ക്ക് വേണ്ടി കുട്ടികളെ പരിശീലിപ്പിക്കുന്ന    കേന്ദ്രങ്ങളും “പച്ചാളം ഭാസി”  മാരും ഇന്നൊരു പതിവ് കാഴ്ചയാണ് !! പണ്ട് പാട്ട് മാത്രം ആയിരുന്നു .. ഇന്ന് അത് > ‘ഡാന്‍സ്’ , കോമഡി, പാചകം , സാഹസികം , സ്നേഹം , എന്നിങ്ങനെ നീണ്ടു പോവുകയാണ് !! 
അത് അവിടെ നില്കട്ടെ .. ഇപ്പോഴത്തെ ഒരു ട്രെന്‍ഡ് ” പാവപെട്ടവരെ സെലക്ട്‌ ചെയ്തു മത്സരിപ്പിക്കുക , അവരുടെ കഷ്ടതയും കണ്ണീരും വിറ്റ്‌ rating കൂട്ടുക” എന്നായിരിക്കുന്നു , ‘കണ്ണ് കാനാത്തവരെയും  വാര്‍ക്ക പണിക് പോകുന്നവരെയും കൊണ്ട് വന്ന്‍ പ്രോഗ്രാം നടത്തുന്ന ഒരു ഗതികേടിലാണ് ഇപ്പോള്‍ ഈ റിയാലിറ്റി ഷോസ് .
അടുത്തിടെ സുര്യ ടിവി ല്‍ ഉള്ള “ഡീല്‍ ഓര്‍ നോ ഡീല്‍ “എന്ന പ്രോഗ്രാമില്‍ വരുന്നവരെല്ലാം പാവപെട്ടവരാന്. കടം കയറി കിടപ്പാടം നഷ്ടപെട്ട ആള്‍ക്കാര്‍ ആണ് മത്സരിക്കാന്‍ വരണത് . ഇവര്‍ക്ക് ഇത്രമാത്രം പാവപെട്ടവരെ എവിടെ നിന്ന് കിട്ടുന്നു ? ഇവരെന്താ പാവപെട്ടവരെ മാത്രം തേടി നടന്നു കണ്ടെത്തുകയാണോ ? അവരുടെ പൊട്ടിപൊളിഞ്ഞ വീടും വെള്ളം കയറിയ റോഡും ഒക്കെ കാണിച്ചു ഒരു വിഷാദ പശ്ചാത്തല സംഗീതവും നല്‍കി അവതരിപിക്കുന്നു .. പഴയ കണ്ണീര്‍ സീരിയല്‍   കളുടെ ഒരു പുതിയ പതിപ്പായി പലപ്പോഴും ഇത് മാറുന്നു . 
നമ്മുടെ കഷ്ടപ്പാടുകള്‍ ഇത് കൊണ്ട് തീരുന്നുണ്ടോ ? ഇല്ല 
അമൃത ടിവിയില്‍ ” കഥയല്ലിതു ജീവിതം ” എന്ന ഒരു ഷോ ഉണ്ട്. അതിനെ കുറിച്ച് പറയണമെങ്കില്‍ പല “നിഖണ്ടുവില്‍ ഇല്ലാത്ത വാക്കുകളും” ഞാന്‍ ഉപയോഗിക്കേണ്ടി വരും !! ഒരു ഓണ്‍ലൈന്‍ കുടുംബ തര്‍ക്ക പരിഹാര കേന്ദ്രമാനത് !! അവിടെ ഒരു സ്ത്രീ ( പഴയ സിനിമ നടി ആണെന്ന് കേട്ട് ) യാതൊരു ബോധവും ഇല്ലാതെ കുടുംബ ബന്ധങ്ങളെ കീറി മുറിച്ചു പരിശോധിക്കുകയാണ് !! അകന്ന ബന്ധങ്ങളെ കൂട്ടി ചേര്‍ക്കുക ആണത്രേ ലക്‌ഷ്യം ! ഏതോ ഒരു സര്‍ക്കാര്‍ സ്ഥാപനം ആണ്  അത് പ്രൊമോട്ട് ചെയ്യുന്നതെന്നാണ് പറഞ്ഞു കേട്ടത് ! 
ഇതിനൊക്കെ നമുക്ക് കുടുംബ കോടതികള്‍ ഉണ്ട്.. കുടുംബ കോടതികളില്‍ അടച്ചിട്ട മുറിയില്‍ രഹസ്യമായ ചര്‍ച്ചകളിലൂടെ രമ്യതയിലെത്തികുന്നത് നാം കണ്ടിട്ടുണ്ട്.. അവിടേം കൊണ്ട് തീര്‍ന്നില്ലെങ്കില്‍ തന്നെ ഒരു ചുരുങ്ങിയ സദസ്സിനു മുന്നിലാണ് ഭാര്യ ബാര്താകന്മാര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ വിവരികേണ്ടി വരിക !! 
എന്നാല്‍ ഇവിടെയോ ? ഇത്രയും പബ്ലിക്‌ ആയി .. അച്ഛനും അമ്മയും രണ്ടു ചേരികളില്‍ ഇരുന്നു കുട്ടിക്ക് വേണ്ടി അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നു .. ഈ മാലോകര്‍ എല്ലാം കണ്ടു നില്‍ക്കെ പരസ്പരം പഴി ചാരലും വിഴുപ്പലക്കലും !! നടുക്ക  ഇരിക്കുന്ന പഴയ സിനിമ നടി കുട്ടിയോട് ചോദിക്കുന്നു ” മോനൂ .. മോന് അച്ഛന്റെ കൂടെ പോണോ ? അമ്മയുടെ കൂടെ പോണോ ? ”  ” അവനു രണ്ടു പേരെയും വേണം എന്നും പറഞ്ഞു അവസാനിപ്പികുകയും ചെയ്യുന്നു ” 
ഈ വിഴുപ്പലക്കലുകല്‍ക് ശേഷം ഇവര്‍ എങ്ങനെയാണ് പുറത്തിറങ്ങി നടക്കുക ? ജനങ്ങള്‍ ഇവരെ എങ്ങനെയായിരിക്കും എതിരെല്കുക ? അയല്പക്കകര്‍ ഇവരെ എങ്ങനെ നോക്കി കാണും ? ഇതൊന്നും അവിടെ ഇരുന്നു പരസ്പരം പഴി ചാരുമ്പോള്‍ ആലോചിക്കില്ല .
അടുക്കളയില്‍ തീര്കേണ്ട കാര്യം അങ്ങാടിയില്‍ പാട്ടാക്കുന്ന ഈ സ്വഭാവം നിര്തെണ്ടതല്ലേ ? പവിത്രമായ ഒരു ബന്ധത്തെ ആണ് ഇങ്ങനെ വികൃതമായി കൈകാര്യം ചെയ്യുന്നതെന്നോര്‍ക്കുക !!മലയാളികള്‍ ഇത്രക് അധപതിച്ചോ ഇതൊക്കെ കാണാന്‍ എന്ന് തോന്നി പോകുന്നു !!  നമുക്ക് ഇത് വേണോ ?
is it a DEAL or NO DEAL ?

Sorry, the comment form is closed at this time.

Share via
Copy link
Powered by Social Snap