ജിത്തേട്ടന്‍
” ജിത്തേട്ടനെ പരിച്ചയപെട്ടില്ലായിരുന്നെങ്കില്‍ തന്റെ ജീവിതം എങ്ങനെ ആവുമായിരുന്നു?” , ആദര്‍ശ് പലപ്പോഴും തന്നോട് തന്നെ ചോദിക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണത് .. ‘ ഒന്നും ആവില്ലായിരുന്നു , ഇക്കാണുന്ന പ്രശസ്തിയും സൌഭാഗ്യങ്ങളും ഒന്നും തന്നെ ഉണ്ടാവില്ലായിരുന്നു ‘ എന്നും ഇതേ ഉത്തരത്തില്‍ ആണ് അവന്‍ എത്തിച്ചേരുക. മറ്റൊരു തലത്തിലും അവനു ചിന്തിക്കാന്‍ ആവില്ല.
പഠിച്ചത് ഫൈന്‍ ആര്‍ട്സ് ആണെങ്കിലും, ജീവിക്കാന്‍ വേണ്ടി കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി നോക്കി കൊണ്ടിരിക്കുന്ന സമയത്താണ് , ജിത്തേട്ടന്റെ ആദ്യ ആര്‍ട്ട് എക്സിബിഷന്‍ തൃശൂരില്‍ നടക്കുന്നത് .. വായി നോക്കി നടക്കുന്നതിനിടെ വന്നു പെട്ടതായിരുന്നു അവിടെ .. അന്നാണ് ആദ്യമായി ജിത്തേട്ടനെ കാണുന്നത് . വര്‍ണ്ണങ്ങളുടെ വിസ്മയം .. ചുമര്‍ ചിത്രകല കാന്‍വാസില്‍ പുനര്‍ജനിക്കുകയായിരുന്നു, ‘ solitude ‘ ഒന്ന് മാത്രം മതി ആ കയ്യിന്റെ മാന്ത്രികത അറിയാന്‍ .
ഫൈന്‍ ആര്‍ട്സ് പടിച്ചതാനെന്നും ‘ mural art ‘ ഇല്‍ താല്പര്യം ഉണ്ടെന്നും അറിയിച്ചപ്പോള്‍ കൂടെ കൂടാന്‍ പറഞ്ഞു , വായന , സിനിമ , വര , ചര്‍ച്ച ഇതാണ് ജിത്തെട്ടന്റെ ഒരു ലൈന്‍ .ചര്‍ച്ചകള്‍ പലപ്പോഴും ഹുസൈനില്‍ തുടങ്ങി പികാസ്സോ ഇല്‍ പോയി നിന്നു.
പിന്നെ ചുമര്ചിത്രങ്ങളുടെ പിറകില്‍ അനന്തമായ യാത്ര .. പൌരാണികര്‍ വരച്ചു പോയതെല്ലാം പുനരുധ്ധീകരിക്കാന്‍ ഇറങ്ങി തിരിച്ചപ്പോള്‍ , അവര്‍ ഉപയോഗിച്ച ചായകൂട്ടുകള്‍ തന്നെ നോക്കി നടന്നപ്പോള്‍ കലയോടുള്ള താലപര്യം കൂടി കൂടി വരികയായിരുന്നു .ക്ഷയിച്ചു കൊണ്ടിരുന്ന അമ്പലങ്ങളിലെ ചിത്രങ്ങള്‍ കണ്ടെത്തി പുതുതായി വരച്ചു ചേര്‍ത്തും ഇളകിപ്പോയ ചായങ്ങള്‍ കൊടുത്തും ചുമര്‍ ചിത്രങ്ങള്‍ക്ക് ജീവന്‍ കൊടുത്തു കൊണ്ടിരുന്നു.
ഒബെരോണ്‍ ഇല്‍ പോയിരുന്ന് , കേരള ടൂറിസത്തിന് വേണ്ടി വരച്ചതാണ് കരിയര്‍ ലെ വല്യ ബ്രേക്ക് ആയതു .. അന്ന് 14 ദിവസം ‘യാത്രി നിവാസ്’ ഇല്‍ താമസവും ഊട്ടുപുരയില്‍ നിന്ന് ഭക്ഷണവും ഒക്കെ ആയി , ഒബെരോണ്‍ ഇല്‍ ഇരുന്നു വരച്ചു , ഓപ്പണ്‍ ആയിട്ട് .. ജിത്തേട്ടന്റെ പ്രൊജക്റ്റ് ആയിരുന്നു .. ഞങ്ങള്‍ എല്ലാരും കൂടി ഇരുന്നു വരച്ചു , ചുമര്‍ ചിത്രകലകളെ പറ്റി ജനങ്ങള്‍ക് ഒരു ധാരണ ഉണ്ടാക്കി കൊടുക്കാന്‍ അതിലൂടെ സാധിച്ചു , സോഷ്യല്‍ മീഡിയകളിലും വാര്‍ത്ത മാധ്യമങ്ങളിലും ഉണ്ടായ പ്രചാരണം വന്‍ വിജയമായി , തങ്ങളുടെ വര കാണാന്‍ ആളുകള്‍ കൂടി .. പലര്‍ക്കും വീട്ടില്‍ ഇതുപോലൊന്ന് വേണമെന്നായി .. പിന്നീടു ഇങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല
കയ്യില്‍ നിറയെ പ്രൊജക്റ്റ്‌കള്‍ .. നിന്ന് തിരിയാന്‍ കഴിയാത്ത തിരക്ക് ! എല്ലാം ജിത്തെട്ടനെ കൊണ്ട് ഉണ്ടായതാണ്
എങ്ങോ സിമെന്റിന്റെയും കമ്പിയുടെയും എണ്ണവും നോക്കി തീരുമായിരുന്ന തന്റെ ജീവിതത്തില്‍ കലയുടെ വെളിച്ചം പകര്‍ന്നത് ജിത്തെട്ടന്‍ ആണ് .. താന്‍ ഇന്ന് വരക്കുന്നെണ്ട്കില്‍ അതിനു കാരണം ജിത്തെട്ടന്‍ ആണ് .. ജിത്തേട്ടന്‍ ഇല്ലായിരുന്നെങ്കില്‍ ..
Yasir.P.K
എന്റ്റെ ജിത്തേട്ടാ……
നല്ല രചന.
manoj
ithu kadhayo jeevithamo ? nannayittund