ഡബിള്‍ ബെല്‍
ഹിമ .. അതാണ് അവളുടെ പേര് .. ശ്രീത്വം നിറഞ്ഞ മുഖത്ത് ചന്ദന കുറിയും ചാര്‍ത്തി കാതില്‍ സ്വര്‍ണ കമ്മല്‍ അണിഞ്ഞു , നീണ്ട തലമുടിയും കാറ്റില്‍ പറത്തി അവള്‍ നടന്നു വരുന്നത് കാണാന്‍ തന്നെ ഒരു ഭംഗിയാണ് .. മിഥുന്‍ ആ വരവും നോക്കി നില്കും .. രാവിലെയും വൈകുന്നേരവും ഉള്ള ശീലങ്ങളില്‍ ഒന്നായി അത് മാറിയിട്ട് കുറച്ചു കാലം ആയി ..
ആദ്യായിട്ട് കണ്ടത് KSRTC സ്റ്റാന്‍ഡില്‍ മന്ത്‌ലി പാസ് നു വേണ്ടി ക്യു നിന്നപ്പോഴാണ് . തിളങ്ങുന്ന കടും പച്ചയില്‍ കറുപ്പും നീലയും കൊണ്ട് തീര്‍ത്ത ഡിസൈനര്‍ ചുരിദാര്‍ ഇന്നും ഉണ്ട് മനസ്സില്‍ . ഒരേ ബസ് ല്‍ ആണെന്ന് അറിഞ്ഞത് പിനീടാണ് .. ചീമെനിയിലെകുള്ള റൂട്ട് ദേശ സാല്‍കരിച്ചതിനു സര്‍ക്കാരിനോട് നന്ദി പറഞ്ഞു ആ നിമിഷം ..
ഒരേ ബസില്‍ ആണ് ഇപ്പോഴും പോകാറുള്ളതെങ്കിലും പലപ്പോഴും അവളുടെ പിറകില്‍ തന്നെ നില്ക്കാന്‍ പറ്റിയിരുന്നെങ്കിലും എന്തോ ഒരു ഭയം ഇഷ്ടം തുറന്നു പറയുന്നതില്‍ നിന്നും അവനെ വിലക്കിയിരുന്നു .. ” ബസില്‍ എന്നും തിരക്കാണ് ഞാന്‍ എങ്ങനെ പറയാന്‍ ആടാ ?” നീ അവളോട് പറഞ്ഞോടാ പോത്തേ ന്നും ചോദിക്കുന്നവരോട് അവന്‍ അങ്ങനെ ആണ് മറുപടി കൊടുക്കുക ..
ഇതിനൊരു പ്രതിവിധി കണ്ടേ പറ്റൂ .. ഷുഹൈബ് രംഗത്തേക്ക് കടന്നു വരുന്നത് അങ്ങനെ ആണ് .. ചുമ്മാ ഒലിപിചൊണ്ട് പിന്നാലെ നടക്കാണ്ട് ഉള്ളില്‍ ഉള്ളത് തുറന്നു പറയെടാ പഹയാന്നു അവനെ ഡെയിലി ഉപദേശിക്കുന്ന ഷുഹൈബ് .
ക്ലാസ്സ് ഉച്ചക്ക് വിട്ട ഒരു ശനിയാഴ്ച ഷുഹൈബും മിതുന്റെ കൂടെ പയ്യന്നുര്‍ക്ക് ബസ് കയറി .. ഹിമയുടെ പിറകിലെ സീറ്റില്‍ പോയിരുന്നു .. ബസ് ആളുകളെ കൊണ്ട് നിറഞ്ഞും കുറഞ്ഞും ഇരുന്നു .. പയ്യന്നൂരില്‍ ബസ് കൊണ്ട് നിര്‍ത്തിയപ്പോ എല്ലാരും ഇറങ്ങുന്ന കൂട്ടത്തില്‍ അവളും ഇറങ്ങി .. ശുഹൈബ് അവള്‍ടെ പിന്നാലെ വച്ച് പിടിപിച്ചു .. സഹകര ആശുപത്രിയും കഴിഞ്ഞു ഓട്ടോ സ്ടാണ്ടും ഉം കഴിഞ്ഞപ്പോ അവളെ വിളിച്ചു നിര്‍ത്തി .
” ഹിമ .. നമ്മള്‍ ഇതിനു മുമ്പും കണ്ടിട്ടുണ്ട് .. ബസ് സ്റ്റോപ്പില്‍ ഇരുന്ന് വായനോക്കുന്ന അലമ്പ് ടീംസ് ന്റെ കൂട്ടത്തില്‍ നീ എന്നെ കൂട്ടരുത് .. ദേ നിനക്ക് മിഥുന്‍ നെ അറിയാം .. അവനു നിന്നെ ഇഷ്ടമാണെന്നും ,.. അത് അവന്റെ നാവില്‍ നിന്ന് തന്നെ കേള്കണം എന്നാണെങ്കില്‍ പടച്ച തമ്പുരാന്‍ ആണേ ലോകം അവസാനിച്ചാലും നടക്കൂല്ല .. അവനു പറയാന്‍ പേടി ആയോണ്ടാ .. ” തങ്ങളുടെ പിറകെ ഒരു അകലം വിട്ടു നടന്നു വരുന്ന മിതുനെ ചൂണ്ടി കാണിച്ചു അവന്‍ പറഞ്ഞു ..
ഹിമ മിതുനെ നോക്കി .. അവന്‍ ആ നോട്ടത്തില്‍ ചൂളിപ്പോയി .. ഹിമ ചിരിച്ചു .. മിതുന്റെ മുഖത്തും നേരിയ ഒരു ചിരി പടര്‍ന്നു .തന്റെ ജീവിതത്തിനു ഡബിള്‍ ബെല്‍ അടിച്ച ഷുഹൈബിനെയും പോക്കിയെടുത്തോണ്ട് അവന്‍ നടന്നു