ടിഷ്യു പേപ്പര്‍സ്
കുളക്കടവില്‍ ഇരുന്നു അവന്‍ പുലമ്പി കൊണ്ടിരുന്നു . ” അവളെ എത്ര സ്നേഹിച്ചതാ .. എന്തൊക്കെ സ്വപ്‌നങ്ങള്‍ കണ്ടതാ .. എന്നിട്ടും ആ നായിന്റെ മോള്‍ !! അവക്ക് വേണ്ടിയാ കൊല്കതയില്‍ കിട്ടിയ ജോലി വേണ്ടെന്നു വെച്ചത് .. അവളെ ഇപ്പോഴും ഇപ്പോഴും കണ്ടോണ്ടിരിക്കാനാ തുച്ച ശമ്പളം ആണേലും കോഴിക്കോട് തന്നെ ഒരു ജോലി നോക്കിയത് .. എന്നിട്ടും ആ ഡാഷ് മോള്‍ !! ഇച്ചിരി പണം കണ്ടപ്പോ പെണ്ണിന് കണ്ണ് മഞ്ഞളിച്ചു ”
അവന്‍ ഊക്കോടെ ഒരു കല്ലെടുത്ത് കുളത്തില്‍ എറിഞ്ഞു .. അത് കുളത്തില്‍ ഓളമുണ്ടാക്കി വലിയ ശബ്ദത്തില്‍ വീണു .
ഇതൊക്കെ കേട്ട് പ്രാന്തായ നിഖില്‍ പറഞ്ഞു ” വിട് മച്ചാനെ .. അവള് പോയ വേറൊരുത്തി വരും .. ഇവറ്റകളൊക്കെ ഇങ്ങനെ തന്നാ .. പോകാന്‍ പറ . ഇതൊക്കെ ഒരു കുളി കുളിച്ചു കളയണം .. ”
നിഖില്‍ ന്റെ പിന്നാലെ അവനും കുളത്തിലേക്ക് എടുത്തു ചാടി