ട്രെയിനിലെ കണ്ടക്ടര്‍
കട്ടപ്പനയില്‍ നിന്ന് വന്നതായിരുന്നു നിക്സണ്‍ .. നിക്സന്‍റെ ആദ്യ ട്രെയിന്‍ യാത്ര .. ഹോസുരില്‍ ഉള്ള കോളേജില്‍ എഞ്ചിനീയറിംഗ് നു അഡ്മിഷന്‍ കിട്ടിയപ്പോ സര്‍ട്ടിഫിക്കറ്റ് വെരിഫികേഷന്‍ ഉം ഇന്റര്‍വ്യൂ നും ആയി ഇറങ്ങി പുറപ്പെട്ടതായിരുന്നു അവന്‍ .
നീളത്തില്‍ ബോഡി നിറയെ ടയറുകള്‍ ഉള്ള കുറെ പെട്ടികള്‍ കെട്ടി വെച്ചതാണ് ട്രെയിന്‍ എന്ന് അവനു അറിയാമായിരുന്നു . തന്റെ മുന്നില്‍ വന്നു നിന്ന പെട്ടിയില്‍ അവന്‍ കയറി ഇരുന്നു ..
കുറെ നേരം ആയിട്ടും കണ്ടക്ടര്‍ വന്നില്ല .. പിറ്റേ ദിവസം സേലം എത്തിയപ്പോഴേക്കും ടിക്കറ്റ് ചെക്ക് ചെയ്യാന്‍ വന്ന സ്ത്രീ ഫൈന്‍ അടക്കാന്‍ രസീത് കൊടുത്തപ്പോള്‍ അവനു മനസ്സിലായി ട്രെയിനില്‍ കണ്ടക്ടര്‍ ഇല്ലെന്ന് . !!
” ടിക്കറ്റ് തരാന്‍ കണ്ടക്ടര്‍ ഇല്ല .. പക്ഷെ ടിക്കറ്റ് ചെക്ക് ചെയ്തു ഫൈന്‍ അടിക്കാന്‍ ചെക്കര്‍ ഉണ്ട് !! ഹും ട്രെയിന്‍ ആണ് പോലും ട്രെയിന്‍ “